Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്; കവര്‍ച്ചയ്ക്ക് വ്യാജ പരാതി നല്‍കിയതില്‍ അമേരിക്ക മാപ്പു പറഞ്ഞു

റിയോ: കവര്‍ച്ചയ്ക്കിരയായെന്ന അമേരിക്കന്‍ ഒളിംപിക്‌സ് നീന്തല്‍ താരങ്ങളുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് താരങ്ങള്‍ക്കുവേണ്ടി അമേരിക്ക മാപ്പു പറഞ്ഞു. റിയോയില്‍ പലയിടത്തും അക്രമങ്ങളും പിടിച്ചുപറിയും നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു തോക്കിന്‍മുനയില്‍ നിര്‍ത്തി തങ്ങളെ കവര്‍ച്ച ചെയ്തതായി താരങ്ങള്‍ പരാതി നല്‍കിയത്.

പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് താരങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച നാട്ടിലേക്ക് തിരിച്ചുപോയ നീന്തല്‍ താരങ്ങളെ കൂക്കിവിളിയോടെയാണ് ബ്രസീലില്‍ നിന്നും യാത്രയാക്കിയത്. മാത്രമല്ല, സംഭവത്തിന് വലിയ വാര്‍ത്താ പ്രാധാന്യവും ലഭിച്ചിരുന്നു.

olympics-ring-history

ഗണ്ണര്‍ ബെന്റ്‌സ്, ജാക്ക് ജോംഗര്‍ എന്നീ നീന്തല്‍ താരങ്ങള്‍ ബ്രസീലില്‍ നിന്നും പോയതിന് പിന്നാലെയാണ് അമേരിക്കന്‍ ഒളിംപിക് കമ്മറ്റി ക്ഷമാപണം നടത്തിയത്. പോലീസ് വേഷത്തിലെത്തിയ കവര്‍ച്ചാസംഘം തങ്ങളെ തടഞ്ഞുനിര്‍ത്തി കവര്‍ച്ച ചെയ്‌തെന്നായിരുന്നു ഇവര്‍ റിയോ പോലീസിന് പരാതി നല്‍കയത്.

എന്നാല്‍ സംഭവ സ്ഥലത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നും ഇവര്‍ കവര്‍ച്ചയ്ക്കിരയായില്ലെന്ന് ബോധ്യമായി. മാത്രമല്ല, സഹതാരങ്ങളും ഇവരുടെ പരാതി കള്ളമാണെന്ന് സാക്ഷ്യപ്പെടുത്തിയതോടെ താരങ്ങളുടെ നില പരുങ്ങലിലാവുകയായിരുന്നു. ബ്രസീലിലെ ജനങ്ങളോടും പോലീസിനോടും ക്ഷമ പറഞ്ഞ് അമേരിക്ക വിഷയത്തില്‍ നിന്നും തത്കാലം തടിയൂരിയിരിക്കുകയാണ്.

Story first published: Saturday, August 20, 2016, 8:42 [IST]
Other articles published on Aug 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+