വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അണ്ടര്‍ 17 ലോകകപ്പ്; സ്‌പെയ്ന്‍, അര്‍ജന്റീന, ഇറ്റലി ടീമുകള്‍ക്ക് ജയം

റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ സ്‌പെയ്ന്‍, ഇറ്റലി, അര്‍ജന്റീന, പരാഗ്വായ് തുടങ്ങിയ പ്രമുഖ ടീമുകള്‍ ജയം കണ്ടെത്തി. സ്‌പെയ്ന്‍ തജിക്കിസ്താനേയും(5-1), അര്‍ജന്റീന കാമറൂണിനേയും (3-1) തോല്‍പ്പിച്ചപ്പോള്‍ പരാഗ്വായ് സൊളോമന്‍ ഐലന്റിനെ 7 ഗോളുകള്‍ക്ക് തകര്‍ത്തു. പത്തുപേരായി ചുരുങ്ങിയ മെക്‌സിക്കോയ്‌ക്കെതിരെ 2-1നായിരുന്നു ഇറ്റലിയുടെ ജയം.

ഗ്രൂപ്പ് ഇ യിലെ രണ്ടാം മത്സരത്തില്‍ ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ സ്‌പെയ്ന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കരാബിനെയ്റ്റ്(4), മണോസ്(20, 64), പാബ്ലോ മൊറേനോ(35), റൊമാനോ(45+1) എന്നിവരാണ് സ്‌പെയ്‌നിനുവേണ്ടി സ്‌കോര്‍ ചെയ്തത്. അലാസിഡിന്റെ(37) സെല്‍ഫ് ഗോളിലാണ് തജിക്കിസ്താന്‍ ആശ്വാസം കണ്ടെത്തിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കാമറൂണിനെതിരെ അര്‍ജന്റീനയ്ക്കുവേണ്ടി ഫ്‌ലോറസ്(58), ക്രിലാനോവിച്ച്(63), മാറ്റിയാസ് ഗോഡോയ്(88) എന്നിവര്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍ ഫ്രാങ്കോയിസിന്റെ(10)വകയായിരുന്നു കാമറൂണിന്റെ ഗോള്‍. ഗ്രൂപ്പില്‍ 4 പോയന്റ് വീതമുള്ള സ്‌പെയ്‌നും അര്‍ജന്റീനയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

ISL: ഒഡീഷയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്, കന്നി വിജയം... മുംബൈ മുങ്ങി (2-4)ISL: ഒഡീഷയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്, കന്നി വിജയം... മുംബൈ മുങ്ങി (2-4)

italyu17wc

ഗ്രൂപ്പ് എഫി ല്‍ നടന്ന ത്രില്ലര്‍ മത്സരത്തില്‍ ഇറ്റലി കഷ്ടിച്ചാണ് മെക്‌സിക്കോയെ മറികടന്നത്. 74-ാം മിനിറ്റില്‍ വില്‍ഫ്രഡ് ഗണോന്റോ നേടിയ ഗോളില്‍ ഇറ്റലി ജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ആല്‍വെരസ് മെക്‌സിക്കോയ്ക്കുവേണ്ടി സമനില കണ്ടെത്തി. മെക്‌സിക്കോയുടെ ആഘോഷം അടങ്ങുംമുന്‍പ് ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഇറ്റലി വിജയഗോള്‍ നേടുകയായിരുന്നു. ഗ്രൂപ്പില്‍ പരാഗ്വായ് 7 ഗോളുകള്‍ക്കാണ് സൊളോമന്‍ ഐലന്റിനെ തോല്‍പ്പിച്ചത്. രണ്ട് കളികളും ജയിച്ച ഇറ്റലി നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട്. ഒരു ജയവും ഒരു സമനിലയുമായി പരാഗ്വെയാണ് രണ്ടാം സ്ഥാനത്ത്.

Story first published: Friday, November 1, 2019, 9:35 [IST]
Other articles published on Nov 1, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X