വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയിനെക്കുറിച്ച് വിരാട് കോലിയുടെ പ്രവചനം സത്യമായി

ലണ്ടന്‍: ലോകകപ്പില്‍ രണ്ട് തവണ ടുണീഷ്യന്‍ വല കുലുക്കികൊണ്ടാണ് ഹാരി കെയിന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമിന്റെ രക്ഷകനായി മാറിയത്. വോള്‍ഗോഗ്രാഡില്‍ 2018 ഫിഫ ലോകകപ്പിലെ ടീമിന്റെ ആദ്യ മത്സരത്തില്‍ കെയിന്‍ കാഴ്ചവെച്ച ക്യാപ്റ്റന്റെ ഗെയിം ടീമിന് വിലപ്പെട്ട പോയിന്റാണ് നല്‍കിയത്. മത്സരം തുടങ്ങുന്നതിന് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഹാരി കെയിന് ട്വിറ്ററില്‍ ആശംസകള്‍ അറിയിച്ചിരുന്നു.

Harry Kane

'വിജയകരമായ ഒരു ലോകകപ്പ് ക്യാമ്പയിന് എല്ലാ ആശംസകളും', വിരാട് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. എന്തായാലും ഇന്ത്യന്‍ ക്യാപ്റ്റന്റെ ആശംസ കെയിന് നല്ല ശകുനമായി. തന്റെ ആദ്യ ലോകകപ്പിന് യുവനിര നിറഞ്ഞ ഇംഗ്ലീഷ് ടീമുമായി എത്തിയ ടോട്ടനാം ഹോട്ട്‌സ്പര്‍ സ്‌ട്രൈക്കര്‍ 11-ാം മിനിറ്റിലാണ് ടീമിനെ മുന്നിലെത്തിച്ചു. രണ്ടാം പാദത്തിന്റെ ഇഞ്ചുറി ടൈമില്‍ വിജയഗോള്‍ വലയിലെത്തിക്കുകയും ചെയ്തു.

1990-ല്‍ ഫിഫ ലോകകപ്പിന് എത്തിയ ഇംഗ്ലീഷ് ടീമിലെ ഗാരി ലിനേകറിന് ശേഷം രണ്ട് ഗോള്‍ നേടുന്ന ആദ്യ താരമാണ് കെയിന്‍. രണ്ടാം മത്സരത്തില്‍ പനാമയെ നേരിടുമ്പോള്‍ ഈ മികവ് ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ക്യാപ്റ്റന്‍. സോഷ്യല്‍ മീഡിയയില്‍ വിരാട് കോലിയും, ഹാരി കെയിനും ആശംസകള്‍ കൈമാറുന്നത് ഇതാദ്യമല്ല. 2016 ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ നടത്തിയ വെടിക്കെട്ടിന് ശേഷമാണ് കെയിന്‍ വിരാടിനെ പുകഴ്ത്തിയത്.

'വിരാട് കോലി ഒരു വല്ലാത്ത താരമാണ്. ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളാണ് നിങ്ങള്‍ ഏത് തരത്തിലുള്ള താരമാണെന്ന് തെളിയിക്കുന്നത്. അദ്ദേഹം ഓരോ തവണയും ഇത് ആവര്‍ത്തിക്കുന്നു', കെയിന്‍ ട്വീറ്റ് ചെയ്തു. ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ക്ക് നന്ദി പറഞ്ഞതോടൊപ്പം ബെര്‍ലിനില്‍ ജര്‍മ്മനിയെ 3-2ന് കീഴടക്കിയപ്പോള്‍ നേടിയ ഗോളിനെ പ്രശംസിക്കുകയും ചെയ്ത് വിരാട് കോലി മറുപടി നല്‍കിയിരുന്നു.

Story first published: Tuesday, June 19, 2018, 16:52 [IST]
Other articles published on Jun 19, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X