ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ മത്സരത്തിലെ അവസാന കളിയില്‍ ജയിച്ച് വെയ്ല്‍സ് യോഗ്യത സ്വന്തമാക്കി. ഹംഗറിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വെയ്ല്‍സ് മറികടന്നത്. വിജയികള്ക്കായ ആരോണ്‍ റംസി(15, 47) ഇരട്ടഗോള്‍നേടി. ഗ്രൂപ്പ് ഇ യിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ക്രൊയേഷ്യ 17 പോയന്റുമായി ഒന്നാം സ്ഥാനത്തും വെയ്ല്‍സ് 14 പോയന്റുമായി രണ്ടാം സ്ഥാനത്തുമായി ഫിനിഷ് ചെയ്തു. അവസാന മത്സരത്തില്‍ അസര്‍ബെയ്ജാനെതിരെ രണ്ട് ഗോളിന് ജയിച്ചെങ്കിലും സ്ലൊവാക്യ 13 പോയന്റുമായി മൂന്നാം സ്ഥാനത്തായി.
ഗ്രൂപ്പ് സി യില്‍ അവസാന മത്സരത്തില്‍ ജയിച്ച് ജര്‍മനി 21 പോയന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ 6-1നാണ് മുന്‍ ചാമ്പ്യന്മാര് തോല്‍പ്പിച്ചത്. സെര്‍ജി നാബ്രി(19, 47, 60) ഹാട്രിക് നേടി. ഗോട്സ്ക(43, 73), ജൂലിയന്‍ ബ്രാന്‍ഡറ്റ്(90+1) ആണ് മറ്റൊരു സ്കോറര്‍. മൈക്കേല്‍ സ്മിത്ത്(7) ഒരു ഗോള്‍ തിരിച്ചടിച്ചു. ഗ്രൂപ്പില്‍ 19 പോയന്റുമായി നെതര്‍ലന്‍ഡ്സ് ആണ് രണ്ടാം സ്ഥാനത്ത്. എസ്റ്റോണിയയെ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് നെതര്‍ലന്‍ഡ്സ് തോല്‍പ്പിച്ചു. വൈനാള്‍ഡം(6, 66, 78) ഹാട്രിക് നേടി. നഥാന്‍ അകെ(18), മിറോണ്‍ ബൗദു(87) എന്നിവരും ലക്ഷ്യംകണ്ടു.
ടോട്ടനം പരിശീലകന് പൊച്ചെറ്റീനോയെ പുറത്താക്കി; മൗറീന്യോ പുതിയ പരിശീലകനായേക്കും
ഗ്രൂപ്പ് ജി യില്‍നിന്നും 25 പോയന്റുമായി പോളണ്ടും 19 പോയന്റുമായി ഓസ്ട്രിയയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. പോളണ്ട് സ്ലൊവേനിയയേയും(3-2) ലാത്വിയ ഓസ്ട്രേിയയെ 1-0ത്തിനും തോല്‍പ്പിച്ചു. യൂറോ കപ്പിന് ആദ്യം യോഗ്യത നേടിയ ബെല്‍ജിയം അവസാന മത്സരവും ജയത്തോടെ അവസാനിപ്പിച്ചു. ഗ്രൂപ്പ് ഐ യില്‍ 6-1 സൈപ്രസിനെയാണ് ബെല്‍ജിയം മുട്ടുകുത്തിച്ചത്. ബെല്‍ജിയം 30 പോയന്റ് നേടിയപ്പോള്‍ റഷ്യ 24 പോയന്റുമായി രണ്ടാമതായി. ഗ്രൂപ്പിലെ 10 കളികളിലും ജയിച്ചാണ് ബെല്‍ജിയത്തിന്റെ വരവ്. റഷ്യ 5-0 എന്ന സ്കോറിന് സാന്‍ മരിനോയേയാണ് അവസാന കളിയില്‍ തോല്‍പ്പിച്ചത്.