വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുവേഫ സൂപ്പര്‍ കപ്പ് ആവേശമാവും; ലിവര്‍പൂളും ചെല്‍സിയും മുഖാമുഖം, മല്‍സരം ആഗസ്ത് 14ന്

മാഡ്രിഡ്: യൂറോപ്പിലെ ചാംപ്യന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന യൂവേഫ സൂപ്പര്‍ കപ്പിലും ഇത്തവണ ഇംഗ്ലീഷ് പോര്. പുതിയ സീസണിനെ വരവേല്‍ക്കുന്നതിന് മുമ്പ് നടക്കുന്ന യുവേഫ സൂപ്പര്‍ കപ്പ് ഗ്ലാമര്‍ പോരില്‍ ലിവര്‍പൂളും ചെല്‍സിയും തമ്മിലാണ് നേര്‍ക്കുനേര്‍ വരുന്നത്. നിലവില്‍ ലിവര്‍പൂള്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളും ചെല്‍സി യുവേഫ യൂറോപ്പ ലീഗ് കിരീട വിജയികളുമാണ്.

football

ഈ രണ്ട് ടൂര്‍ണമെന്റുകളിലും ഇംഗ്ലീഷ് ടീമുകളാണ് ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നത്. ആഗസ്ത് 14ന് ഇസ്താംബുളിലാണ് യുവേഫ സൂപ്പര്‍ കപ്പ് പോര്. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ടോട്ടനം ഹോട്‌സ്പറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ കിരീടം ചൂടിയത്.

ഫ്രഞ്ച് ഓപ്പണ്‍: ലിയാണ്ടര്‍ പേസിന്റെ പോരാട്ടം രണ്ടാം റൗണ്ടില്‍ അവസാനിച്ചുഫ്രഞ്ച് ഓപ്പണ്‍: ലിയാണ്ടര്‍ പേസിന്റെ പോരാട്ടം രണ്ടാം റൗണ്ടില്‍ അവസാനിച്ചു

എന്നാല്‍, ആഴ്‌സനലിനെ 1-4ന് തരിപ്പണമാക്കിയായിരുന്നു യൂറോപ്പ ലീഗില്‍ ചെല്‍സിയുടെ കിരീട നേട്ടം. മൂന്ന് തവണ സൂപ്പര്‍ കപ്പില്‍ മുത്തമിട്ട ലിവര്‍പൂളിന്റെ അവസാന സൂപ്പര്‍ കപ്പ് കിരീടനേട്ടം 2005ലായിരുന്നു. എന്നാല്‍, 2013ലായിരുന്നു ചെല്‍സിയുടെ ഏക സൂപ്പര്‍ കപ്പ് നേട്ടം.

Story first published: Sunday, June 2, 2019, 15:26 [IST]
Other articles published on Jun 2, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X