Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ നാഷന്‍സ് ലീഗ്: ജര്‍മനിയെ നാണംകെടുത്തി സ്‌പെയിന്‍; പോര്‍ച്ചുഗലിനും ഫ്രാന്‍സിനും ജയം

സെവില്ല: യുവേഫ നാഷന്‍സ് ലീഗ് ലീഗ് എയിലെ ഗ്രൂപ്പ് നാല് പോരാട്ടത്തില്‍ ജര്‍മനിയെ നാണം കെടുത്തി സ്‌പെയിന്‍. എതിരില്ലാത്ത ആറ് ഗോളിനാണ് ജര്‍മനിയെ സ്‌പെയിന്‍ തകര്‍ത്ത് കളഞ്ഞത്. ഇരു ടീമിലും സൂപ്പര്‍ താരങ്ങള്‍ അണിനിരന്നെങ്കിലും ജര്‍മനിയുടെ 4-3-3 ഫോര്‍മേഷനെ 4-2-3-1 ഫോര്‍മേഷനിലൂടെ സ്‌പെയിന്‍ തകര്‍ക്കുകയായിരുന്നു. സ്‌പെയിനുവേണ്ടി ഫെറാന്‍ ടോറസ് ഹാട്രിക്ക് നേടി തിളങ്ങി. പന്തടക്കത്തിലും ആക്രമണത്തിലും തുടക്കം മുതലേ ആധിപത്യം കാട്ടിയ സ്‌പെയിന്‍ 17ാം മിനുട്ടില്‍ സ്‌കോര്‍ബോര്‍ഡ് തുറന്നു. അല്‍വാരോ മൊറാറ്റയാണ് ഗോള്‍ നേടിയത്. 33ാം മിനുട്ടില്‍ ഫെറാന്‍ ടോറസ് ലീഡുയര്‍ത്തി. 38ാം മിനുട്ടില്‍ റോഡ്രി സ്‌പെയിനായി മൂന്നാം ഗോള്‍ നേടി. 55ാം മിനുട്ടിലും 71ാം മിനുട്ടിലും ടോറസ് വലകുലുക്കിയപ്പോള്‍ 89ാം മിനുട്ടില്‍ മിക്കല്‍ ഒയ്‌റസാബാലാണ് സ്‌പെയിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. 68 ശതമാനം പന്തടക്കിവെച്ച് 2നെതിരേ 22 ഗോള്‍ശ്രമം സ്‌പെയിന്‍ ജര്‍മനിക്കെതിരേ നടത്തി. മുന്‍ ലോകകപ്പ് ജേതാക്കളുടെ കളി മികവ് ഒരു സമയത്തും കാട്ടാന്‍ ജര്‍മനിക്ക് സാധിച്ചില്ല.

spain

ജയത്തോടെ സ്‌പെയിന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ജര്‍മനി രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പ് മൂന്നിലെ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ 3-2ന് ക്രൊയേഷ്യയെ തളച്ചു. വാശിയേറിയ പോരാട്ടത്തില്‍ ക്രൊയേഷ്യയുടെ മാര്‍ക്കോ റോഗ് രണ്ടാം പകുതിയില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ് ക്രൊയേഷ്യക്ക് തിരിച്ചടിയായത്. ഇരു ടീമും 4-3-3 ഫോര്‍മേഷനില്‍ ഇറങ്ങിയപ്പോള്‍ ആദ്യം വലകുലുക്കി ക്രൊയേഷ്യ കരുത്ത് കാട്ടി. 29ാം മിനുട്ടില്‍ മാറ്റിയോ കൊവാസിച്ചാണ് ക്രൊയേഷ്യക്കായി ഗോള്‍ നേടിയത്. 51ാം മിനുട്ടില്‍ റോഗ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ക്രൊയേഷ്യ 10 പേരായി ചുരുങ്ങി. 52ാം മിനുട്ടില്‍ റൂബന്‍ ഡിയാസിലൂടെ പോര്‍ച്ചുഗല്‍ സമനില പിടിച്ചു. 60ാം മിനുട്ടില്‍ ജോ ഫെലിക്‌സ് പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചപ്പോള്‍ മാറ്റിയോ കൊവാസിച്ച് 65ാം മിനുട്ടില്‍ ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. വിജയ ഗോളിനായുള്ള തകര്‍പ്പന്‍ പോരാട്ടത്തിനൊടുവില്‍ 90ാം മിനുട്ടില്‍ റൂബന്‍ ഡിയാസാണ് പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ നേടിയത്. 63 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന പോര്‍ച്ചുഗല്‍ 7നെതിരേ 17 ഗോള്‍ശ്രമമാണ് നടത്തിയത്. പോര്‍ച്ചുഗല്‍ ഫ്രാന്‍സിന് താഴെ രണ്ടാം സ്ഥാനത്താണുള്ളത്.

ഗ്രൂപ്പ് മൂന്നിലെ മറ്റൊരു മത്സരത്തില്‍ സ്വീഡിനെ 4-2ന് ഫ്രാന്‍സ് തോല്‍പ്പിച്ചു. സ്വീഡന്റെ 4-4-2 ഫോര്‍മേഷനെ അതേ ഫോര്‍മേഷനിലിറങ്ങിയാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. നാലാം മിനുട്ടില്‍ വിക്ടര്‍ ക്ലാസനിലൂടെ സ്വീഡന്‍ ആദ്യം ലീഡെടുത്തു. 16ാം മിനുട്ടില്‍ ഒലിവര്‍ ജിറൗഡ് ഫ്രാന്‍സിനെ ഒപ്പമെത്തിച്ചപ്പോള്‍ 36ാം മിനുട്ടില്‍ പവാര്‍ഡ് ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചു. 59ാം മിനുട്ടില്‍ ജിറൗഡ് ഫ്രാന്‍സ് സ്‌കോര്‍ബോര്‍ഡില്‍ മൂന്നാം ഗോള്‍ ചേര്‍ത്തപ്പോള്‍ 88ാം മിനുട്ടില്‍ റോബിന്‍ ക്യൂയ്‌സന്‍ സ്വീഡന് രണ്ടാം ഗോള്‍ സമ്മാനിച്ചു. ഇഞ്ചുറി ടൈമില്‍ കിങ്സ്ലി കോമാനാണ് ഫ്രാന്‍സിന്റെ അവസാന ഗോള്‍ നേടിയത്. 53 ശതമാനം പന്തക്കത്തില്‍ മുന്നിട്ട് നിന്ന ഫ്രാന്‍സ് 6നെതിരേ 16 ഗോള്‍ശ്രമമാണ് നടത്തിയത്. ഗ്രൂപ്പില്‍ ഫ്രാന്‍സാണ് തലപ്പത്ത്.

Story first published: Wednesday, November 18, 2020, 9:51 [IST]
Other articles published on Nov 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+