വാര്‍സൗ: പോളണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന അണ്ടര്‍ 20 ഫുട്ബോള്‍ ലോകകപ്പില്‍ യുറുഗ്വായ് നോക്കൗട്ട് റൗണ്ടില്‍ കടന്നു. ഗ്രൂപ്പ് സി യിലെ മത്സരത്തില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് യുറുഗ്വായ് അടുത്ത റൗണ്ടിലെത്തിയത്. വിജയികള്‍ക്കുവേണ്ടി നിക്കോളാസ് അക്വേഡോ(41), നിക്കോളാസ് ഷിയാപ്പകാസ്സി(91) എന്നിവര്‍ ഗോള്‍ നേടി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജയിച്ച് ന്യൂസിലന്‍ഡും അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. നോര്‍വെയ്ക്കെതിരെ രണ്ടുഗോളുകള്‍ക്കാണ് ന്യൂസിലന്‍ഡ് ജയിച്ചത്. ഗ്രൂപ്പില്‍ ന്യൂസിലന്‍ഡ്, യുറുഗ്വായ് ടീമുകള്‍ രണ്ട് മത്സരങ്ങളും ജയിച്ച് ആറ് വീതം പോയന്റുമായി മുന്നേറിയപ്പോള്‍ ഹോണ്ടുറാസ്, നോര്‍വേ ടീമുകള്‍ ഒരു ജയംപോലും നേടാനാകാതെ ടൂര്‍ണമെന്റില്‍നിന്നും പുറത്തായി.
ലോകകപ്പ് സന്നാഹം: അഫ്ഗാന്റെ കളി ഇംഗ്ലണ്ടിനോട് നടന്നില്ല... നാണംകെട്ടു, ഓസീസിന്റെ ലങ്കാദഹനം
ഗ്രൂപ്പ് ഡി യില്‍ യുക്രൈന് ഏകപക്ഷീയമായ ഒരു ഗോളിന് ഖത്തറിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ യുഎസ്എ നൈജീരിയയെ 2-0 എന്ന സ്കോറിനും പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ ഏല്ലാ ടീമുകള്‍ക്കും ഒരു മത്സരം വീതം ശേഷിക്കെ യുക്രൈന്, യുഎസ്എ, നൈജീരിയ ടീമുകള്‍ക്ക് അടുത്ത റൗണ്ടിലെത്താന്‍ തുല്യ സാധ്യതയാണുള്ളത്. അതേസമയം, ഖത്തര്‍ ജയമൊന്നും നേടാനാകാതെ പുറത്തായി.