വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുവേഫ സൂപ്പര്‍കപ്പ്; പകരക്കാരന്‍ ഗോളി സൂപ്പറായി, ലിവര്‍പൂളിന് കിരീടം; ചെല്‍സിക്ക് നിരാശ

ഇസ്താംബൂള്‍: യുവേഫ സൂപ്പര്‍കപ്പ് ഫുട്‌ബോളില്‍ ചെല്‍സിയെ തോല്‍പ്പിച്ച് ലിവര്‍പൂളിന് കിരീടം. ഇസ്താംബുളിലെ ബെസിക്താസ് പാര്‍ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു വിധി നിര്‍ണയിച്ചത്. ഇരു ടീമുകളും നിശ്ചിത സമയത്ത് 1-1 എന്ന നിലയില്‍ സമനില പാലിക്കുകയായിരുന്നു. തുടര്‍ന്ന് അധികസമയത്തും ഒരോ ഗോള്‍വീതം നേടിയതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. 5-4 എന്ന സ്‌കോറിനാണ് ലിവര്‍പൂള്‍ പെനാല്‍റ്റി മറികടന്നത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് രണ്ട് ടീമുകളും പുറത്തെടുത്തത്. പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം ലിവര്‍പൂളിനാണെങ്കിലും ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ ചെല്‍സിയും വിജയിച്ചു. മത്സരത്തിന്റെ 36-ാം മിനിറ്റില്‍ ഒളിവര്‍ ജിറൂഡിലൂടെ ചെല്‍സിയാണ് ആദ്യം ലീഡെടുത്ത്. 48-ാം മിനിറ്റില്‍ സാദിനിയോ മാനെ ലിവര്‍പൂളിന് സമനിലനേടിക്കൊടുത്തു.

liverpool

വീണ്ടും കോലി അജയ്യന്‍ - വിന്‍ഡീസിന് എതിരെ ഇന്ത്യയ്ക്ക് ജയം, പരമ്പര വീണ്ടും കോലി അജയ്യന്‍ - വിന്‍ഡീസിന് എതിരെ ഇന്ത്യയ്ക്ക് ജയം, പരമ്പര

അധിക സമയത്തേക്ക് മത്സരം നീണ്ടതോടെ ആക്രമണാത്മക ഫുട്‌ബോളിന്റെ സുന്ദരദൃശ്യങ്ങളാണ് ഇരുടീമുകളും കാഴ്ചവെച്ചത്. തുടരാക്രമണങ്ങള്‍ക്കിടെ 95-ാം മിനിറ്റില്‍ മാനെ രണ്ടാം ഗോള്‍ നേടി. കടുത്ത സമ്മര്‍ദ്ദത്തിിലായെങ്കിലും 101-ാം മിനിറ്റില്‍ ജോര്‍ഗീന്യോ നേടിയ പെനാല്‍റ്റി ഗോളിലൂടെ ചെല്‍സി സമനില നേടുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അവസാന ഷോട്ടെടുത്ത ചെല്‍സിയുടെ റ്റാമി അബ്രഹാമിന്റെ ഷോട്ട് ലിവര്‍പൂല്‍ ഗോളി അഡ്രിയാന്‍ തടഞ്ഞിട്ടതോടെ ലിവര്‍പൂള്‍ ചാമ്പ്യന്മാരുമായി. പരിക്കേറ്റ അലിസണിന് പകരമാണ് അഡ്രിയാന്‍ ടീമിലെത്തിയത്.

Story first published: Thursday, August 15, 2019, 9:29 [IST]
Other articles published on Aug 15, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X