റിയോ ഡി ജനയ്റോ: നിലവിലെ ജേതാക്കളായ ചിലിയെ കൊമ്പുകുത്തിച്ച് മുന്‍ ചാംപ്യന്മാരായ ഉറുഗ്വേ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. ഗ്രൂപ്പ് സിയിലെ നിര്‍ണായകമായ മൂന്നാം റൗണ്ട് മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചിലിയെ ഉറുഗ്വേ വീഴ്ത്തിയത്. നിശ്ചിത സമയം തീരാന്‍ എട്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ എഡിന്‍സന്‍ കവാനിയുടെ വകയായിരുന്നു വിജയഗോള്‍. ഗ്രൂപ്പിലെ മറ്റൊരു അപ്രധാനമായ കളിയില്‍ ജപ്പാനും ഇക്വഡോറും ഒാരോ ഗോള്‍ വീതം നേടി പോയിന്റ് പങ്കിട്ടു.
ജപ്പാനുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ 2-2ന്റെ അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വന്നതിനാല്‍ ചിലിക്കെതിരായ മല്‍സരത്തില്‍ ഉറുഗ്വേയ്ക്കു ജയം അനിവാര്യമായിരുന്നു. കളിയില്‍ ചിലിക്കായിരുന്നു മുന്‍തൂക്കം. ആദ്യ പകുതിയില്‍ ഗോളിയുടെ ചില മികച്ച സേവുകളാണ് അവര്‍ക്ക് ഗോള്‍ നിഷേധിച്ചത്. സെറ്റ് പീസുകളിലൂടെ തിരിച്ചടിക്കുകയെന്ന തന്ത്രമാണ് ഉറുഗ്വേ പരീക്ഷിച്ചത്. രണ്ടാംപകുതിയില്‍ ചിലി താരം പൗലോ ഡയസിന്റെ ഗോളെന്നുറച്ച ഹെഡ്ഡര്‍ ഗോള്‍ലൈനില്‍ വച്ച് ജോസ് ജിമനെസ് ക്ലിയര്‍ ചെയ്തു. കളിയുടെ ഗതിക്ക് വിപരീതമായാണ് 82ാം മിനിറ്റില്‍ ഉറുഗ്വേ അക്കൗണ്ട് തുറന്നത്. ജൊനാതന്‍ റോഡ്രിഗസിന്റെ ക്രോസ് ഹെഡ്ഡറിലൂടെ കവാനി വലയ്ക്കുള്ളിലാക്കുകയായിരുന്നു.
The quarter-finals are now set:
— Goal (@goal) June 25, 2019
🇧🇷 Brazil-Paraguay 🇵🇾
🇻🇪 Venezuela-Argentina 🇦🇷
🇨🇴 Colombia-Chile 🇨🇱
🇺🇾 Uruguay-Peru 🇵🇪
Which team will win the Copa America? 🏆
ജയത്തോടെ ചിലിയെ പിന്തള്ളി ഏഴു പോയിന്റുമായി ഉറുഗ്വേ ഗ്രൂപ്പ് ജേതാക്കളാവുകയും ചെയ്തു. ആറു പോയിന്റുള്ള ചിലിക്കാണ് രണ്ടാംസ്ഥാനം. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. 27ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ആതിഥേയരായ ബ്രസീല്‍ പരാഗ്വേയുമായും 28ന് അര്‍ജന്റീന വെനിസ്വേലയുമായും ചിലി കൊളംബിയയുമായും 29ന് ഉറുഗ്വേ പെറുവുമായും ഏറ്റുമുട്ടും.