Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാകും യൂറോപ്പിലെ രാജാവ് ?..യുവേഫയുടെ അവസാന പട്ടിക പുറത്ത്..

കഴിഞ്ഞ സീസണിലെ യുവേഫയുടെ മികച്ച താരത്തെ കണ്ടത്താനുള്ള അവസാന പട്ടിക പുറത്തുവിട്ടു.മൂന്ന് താരങ്ങളാണ് അവസാന പട്ടികയിൽ ഇടംപിടിച്ചത്.ലൂക്കാ മോഡ്രിച്ച് (റയൽ മാഡ്രിഡ്),മുഹമ്മദ് സലാ (ലിവർപൂൾ),ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (യുവന്റസ്‌) എന്നിവരാണ് അവസാന നോമിനേഷനിൽ ഇടംപിടിച്ചിട്ടുള്ളത്.

ഈ മാസം 30ന് മൊണോക്കോയില്‍ നടക്കുന്ന ചടങ്ങളിൽ 2017-18 സീസണിലെ യൂറോപ്പിലെ മികച്ച താരത്തെ പ്രഖ്യാപിക്കും.യൂറോപ്പ്യന്‍ സ്‌പോര്‍ട്‌സ് മീഡിയ തെരഞ്ഞെടുത്ത 55 മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ക്ലബ്ബുകളുടെ 80 പരിശീലകർ എന്നിവര്‍ ചേർന്നാണ് അവസാന പട്ടികയിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുത്തത്.ഇവർ നൽകിയ പോയിന്റ് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

dsp

അത്‌ലറ്റികോ മഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാൻ നാലാം സ്ഥാനത്തെത്തിയപ്പോൾ ബാഴ്‌സലോണ സൂപ്പർ താരം ലയണല്‍ മെസ്സി അഞ്ചാം സ്ഥാനത്തും എത്തി.കഴിഞ്ഞ സീസണിലേ ചാമ്പ്യൻസ് ലീഗ് ജേതാക്കളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്കാ മോഡ്രിച്ചും ലിവര്‍പൂള്‍ സൂപ്പര്‍ താരമായ മുഹമ്മദ് സലാ പ്രീമിയർ ലീഗിലെ മികച്ച താരവും ചാമ്പ്യന്‍സ് ലീഗ് റണ്ണര്‍ അപ്പുമാണ്.എന്നാൽ റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയുടെ സ്വപ്‌നകുതുപ്പിൽ ചുക്കാൻ പിടിച്ചക്കുകയും ലോകകപ്പിലെ മികച്ച താരവുമായ ലൂക്കാ മോഡ്രിച്ച് തന്നെയാണ് അവസാന മൂന്നംഗ പട്ടികയിലും മുൻപൻ.


അവസാന പട്ടികയിലെത്തിയിട്ടും നോമിനേഷന്‍ ലഭിക്കാത്ത താരങ്ങള്‍.

4. അന്റോയിന്‍ ഗ്രീസ്മാൻ-72 പോയിന്റ്

5. ലയണല്‍ മെസ്സി-55 പോയിന്റ്

6. കെയ്‌ലിയന്‍ എംബാപ്പെ-43 പോയിന്റ്

7. കെവിന്‍ ഡി ബ്രുയെന്‍-28 പോയിന്റ്

8. റാഫേല്‍ വരാനെ-23 പോയിന്റ്

9. ഏഡന്‍ ഹസാര്‍ഡ്-15 പോയിന്റ്

10. സെര്‍ജിയോ റാമോസ്-12 പോയിന്റ്

Story first published: Tuesday, August 21, 2018, 9:20 [IST]
Other articles published on Aug 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+