സൂപ്പർ താരം ലെസ്റ്റര്‍ സിറ്റിയിൽ തുടരും.. പുതിയ കരാർ 2022 വരെ
ലെസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് സൂപ്പർ താരം ജാമി വാർഡി 2022 വരെ ക്ലബ്ബിൽ തുടരും.കഴിഞ്ഞ ദിവസമാണ് വാർഡി കരാർ പുതുക്കിയ വിവരം ക്ലബ്ബ് പുറത്തുവിട്ടത്.2012 ൽ ലെസ്റ്റര്റിൽ എത്തിയ താരം 233 മത്സരങ്ങളിൽ നിന്ന് 88 ഗോളുകൾ നേടിക്കഴിഞ്ഞു.
"ഈ ക്ലബ്ബിൽ ഇനിയും നാലു വര്ഷം കൂടി തുടരുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്.ഈ ക്ലബ്ബ് സ്വപ്നം കണ്ടത് ഞങ്ങൾ നേടിക്കഴിഞ്ഞു .ഇനിയും അതുപോലുള്ള മികച്ച സമയങ്ങൾക്കായി ഞങ്ങൾ ഒരുമിച്ച് നിൽക്കും"; കരാറിനു ശേഷം വാർഡി പറഞ്ഞു.

വാർഡിയുടെ മികച്ച ഫോമിലൂടെയാണ് 2015 / 2016 ലെ പ്രീമിയർ ലീഗ് കിരീടം ലെസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്.ആ സീസണിൽ 36 മത്സരങ്ങൾ കളിച്ച വാർഡി 24 ഗോളുകളോടെ എഫ് ഡബ്ല്യൂ എ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരവും സ്വന്തമാക്കി.കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തോടെ താരം റഷ്യൻ ലോകകപ്പിലേക്കുള്ള ഇംഗ്ലണ്ട് ടീമിലും ഇടംപിടിച്ചിരുന്നു.എന്നാൽ കാലിനേറ്റിരുന്ന പരിക്കുകാരണം പലപ്പോഴും പകരക്കാരനായിട്ടാണ് താരം റഷ്യൻ ലോകകപ്പിൽ കളിച്ചത്.ഇംഗ്ലണ്ട് ദേശിയ ടീമിനായി 26 മത്സരങ്ങൾ കളിച്ച വാർഡി 7 ഗോളുകളും നേടിയിട്ടുണ്ട്.
സ്റ്റോക്ക് ബ്രിഡ്ജ് എന്ന ഇംഗ്ലീഷ് പ്രാദേശിക ക്ലബ്ബിലൂടെ കരിയർ ആരംഭിച്ച വാർഡി ഫ്‌ളീറ്റ്വുഡ് ടൗണിൽ എന്ന നോൺ ലീഗ് ക്ലബ്ബിൽ നിന്നാണ് ലെസ്റ്റര്‍ സിറ്റിയിലേക്കെത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications