വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അണ്ടര്‍ 17 ലോകകപ്പ്; അവസാന മിനിറ്റ് ഗോളില്‍ ബ്രസീല്‍ ഫൈനലില്‍, പെനാല്‍റ്റി കടന്ന് മെക്‌സിക്കോയും

റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ ബ്രസീലും മെക്‌സിക്കോയും ഏറ്റുമുട്ടും. സെമിയില്‍ ബ്രസീല്‍ ഫ്രാന്‍സിനേയും (3-2) പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മെക്‌സിക്കോ നെതര്‍ലന്‍ഡ്‌സിനേയും മറികടന്നു. രണ്ട് ഗോളിന് പിന്നില്‍നിന്നശേഷമായിരുന്നു ബ്രസീല്‍ അത്ഭുതകരമായ തിരിച്ചുവരവിലൂടെ ഫൈനല്‍ ഉറപ്പിച്ചത്. ഇന്ത്യന്‍ സമയം നവംബര്‍ 18ന് പുലര്‍ച്ചെയാണ് ഫൈനല്‍.

മത്സരം തുടങ്ങി 15 മിനിറ്റ് കഴിയുമ്പോഴേക്കും ഫ്രാന്‍സ് 2 ഗോളിന്റെ ലീഡെടുത്തിരുന്നു. മുയിന്‍ഗ(7), എംബക്കു(13) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ടുനിന്നതോടെ ഫ്രാന്‍സ് ഫൈനലിലെത്തുമെന്ന് കണക്കുകൂട്ടി. എന്നാല്‍ ജോര്‍ഗെ(62), ഡി സൗസ(76) എന്നിവരുടെ ഗോളില്‍ ബ്രസീല്‍ തിരിച്ചടിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച അവസരത്തില്‍ 89-ാം മിനിറ്റിലായിരുന്നു വിനീഷ്യസ് മാര്‍ക്വെസിലൂടെ ബ്രസീല്‍ വിജയഗോള്‍ നേടിയത്.

brazil-mexico

<strong>ടി20: ലെവിസും പൊള്ളാര്‍ഡും തിളങ്ങി; അഫ്ഗാനിസ്ഥാനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്</strong> ടി20: ലെവിസും പൊള്ളാര്‍ഡും തിളങ്ങി; അഫ്ഗാനിസ്ഥാനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്

ഇഞ്ചോടിഞ്ച് പോരാട്ടംകണ്ട മെക്‌സിക്കോ നെതര്‍ലന്‍ഡ്‌സ് മത്സരം അവസാനിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ്. മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചത് നെതര്‍ലന്‍ഡ് ആയിരുന്നെങ്കിലും മെക്‌സിക്കന്‍ പ്രതിരോധം കടുപ്പിച്ചതോടെയാണ് ആദ്യ പകുതിയില്‍ ഗോള്‍ ഒഴിഞ്ഞുനിന്നത്. 74-ാം മിനിറ്റില്‍ റീഗറിലൂടെ നെതര്‍ലന്‍ഡ്‌സ് ആദ്യ ലീഡെടുത്തിരുന്നു. എന്നാല്‍ അഫ്രെയ്ന്‍ ആല്‍വെരസ്(79) മെക്‌സിക്കോയ്ക്കായി ഒരു ഗോള്‍ തിരിച്ചടിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിനാണ് മെക്‌സിക്കോ ജയിച്ചുകയറിയത്.

Story first published: Friday, November 15, 2019, 9:18 [IST]
Other articles published on Nov 15, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X