Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമനിലയിലും സ്പാനിഷ് ലീഗില്‍ റെക്കോഡിട്ട് ബാഴ്‌സലോണ

ബലയ്‌ഡോസ്: സെല്‍റ്റാ വിഗോയോട് അപ്രതീക്ഷിത സമനില വഴങ്ങിയെങ്കിലും സ്പാനിഷ് ലീഗില്‍ പുതിയ റെക്കോഡിട്ടിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരും അതികായന്‍മാരുമായ ബാഴ്‌സലോണ. കിരീടത്തിലേക്ക് ഒരുപടി കൂടി അടുക്കുകായെന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ ബാഴ്‌സലോണയെ സെല്‍റ്റ ഹോംഗ്രൗണ്ടില്‍ 2-2ന് പിടിച്ചുകെട്ടുകയായിരുന്നു. ഇതോടെ ഈ സീസണില്‍ കളിച്ച 33 മല്‍സരങ്ങളിലും തോല്‍വി വഴങ്ങാതെ സൂപ്പര്‍താരം ലയണല്‍ മെസ്സി പടനയിക്കുന്ന ബാഴ്‌സലോണ പുതിയ റെക്കോഡും സ്ഥാപിച്ചു. സ്പാനിഷ് ലീഗിന്റെ ഒരു സീസണില്‍ തോല്‍വി വഴങ്ങാതെ കൂടുതല്‍ മല്‍സരം പൂര്‍ത്തിയാക്കിയെന് റെക്കോഡാണ് എര്‍നെസ്‌റ്റോ വാല്‍വര്‍ഡെ പരിശീലിപ്പിക്കുന്ന ബാഴ്‌സലോണ സ്വന്തമാക്കിയത്. 1979-80 സീസണുകളില്‍ തോല്‍വി അറിയാതെ 32 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ റയല്‍ സോസിഡാഡിന്റെ റെക്കോഡ് ഇതോടെ പഴങ്കഥയായത്. കൂടാതെ ലീഗില്‍ കഴിഞ്ഞ 40 മല്‍സരങ്ങളിലും തോല്‍വി അറിയാതെ കുതിക്കുകയാണ് ബാഴ്‌സ. കഴിഞ്ഞ സീസണിലെ അവസാന ഏഴു മല്‍സരങ്ങള്‍ തോല്‍വി വഴങ്ങാതെ ബാഴ്‌സ പൂര്‍ത്തിയാക്കിയിരുന്നു.

lionel

സെല്‍റ്റയ്‌ക്കെതിരേ ജയം കൈവിട്ട് ബാഴ്‌സ

തോല്‍വി അറിയാതെ ലീഗില്‍ പുതിയ റെക്കോഡിട്ടെങ്കിലും കിരീടത്തിലേക്ക് സമ്മര്‍ദ്ദമില്ലാതെ മുന്നേറാനുള്ള അവസരമാണ് സെല്‍റ്റയ്‌ക്കെതിരായ സമനിലയോടെ ബാഴ്‌സ നഷ്ടപ്പെടുത്തിയത്. പ്ലെയിങ് ഇലവനില്‍ നിന്ന് സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിക്കും ലൂയിസ് സുവാറസിനും വിശ്രമം അനുവദിച്ച ബാഴ്‌സ കോച്ചിന്റെ തന്ത്രം പാളിപോവുകയായിരുന്നു. രണ്ടാംപകുതിയിലെ 60ാം മിനിറ്റില്‍ മെസ്സിയെ പകരക്കാരന്റെ റോളിലിറക്കിയെങ്കിലും ആദ്യപകുതിയില്‍ സെല്‍റ്റയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അവസരമാണ് ബാഴ്‌സ നഷ്ടപ്പെടുത്തിയത്.

