റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീല്‍, മെക്സിക്കോ, സ്പെയ്ന്‍, ഫ്രാന്‍സ് ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ ചിലിയേയും(3-2), മെക്സിക്കോ ജപ്പാനേയും (2-0), സ്പെയ്ന്‍ സെനഗലിനേയും (2-1)), ഫ്രാന്‍സ് ഓസ്ട്രേലിയേയും(4-0) മറികടന്നു. അര്‍ജന്റീന, ഇറ്റലി ടീമുകള്‍ അടുത്തദിവസം കളത്തിലിറങ്ങുന്നുണ്ട്.
കായിയോ ജോര്‍ഗെ(8, 45+2)യുടെ ഇരട്ടഗോളാണ് ബ്രസീലിന് തുണയായത്. സില്‍വ റോസ(6) മറ്റൊരു ഗോള്‍ നേടി. ജോണ്‍ ക്രൂസ്(25, 41) ചിലിക്കായും ഗോള്‍ കണ്ടെത്തി. പന്തടക്കത്തില്‍ നേരിയ ആധിപത്യം ചിലിക്കായിരുന്നെങ്കിലും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയത് ബ്രസീലായിരുന്നു. മെക്സിക്കോയ്ക്കുവേണ്ടി പിസ്സുട്ടോ പുഗ(57), മിനോസ് റോബ്ലെസ്(74) എന്നിവരാണ് ഗോള്‍ നേടിയത്. സൗത്ത് കൊറിയയാണ് ക്വാര്‍ട്ടറില്‍ മെക്സിക്കോയുടെ എതിരാളികള്‍.
ചാമ്പ്യന്‍സ് ലീഗ്; യുവന്റസ്, റയല്‍, ടോട്ടനം, ബയേണ്‍ ടീമുകള്‍ക്ക് ജയം, സിറ്റി കുരുങ്ങി
സ്പെയിനുവേണ്ടി നവാറോ മനോസ്(27), കരാബിനെയ്റ്റ്(59) എന്നിവര്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍ സുലെയ്മാനെ ഫായെ(85) സെനഗലിനായും സ്കോര്‍ ചെയ്തു. ഫ്രാന്‍സിനുവേണ്ടി എംബക്കു(6, 74, 82) ഹാട്രിക് നേടി. എന്‍സോ മില്ലോട്ട്(87) മറ്റൊരു ഗോള്‍ നേടി. ഓസ്ട്രേലിയയുടെ അന്റോണ്‍ മില്നാറിക് 56-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ഫ്രാന്‍സിന് നേട്ടമായി.