Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകരെ ഞെട്ടിച്ച് നൈജീരിയയുടെ വിക്ടര്‍ മോസസ് വിരമിക്കല്‍ പ്രഖ്യാപിച്ചു

ലണ്ടന്‍: തകര്‍പ്പന്‍ ഫോമില്‍ കളിച്ചുകൊണ്ടിരിക്കെ നൈജീരിയയുടെ ഫുട്‌ബോള്‍ താരം വിക്ടര്‍ മോസസ് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. നൈജീരിയയ്ക്കുവേണ്ടി 37 മത്സരങ്ങളില്‍ കളിച്ച മോസസ് ക്ലബ്ബ് ഫുട്‌ബോളില്‍ ചെല്‍സിയുടെ കളിക്കാരനാണ്. റഷ്യ ലോകകപ്പില്‍ നൈജീരിയയ്ക്കുവേണ്ടി മികച്ച കളിയാണ് താരം കാഴ്ചവെച്ചത്.

victor-moses

രാജ്യത്തിനായി കളിച്ച മത്സരങ്ങള്‍ ജീവിതാവസാനം വരെ ഓര്‍മയിലുണ്ടായിരിക്കുമെന്ന് മോസസ് പറഞ്ഞു. അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാന്‍ ഇതാണ് മികച്ച സമയം. ക്ലബ്ബ് ഫുട്‌ബോളിനും കുടുംബത്തിനുമായി കൂടുതല്‍ സമയം മാറ്റിവെക്കാനാണ് തീരുമാനം. യുവതലമുറയ്ക്കുവേണ്ടി വഴിമാറിക്കൊടുക്കുകയാണെന്നും മോസസ് വിടവാങ്ങല്‍ സന്ദേശത്തില്‍ പറഞ്ഞു.

2013ല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിയ നൈജീരിയന്‍ ടീമില്‍ അംഗമായിരുന്നു മോസസ്. 2014 ലോകകപ്പില്‍ ടീമിനെ പ്രീക്വാര്‍ട്ടറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ചെല്‍സിക്കൊപ്പം 2016-17 വര്‍ഷത്തില്‍ പ്രീമിയര്‍ ലീഗ് കിരീടവും സ്വന്തമാക്കി. പുതിയ പരിശീലകന്‍ മൗറീസിയോ സാറിക്കൊപ്പം സീസണ്‍ തുടങ്ങുമ്പോഴാണ് ഇരുപത്തിയേഴുകാരനായ മോസസിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

Story first published: Thursday, August 16, 2018, 19:34 [IST]
Other articles published on Aug 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+