വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ക്രിസ്റ്റിയാനോയ്ക്ക് പത്താം മത്സരത്തിലും ഗോള്‍, പക്ഷെ യുവന്റസ് തോറ്റു; മത്സരഫലങ്ങള്‍

റോം: ഇറ്റാലിയന്‍ സീരി എ യില്‍ യുവന്റസിന് അപ്രതീക്ഷിത തോല്‍വി. വെറോണയാണ് അവസാന മിനിറ്റുകളില്‍ നേടിയ ഗോളിന് ചാമ്പ്യന്മാരെ തോല്‍പ്പിച്ചത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടര്‍ച്ചയായ പത്താം മത്സരത്തിലും ഗോളടിച്ച് ടീമിന് ലീഡ് നല്‍കിയതാണ്. 65-ാം മിനിറ്റിലായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍. എന്നാല്‍, ഫാബിയോ ബോറിനി(76), പസിനി(86) എന്നിവരിലൂടെ വെറോണ വിജയംകണ്ടു. ലീഗില്‍ 23 കളികളില്‍നിന്നും 54 പോയന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 22 കളികളില്‍നിന്നും 51 പോയന്റുമായി ഇന്റര്‍മിലാന്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. മറ്റു കളികളില്‍ അറ്റ്‌ലാന്റ 2-1 ഫിയോറന്റീനയേയും, സാംപ്‌ഡോറിയ 3-1 ടൊറീനോയേയും തോല്‍പ്പിച്ചു.

ജര്‍മന്‍ ബുണ്ടസ് ലീഗ മത്സരഫലങ്ങള്‍, ഷാല്‍ക്കെ 1-1 പാഡെര്‍ബോണ്‍, മെയ്ന്‍സ് 3-1 ഹെര്‍ത്ത, യൂണിയന്‍ ബെര്‍ലിന്‍ 2-0 വെര്‍ഡര്‍ ബ്രെമന്‍, ഫ്രെയ്ബര്‍ഗ് 1-0 ഹോഫന്‍ഹെയിം, വോള്‍ഫ്‌സ്ബര്‍ഗ് 1-1 ദസ്സല്‍ഡോര്‍, ലെവര്‍കുസന്‍ 4-3 ബൊറൂസിയ ഡോട്ട്മുണ്ട്. ബുണ്ടസ് ലീഗില്‍ 20 കളികളില്‍ നിന്നും 42 പോയന്റുള്ള ബയേണ്‍ മ്യൂണിക് ഒന്നാം സ്ഥാനത്തും 41 പോയന്റുമായി ലെയ്പ്‌സിഗ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

verona-italianseriea-

മെല്‍ബണ്‍ സ്റ്റാര്‍സിനെ തകര്‍ത്തു, സിഡ്‌നി സിക്‌സേഴ്‌സ് ബിഗ്ബാഷ് ചാമ്പ്യന്മാര്‍മെല്‍ബണ്‍ സ്റ്റാര്‍സിനെ തകര്‍ത്തു, സിഡ്‌നി സിക്‌സേഴ്‌സ് ബിഗ്ബാഷ് ചാമ്പ്യന്മാര്‍

ഫ്രഞ്ച് ലീഗ് മത്സരഫലങ്ങള്‍, മാഴ്‌സെലി 1-0 ടൗളൗസ്, മൊണാക്കോ 2-1 അമിനെസ്, ദിയോണ്‍ 3-3 നാന്റെസ്, മെറ്റ്‌സ് 1-2 ബോര്‍ഡിയക്‌സ്, നൈസ് 1-3 നിംസ്, റെന്നസ് 0-0 ബ്രിസ്റ്റ്. ലീഗില്‍ 23 കളികളില്‍ നിന്നും 41 പോയന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്തും 24 കളികളില്‍നിന്നും 49 പോയന്റുമായി മാഴ്‌സെലി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടന്‍ 3-1ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. ബ്രൈറ്റന്‍ വാറ്റ്‌ഫോഡ് മത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ 25 കളികളില്‍ നിന്നും 73 പോയന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തും 51 പോയന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ലാ ലീഗയില്‍ നടന്ന മത്സരങ്ങളില്‍ ലെവാന്റെ 2-0ത്തിന് ലെഗാനെസിനെ തോല്‍പ്പിച്ചു. ഗെറ്റാഫെ 3-0ത്തിന് വലെന്‍സിയയേയും, അത്‌ലറ്റിക്കോ മാഡ്രിഡ് 1-0 എന്ന നിലയില്‍ ഗ്രനാഡയേയും തോല്‍പ്പിച്ചു. റയല്‍ വല്ലാഡോളിഡ്, വിയ്യാറയല്‍ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ 22 കളികളില്‍ നിന്നും 49 പോയന്റുമായി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തും 46 പോയന്റുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

Story first published: Sunday, February 9, 2020, 9:29 [IST]
Other articles published on Feb 9, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X