Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ബൗളര്‍മാര്‍ക്ക് വെല്ലുവിളി വിരാട് കോലിയെന്ന് പാക് താരം ആമിര്‍

ദില്ലി: ലോകത്തിലെ എല്ലാ ബൗളര്‍മാര്‍ക്കും ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണെന്ന് പാക് ബൗളര്‍ മുഹമ്മദ് ആമിര്‍. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ വിരാട് കോലിയെ പുറത്താക്കിയ ആമിര്‍ കോലിയുടെ ബാറ്റിങ്ങിനെ പുകഴ്ത്തി. ഒരു അവസരം ലഭിച്ചാല്‍ കോലി പിന്നീട് കളി മാറ്റിമറിക്കുമെന്നും ആമിര്‍ പറഞ്ഞു.

വിരാട് കോലിയാണ് മികച്ചവനെന്ന് ക്രിക്കറ്റ് ലോകത്തിനറിയാം. കോലിക്കെതിരെ കളിക്കുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടിവരും. ധാക്കയില്‍ ഏഷ്യാകപ്പിനിടെ സംഭവിച്ചതുപോലെ ഒരു അവസരം ലഭിച്ചാല്‍ കോലി കളി മാറ്റി മറിക്കും. അതുകൊണ്ടുതന്നെ കോലിക്കെതിരായ കളി വളരെ ശ്രദ്ധാപൂര്‍വമായിരിക്കണം. സ്‌കോര്‍ പിന്തുടരുമ്പോള്‍ മികച്ച ശരാശരിയുള്ള താരമാണ് കോലി. ലോകത്തിലെ എല്ലാ ബൗളര്‍മാര്‍ക്കും കോലി പ്രധാന വെല്ലുവിളിയാണെന്നും ആമിര്‍ പറഞ്ഞു.

mohammadamir

കോലിക്കെതിരെ ബൗള്‍ ചെയ്യുന്നത് താന്‍ ആസ്വദിക്കുന്നു. കോലിയെ പോലുള്ളവര്‍ക്കെതിരെ പന്തെറിയുമ്പോഴാണ് മികച്ച ബൗളര്‍മാരാകുന്നത്. കൊല്‍ക്കത്തയില്‍ കോലിയുമായി പ്രാക്ടീസ് വേളയില്‍ കണ്ടുമുട്ടിയത് ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്നാണെന്നും ആമിര്‍ പറയുന്നു. നേരത്തെ വിരാട് കോലിയും ആമിറിനെ പ്രശംസിച്ചിരുന്നു.

ആമിര്‍ സമാനതകളില്ലാത്ത ബൗളറാണെന്നാണ് കോലിയുടെ വിലയിരുത്തല്‍. താന്‍ നേരിട്ടിട്ടുള്ളതില്‍വെച്ച് ലോകത്തിലെ മികച്ച ബൗളര്‍മാരിലൊരാളാണ് ആമിര്‍. ലോക നിലവാരമുള്ള ആമിറിനെതിരെ ബാറ്റ് ചെയ്യുന്നതില്‍ താന്‍ സന്തോഷവാനാണെന്നും കോലി പറഞ്ഞു. ഒത്തുകളിയുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട ആമിര്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്.

Story first published: Saturday, October 21, 2017, 9:37 [IST]
Other articles published on Oct 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+