വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ജിങ്കനില്ല, ഒഗ്‌ബെച്ചെയും- ബ്ലാസ്റ്റേഴ്‌സിനെ ഇനി ആരു നയിക്കും? ഇവരിലൊരാള്‍ക്കു സാധ്യത

കന്നി ഐഎസ്എല്‍ കിരീടമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്

ഐഎസ്എല്ലിന്റെ പുതിയ സീസണിന് ഈയാഴ്ച വിസില്‍ മുഴങ്ങാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സിനെ ആരു നയിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ദീര്‍ഘകാലം മഞ്ഞപ്പടയെ മുന്നില്‍ നിന്നു നയിച്ച ഡിഫന്‍ഡര്‍ സന്ദേഷ് ജിങ്കന്‍ ഇത്തവണ ടീമിനൊപ്പമില്ല. പുതിയ സീസണില്‍ എടിക്കെ മോഹന്‍ ബഗാന്‍ ടീമിന്റെ താരമാണ് ജിങ്കന്‍. കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെ പുതിയ സീസണില്‍ മുംബൈ സിറ്റിക്കൊപ്പവുമാണ്.

ആര് നയിക്കും ബ്ലാസ്റ്റേഴ്‌സിനെ | Who will be the new captain of Kerala Blasters | Oneinida Malayalam

കിബു വിക്ക്യുനയെന്ന പുതിയ കോച്ചിന് കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ ഇറങ്ങുക. പരിചയസമ്പന്നരായ ഒരുപിടി വിദേശ താരങ്ങളെ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിലേക്കു കൊണ്ടു വന്നിട്ടുണ്ട്. ഇവരില്‍ കോച്ച് നായകസ്ഥാനം നല്‍കാന്‍ സാധ്യതയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

കോസ്റ്റ ന്യാമോയ്‌നെസു

കോസ്റ്റ ന്യാമോയ്‌നെസു

പുതുതായി ബ്ലാസ്‌റ്റേഴ്‌സിലെത്തിയ താരമാണ് സിംബാബ്‌വെയുടെ ഡിഫന്‍ഡറായ കോസ്റ്റ ന്യാമോയ്‌നെസു. വിവിധ ലീഗുകളില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് അദ്ദേഹം. സെന്റര്‍ ബാക്കായും ഫുള്‍ ബാക്കായും കളിക്കാന്‍ 34 കാരനായ കോസ്റ്റയ്ക്കു കഴിയും.
സിംബാബ്‌വെയുടെ മുന്‍ ദേശീയ ടീമിലെ അംഗം കൂടിയായ കോസ്റ്റ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്റ്റനാവാന്‍ സാധ്യതയേറെയാണ്. സെന്റര്‍ ബാക്കുകളെ ക്യാപ്റ്റന്‍സിയിലേക്കു പരിഗണിക്കുന്ന മാനേജ്‌മെന്റ് കൂടിയാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് നായകനായി നറുക്കുവീഴാന്‍ സാധ്യത കൂടുതലാണ്.

വിസെന്റ് ഗോമസ്

വിസെന്റ് ഗോമസ്

സ്പാനിഷ് ലീഗില്‍ കളിച്ച് പരിചയമുള്ള മിഡ്ഫീല്‍ഡറാണ് ബ്ലാസ്റ്റേഴ്‌സിലെ പുതിയ അംഗമായ വിസെന്റ് ഗോമസ്. റയല്‍ മാഡ്രിഡ്, ബാഴ്‌സലോണയടക്കമുള്ള യൂറോപ്പിലെ ഗ്ലാമര്‍ ക്ലബ്ബുകള്‍ക്കെതിരേ കളിച്ച അനുഭവസമ്പത്തുമായാണ് ഗോമസ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയിരിക്കുന്നത്. പത്തു വര്‍ഷത്തോളം സ്പാനിഷ് ക്ലബ്ബായ ലാസ് പാല്‍മസിന്റെ താരമായിരുന്നു അദ്ദേഹം. ടീമിന് ലാ ലിഗയിലേക്കു പ്രൊമോഷന്‍ നേടിക്കൊടുക്കുന്നതില്‍ ഗോമസ് നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.
ബ്ലാസ്റ്റേഴ്‌സിലും തന്റെ മാജിക്ക് ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് 32 കാരനായ മിഡ്ഫീല്‍ഡര്‍. മിഡ്ഫീല്‍ഡിലും പ്രതിരോധത്തിലും കളിക്കാന്‍ മിടുക്കുള്ള ഗോമസിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കോച്ച് പരിഗണിച്ചേക്കും.

ഗാരി ഹൂപ്പര്‍

ഗാരി ഹൂപ്പര്‍

ഒഗ്‌ബെച്ചെയ്ക്കു പകരം ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചു കൂട്ടാന്‍ കൊണ്ടു വന്നിരിക്കുന്ന താരമാണ് ഗാരി ഹൂപ്പര്‍. സ്‌കോട്ട്‌ലാന്‍ഡിലും ഇംഗ്ലണ്ടിലും ഗോളുകള്‍ അടിച്ചുകൂട്ടിയാണ് 32 കാരനായ താരം മഞ്ഞ ജഴ്‌സിയണിയുന്നത്. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയന്‍ ലീഗായ എ ലീഗിലെ മിന്നുന്ന പ്രകടനമാണ് ഹൂപ്പറിനെ ബ്ലാസ്റ്റേഴ്‌സ് കോച്ച് വിക്ക്യുന നോട്ടമിടാന്‍ പ്രധാന കാരണം.
മികച്ച ഫോമും യൂറോപ്യന്‍ ലീഗുകളില്‍ ഒട്ടേറെ വലിയ മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവ സമ്പത്തുമുള്ളതിനാല്‍ തന്നെ ഹൂപ്പറിനും നായകസ്ഥാനം ലഭിക്കാന്‍ സാധ്യതയേറെയാണ്. മാത്രമല്ല കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ ഒഗ്‌ബെച്ചെയ്ക്കു പകരക്കാരനായി വന്ന താരം കൂടിയാണ് ഹൂപ്പര്‍.

Story first published: Tuesday, November 17, 2020, 21:00 [IST]
Other articles published on Nov 17, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X