Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സനലില്‍ ആഴ്‌സന്‍ വെങറിന്റെ പിന്‍ഗാമി ഉനായ് എമറി തന്നെ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ആഴ്‌സനല്‍ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. ഊഹഭോഗങ്ങള്‍ക്ക് വിരാമമിട്ട് വ്യഖ്യാത പരിശീലകന്‍ ആഴ്‌സന്‍ വെങറിന്റെ പിന്‍ഗാമിയായി എമറിനെ ആഴ്‌സനല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

ഫ്രഞ്ച് ചാംപ്യന്‍മാരായ പാരിസ് സെന്റ് ജര്‍മെയ്‌നില്‍ (പിഎസ്ജി) നിന്നാണ് എമറി ആഴ്‌സനലിന്റെ പരിശീലക സ്ഥാനത്തേക്കെത്തുന്നത്. രണ്ടു വര്‍ഷത്തെ കരാറാണ് 46 കാരനായ എമറിയുമായി ആഴ്‌സനല്‍ ഒപ്പുവച്ചിട്ടുള്ളത്. നേരത്തെ, 2017-18 സീസണിനു ശേഷമാണ് വെങര്‍ ആഴ്‌സനലിന്റെ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്.

emery

2016 മുതല്‍ 2018 വരെയാണ് എമറി പിഎസ്ജിയുടെ പരിശീലകസ്ഥാനം വഹിച്ചത്. ഫ്രഞ്ച് ലീഗില്‍ ഒരു തവണയും കോപ ഡി ഫ്രാന്‍സ്, ഫ്രഞ്ച് ലീഗ് കപ്പ്, ഫ്രഞ്ച് സൂപ്പര്‍ കപ്പ് എന്നിവയില്‍ രണ്ട് തവണ വീതവും എമറിയുടെ കീഴില്‍ പിഎസ്ജി കിരീടം ചൂടിയിരുന്നു. മുന്‍ റയല്‍ സോസിഡാഡ് താരം കൂടിയായ അദ്ദേഹം വലന്‍സിയ, സെവിയ്യ തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെയും പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട്.
Story first published: Wednesday, May 23, 2018, 16:58 [IST]
Other articles published on May 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+