Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ സൂപ്പര്‍ കപ്പ് കിരീടം ബയേണ്‍ മ്യൂണിക്കിന്, സെവിയ്യയെ തകര്‍ത്തു

ബുദാപെസ്റ്റ്: യുവേഫ സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് ബയേണ്‍ മ്യൂണിക്ക്. ആവേശ കരമായ കലാശപ്പോരാട്ടത്തില്‍ മത്സര എക്‌സ്ട്രാ ടൈമിലേക്കും നീണ്ടപ്പോള്‍ 2-1ന് ജയം ബയേണ്‍ നേടിയെടുക്കുകയായിരുന്നു. താരസമ്പന്നരായ ബയേണിനെതിരേ അവസാന നിമിഷംവരെ പൊരുതി നിന്ന ശേഷമാണ് സെവിയ്യ മുട്ടുമടക്കിയത്. സൂപ്പര്‍ താരങ്ങളെയെല്ലാം അണിനിരത്തിയാണ് ബയേണ്‍ ടീമിനെ ഇറക്കിയത്. ലെവന്‍ഡോസ്‌കിയെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ ബയേണിനെ 4-3-3 എന്ന പതിവ് ശൈലിയിലാണ് സെവിയ്യ നേരിട്ടത്.

തുടക്കം മുതല്‍ ബയേണിന് വെല്ലുവിളി ഉയര്‍ത്താന്‍ സെവിയ്യക്ക് സാധിച്ചു. 13ാം മിനുട്ടില്‍ ബയേണിനെ ഞെട്ടിച്ച് സെവിയ്യ അക്കൗണ്ട് തുറക്കുകയും ചെയ്തു. പെനാല്‍റ്റി ലക്ഷ്യം പിഴക്കാതെ വലയിലാക്കി ലൂക്കാസ് ഒക്കാംപോസാണ് സെവിയ്യയെ മുന്നിലെത്തിച്ചത്. ലീഡ് വഴങ്ങിയതോടെ ആക്രമിച്ച് കളിച്ച ബയേണ്‍ 34ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയുടെ അസിസ്റ്റില്‍ ലിയോന്‍ ഗൊറീട്‌സ്‌ക ഗോള്‍ മടക്കി. ആദ്യ പകുതിയില്‍ 1-1 സമനില പങ്കിട്ടാണ് ഇരു ടീമും പിരിഞ്ഞത്.

bayernmunichwinuefasupercu

51ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കി ബയേണ്‍ മ്യൂണിക്കിന് ലീഡ് സമ്മാനിച്ചെങ്കിലും വാറിലൂടെ ഗോള്‍ ഓഫ്‌സൈഡാണെന്ന് വ്യക്തമായി. രണ്ടാം പകുതിയില്‍ ഇരുകൂട്ടരും മികച്ച പ്രതിരോധം പുറത്തെടുത്തതോടെ ശ്രമങ്ങളെല്ലാം ഗോളാകാതെ അവസാനിച്ചു. നിശ്ചിത സമയം അവസാനിക്കുമ്പോഴും ഇരു ടീമും 1-1 സമനില നിലനിര്‍ത്തിയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. 104ാം മിനുട്ടില്‍ അലാബയുടെ അസിസ്റ്റില്‍ ജാമി മാര്‍ട്ടിനസ് ബയേണിനായി ഹെഡ്ഡറിലൂടെ നേടിയ ഗോള്‍ മത്സരത്തിന്റെ വിധിയെഴുതി.

അവസാന മിനുട്ടുകളില്‍ സെവിയ്യയുടെ മുന്നേറ്റത്തെ തടുത്തു നിര്‍ത്താന്‍ ബയേണിന് സാധിച്ചതോടെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ സെവിയ്യയെ വീഴ്ത്തി കിരീടം നേടാന്‍ ബയേണ്‍ മ്യൂണിക്കിനായി. 60 ശതമാനം പന്തടക്കിവെച്ച് 6നെതിരേ 25 ഗോള്‍ശ്രമമാണ് ബയേണ്‍ മ്യൂണിക്ക് നടത്തിയത്. നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക്കിന്റെ അലമാരയിലേക്ക് അങ്ങനെ മറ്റൊരു കിരീടം കൂടി എത്തുകയാണ്. ഇത്തവണത്തെ ബുണ്ടസ്ലീഗ ചാമ്പ്യന്മാരും ബയേണ്‍ മ്യൂണിക്കാണ്.

ഇതിന് മുമ്പ് 2013ലാണ് ബയേണ്‍ സൂപ്പര്‍ കപ്പ് നേടിയത്. ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയെ ക്വാര്‍ട്ടറില്‍ 8-2ന് ബയേണ്‍ തോല്‍പ്പിച്ചത് ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു. ഫൈനലില്‍ പിഎസ്ജിയെ തോല്‍പ്പിച്ചാണ് ബയേണ്‍ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടത്. നിലവിലെ യൂറോപ്പാ ലീഗ് ജേതാക്കളാണ് സെവിയ്യ. അവസാന മിനുട്ടുവരെ പൊരുതിയെങ്കിലും ഭാഗ്യം സെവിയ്യയെ തുണച്ചില്ല.

Story first published: Friday, September 25, 2020, 11:07 [IST]
Other articles published on Sep 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+