സ്‌കോര്‍ കാണുന്നത് പോലെ മല്‍സരവും കടുപ്പമായിരുന്നു. ബാഴ്‌സയ്‌ക്കൊപ്പം നില്‍ക്കുന്ന പ്രകടനമാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ സെല്‍റ്റ കാഴ്ചവച്ചത്. പന്തടക്കത്തില്‍ ബാഴ്‌സയ്ക്ക് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും ആക്രമിച്ചു കളിക്കുന്നതില്‍ സെല്‍റ്റയായിരുുന്നു മുന്നില്‍. കാരണം സെല്‍റ്റ എട്ടു തവണ ലക്ഷ്യം കാണാന്‍ വേണ്ടി ഷോട്ടുതിര്‍ത്തപ്പോള്‍ ആറ് തവണയായിരുന്നു ബാഴ്‌സ ശ്രമം നടത്തിയത്. ഇതിനു പുറമേ 72ാം മിനിറ്റില്‍ സെര്‍ജി റോബര്‍ട്ടോ ചുവപ്പ് കാര്‍ഡ് കണ്ടതും ബാഴ്‌സയ്ക്ക് തിരിച്ചടിയായി.

കളിയുടെ 36ാം മിനിറ്റില്‍ ഹോസ്മനെ ഡെംബാലയിലൂടെ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയെങ്കിലും 45ാം മിനിറ്റില്‍ ജോണിയിലൂടെ സെല്‍റ്റ ഒപ്പമെത്തി. മെസ്സിയുടെ വരവിനു ശേഷമുളള നാലാം മിനിറ്റില്‍ തന്നെ ബാഴ്‌സ വീണ്ടും മുന്നിലെത്തി. പാകോ അല്‍കാസറാണ് 64ാം മിനിറ്റില്‍ ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടിയത്. എന്നാല്‍, 82ാം മിനിറ്റില്‍ ലാഗോ അസ്പാസിലൂടെ തിരിച്ചടിച്ച് സെല്‍റ്റ ബാഴ്‌സ സമനിലയില്‍ തളയ്ക്കുകയായിരുന്നു. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ വിയ്യാറയല്‍ 2-1ന് ലെഗനെസിനെ തോല്‍പ്പിച്ചു.


12 പോയിന്റിന്റെ ലീഡുമായി ബാഴ്‌സ

ലീഗില്‍ 33 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്‌സലോണയ്ക്ക് രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ 12 പോയിന്റിന്റെ ലീഡാണുള്ളത്. 33 മല്‍സരങ്ങളില്‍ നിന്ന് 25 ജയവും എട്ട് സമനിലയുമടക്കം 83 പോയിന്റാണ് ലീഗ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള ബാഴ്‌സയ്ക്കുള്ളത്. ഒരു മല്‍സരം കുറച്ചു കളിച്ച അത്‌ലറ്റികോയ്ക്ക് 71 ഉം ലീഗില്‍ മൂന്നാമതുള്ള റയല്‍ മാഡ്രിഡിന് 67 ഉം പോയിന്റാണുള്ളത്.

ഇന്ററിന് തകര്‍പ്പന്‍ ജയം; ടോട്ടന്‍ഹാമിന് സമനില

റോം/ലണ്ടന്‍: ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്റര്‍മിലാന്‍ തകര്‍പ്പന്‍ ജയവുമായി മുന്നേറിയപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന് സമനില നേരിട്ടു. ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് കാഗ്ലിയാരിയെയാണ് ഇന്റര്‍ തകര്‍ത്തുവിട്ടത്. ജോഹോ കാന്‍സെലോ (3ാം മിനിറ്റ്), മൗറോ ഐകാര്‍ഡി (49), മാര്‍സെലോ ബ്രോസോവിക് (60), ഇവാന്‍ പെറിസിക് (90) എന്നിവരാണ് ഇന്ററിനു വേണ്ടി ലക്ഷ്യംകണ്ടത്. ജയത്തോടെ ലീഗിലെ പോയിന്റ് പട്ടികയില്‍ ഇന്റര്‍ മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

എന്നാല്‍, പ്രീമിയര്‍ ലീഗിലെ നാലാം സ്ഥാനക്കാരായ ടോട്ടന്‍ഹാമിനെ ബ്രിങ്ടണാണ് 1-1ന് പിടിച്ചുകെട്ടിയത്. 48ാം മിനിറ്റില്‍ ഹാരി കെയ്‌നിലൂടെ മുന്നിലെത്തിയ ടോട്ടന്‍ഹാമിനെ 50ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ പാസ്‌കാല്‍ ഗ്രോസ് തിരിച്ചടി നല്‍കുകയായിരുന്നു.

Story first published: Wednesday, April 18, 2018, 12:57 [IST]
Other articles published on Apr 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+