വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൊറിയയുടെ ഹൃദയം തകര്‍ത്ത് അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് കിരീടം ഉക്രൈനിന്

വാഴ്‌സെ: അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് കിരീടം ഉക്രൈനിന്. ഫൈനലില്‍ കരുത്തരായ ദക്ഷിണ കൊറിയയെ ഒന്നിനെതിരേ മൂന്ന് ഗോളിന് തകര്‍ത്താണ് ഉക്രൈന്‍ കിരീടം അലമാരയിലെത്തിച്ചത്. കളിക്കണക്കുകളില്‍ ഉെൈക്രനോട് കിടപിടിക്കാന്‍ കൊറിയന്‍ നിരക്ക് സാധിച്ചെങ്കിലും പ്രതിരോധത്തില്‍ ഒരുപടി മുന്നിട്ട് നിന്നതാണ് ഉക്രൈയിനെ കിരീടത്തിലേക്കെത്തിച്ചത്.

താരമൂല്യത്തില്‍ മെസ്സിയേക്കാള്‍ മുന്നില്‍ എംബാപ്പെ; ആവശ്യക്കാര്‍ ഏറെ, വിട്ടുനല്‍കാതെ പി.എസ്.ജിതാരമൂല്യത്തില്‍ മെസ്സിയേക്കാള്‍ മുന്നില്‍ എംബാപ്പെ; ആവശ്യക്കാര്‍ ഏറെ, വിട്ടുനല്‍കാതെ പി.എസ്.ജി

ഇത്തവണ ചരിത്ര കുതിപ്പുമായെത്തിയ കൊറിയ കന്നിക്കിരീട പ്രതീക്ഷയിലായിരുന്നു. കിരീട പ്രതീക്ഷ സജീവമാക്കി അഞ്ചാം മിനുട്ടില്‍ത്തന്നെ കൊറിയ ലീഡെടുത്തു. അനുവദിച്ചുകിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് കാന്‍ഗിന്‍ ലീയാണ് കൊറിയയുടെ ആത്മവിശ്വാസം ഉയര്‍ത്തിയത്. എന്നാല്‍ തുടക്കത്തിലേ ലഭിച്ച ആധിപത്യം മുതലാക്കാന്‍ കൊറിയക്കായില്ല. ആദ്യ പകുതിയില്‍ 62 ശതമാനം പന്തടക്കിവെച്ച് കളി മെനഞ്ഞ ഉക്രൈന്‍ 34ാം മിനുട്ടില്‍ സമനില പിടിച്ചു.വ്‌ളാഡിസ്ലേവ് സുപ്രിയാഹയാണ് ഉക്രൈന് സമനില സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ഇരു ടീമും 1-1 സമനിലയോടെ പിരിഞ്ഞു.

danylo

രണ്ടാം പകുതിയില്‍ കൊറിയ കളിക്കണക്കില്‍ ഏറെ മുന്നിട്ട് നിന്നെങ്കിലും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടു. 61 ശതമാനം പന്തടക്കിവെച്ച് രണ്ട് ഗോള്‍ ശ്രമം കൊറിയ നടത്തിയപ്പോള്‍ 39 ശതമാനം പന്തടക്കിവെച്ച് ആറ് തവണയാണ് ഉക്രൈന്‍ ഗോള്‍ ശ്രമം നടത്തിയത്. ആക്രമണത്തിലൂന്നിയ ഉക്രൈന് മുന്നില്‍ കൊറിയയുടെ പ്രതിരോധക്കോട്ട നിഷ്പ്രഭമായി. 53ാം മിനുട്ടില്‍ സുപ്രിയാഹിലൂടെ ഉക്രൈന്‍ ലീഡെടുത്തു. കൊറിയന്‍ ഗോള്‍മുഖത്ത് നിരന്തരം അപകടം സൃഷ്ടിച്ച ഉക്രൈന്‍ 89ാം മിനുട്ടില്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ജിയോര്‍ജി തിധാഷിലിയാണ് ടീമിന്റെ വിജയം ഊട്ടിയുറപ്പിച്ച ഗോള്‍ സമ്മാനിച്ചത്. ഉക്രൈനിന്റെ കന്നിക്കിരീടമാണിത്. സെമിയില്‍ ഇറ്റലിയെ പരാജയപ്പെടുത്തിയാണ് ഉക്രൈന്‍ ഫൈനലില്‍ കടന്നത്.

Story first published: Sunday, June 16, 2019, 10:40 [IST]
Other articles published on Jun 16, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X