വനിതാ ഫുട്‌ബോള്‍ ലോകകപ്പ്; നാലാം തവണയും വിശ്വകിരീടത്തില്‍ മുത്തമിട്ട് അമേരിക്ക
പാരിസ്: ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ അമേരിക്ക വീണ്ടും ചാമ്പ്യന്മാരായി. ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അമേരിക്ക കിരീടം നിലനിര്‍ത്തിയത്. ഇതോടെ ആകെ നാലു തവണ കിരീടം നേടുന്ന ടീമായി മാറി അമേരിക്ക. മികച്ച പോരാട്ടം കണ്ട ഫൈനലില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു രണ്ട് ഗോളുകളും പിറന്നത്.
മത്സരത്തില്‍ നേരിയ ആധിപത്യമുണ്ടായിരുന്ന അമേരിക്ക തന്നെയാണ് ഗോളടക്കത്തിലും ആക്രമണത്തിലും മുന്നില്‍ നിന്നത്. അമേരിക്കയുടെ മുന്നേറ്റങ്ങള്‍ ഗോളില്ലാതെ അവസാനിക്കവെ 61-ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാക്കി ആദ്യ ഗോള്‍ പിറന്നു. പെനല്‍റ്റിയിലൂടെ മേഗന്‍ റാപ്പിനോ അമേരിക്കയെ മുന്നിലെത്തിച്ചു. വനിതാ ലോകകപ്പ് ഫൈനല്‍ ലക്ഷ്യത്തിലെത്തുന്ന ആദ്യ പെനാല്‍റ്റി കിക്ക് കൂടിയായിരുന്നു ഇത്.

ഗോള്‍മടക്കാമെന്ന പ്രതീക്ഷയില്‍ നെതര്‍ലന്‍ഡ്‌സ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കുമ്പോഴേക്കും രണ്ടാമത്തെ ഗോളും വലയിലെത്തി. ഒറ്റയ്ക്ക് മുന്നേറിയ റോസ് ലവെല്ലയായിരുന്നു 69-ാം മിനിറ്റില്‍ രണ്ടാമത്തെ ഗോള്‍ നേടിയത്. തിരിച്ചടിക്കാനുള്ള നെതര്‍ലന്‍ഡ്‌സിന്റെ ശ്രമങ്ങളെല്ലാം അമേരിക്കയുടെ പ്രതിരോധത്തില്‍തട്ടി തകര്‍ന്നു. ആറുഗോള്‍ നേടിയ മേഗന്‍ റാപ്പിനോ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications