Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ നാഷന്‍സ് ലീഗ്: സ്‌പെയിനെ അട്ടിമറിച്ച് ഉക്രയ്ന്‍, ജര്‍മനിക്ക് സമനില പൂട്ട്

കീവ്:യുവേഫ നാഷന്‍സ് ലീഗില്‍ അട്ടിമറി നേരിട്ട് കരുത്തരായ സ്‌പെയിന്‍. ഉക്രയിനാണ് ഏകപക്ഷീയമായ ഒരു ഗോളിന് സ്‌പെയിനെ തോല്‍പ്പിച്ചത്. മികച്ച താരനിരയുമായി ഇറങ്ങിയിട്ടും തോല്‍വി ഒഴിവാക്കാന്‍ സ്‌പെയിന് സാധിച്ചില്ല. 4-3-3 എന്ന പതിവ് ഫോര്‍മേഷര്‍ പിന്തുടര്‍ന്നിറങ്ങിയ സ്‌പെയിനെ അതേ ഫോര്‍മേഷനിലാണ് ഉക്രയിന്‍ നേരിട്ടത്. പന്തടക്കത്തിലും ഗോള്‍ശ്രമത്തിലുമെല്ലാം സ്‌പെയിന്‍ ബഹുദൂരം മുന്നിലായിരുന്നെങ്കിലും ഭാഗ്യം ഉക്രയിനൊപ്പമായിരുന്നു.

69 ശതമാനം പന്തടക്കിവെച്ച് 3നെതിരേ 21 ഗോള്‍ശ്രമം നടത്തിയിട്ടും ലക്ഷ്യം കാണാന്‍ സ്‌പെയിന് സാധിച്ചില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. 76ാം മിനുട്ടില്‍ ആന്‍ഡിറി യാമോലിന്‍കോയുടെ അസിസ്റ്റില്‍ വിക്തര്‍ ടൈഗന്‍കോവാണ് ഉക്രയിനുവേണ്ടി വലകുലുക്കിയത്. തോറ്റെങ്കിലും ഗ്രൂപ്പ് 4ല്‍ സ്‌പെയിന്‍ തന്നെയാണ് തലപ്പത്ത്. രണ്ട് ജയവും ഓരോ തോല്‍വിയും സമനിലയുമാണ് സ്‌പെയിന്‍ നേടിയത്. രണ്ട് മത്സരങ്ങള്‍ വീതം വിജയിക്കുകയും തോല്‍ക്കുകയും ചെയ്ത ഉക്രയിന്‍ മൂന്നാം സ്ഥാനത്താണ്.

ukrainevsspain

മറ്റൊരു മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ സ്വിറ്റ്‌സര്‍ലന്‍ഡ് സമനിലയില്‍ തളച്ചു. മികച്ച ആക്രമണം കണ്ട മത്സരത്തില്‍ ഇരു ടീമും മൂന്ന് ഗോള്‍വീതമാണ് നേടിയത്. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ജര്‍മനി സമനില ഒപ്പിച്ചത്. 4-4-2 ഫോര്‍മേഷനിലിറങ്ങിയ സ്വിറ്റ്‌സര്‍ലന്‍ഡിനെ 4-2-3-1 ഫോര്‍മേഷനിലാണ് ജര്‍മനി നേരിട്ടത്. പ്രമുഖരെല്ലാം തന്നെ ജര്‍മന്‍ നിരയില്‍ സ്ഥാനം പിടിച്ചിരുന്നു. തുടക്കത്തിലേ തന്നെ ജര്‍മനിയെ സ്വിസ് നിര വിറപ്പിച്ചു. അഞ്ചാം മിനുട്ടില്‍ മരിയോ ഗവനോവിക്ക് സ്വിറ്റ്‌സര്‍ലന്‍ഡിനെ മുന്നിലെത്തിച്ചു.

germanyvsswitzerland

ആദ്യ ഗോളിന്റെ പ്രഹരം മാറും മുമ്പെ രണ്ടാം ഗോളും സ്വിസ്‌നിര സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 26ാം മിനുട്ടില്‍ റിമോ ഫ്രൂയിലറാണ് സ്വിറ്റ്‌സര്‍ലന്‍ഡിനായി വലകുലുക്കിയത്. രണ്ട് ഗോള്‍ വഴങ്ങിയതോടെ പ്രത്യാക്രമണം ശക്തമാക്കിയ ജര്‍മനി 28ാം മിനുട്ടില്‍ ഗോള്‍മടക്കി. തിമോ വെര്‍ണറാണ് ജര്‍മനിക്കുവേണ്ടി ലക്ഷ്യം കണ്ടത്. 55ാം മിനുട്ടില്‍ ജര്‍മനി സമനില പിടിച്ചു. കെയ് ഹാവെര്‍ട്‌സാണ് ലക്ഷ്യം കണ്ടത്. മത്സരം ആവേശകരമായപ്പോള്‍ ജര്‍മനിക്ക് ഷോക്ക് നല്‍കി 57ാം മിനുട്ടില്‍ ഗവനോവിക്ക് വീണ്ടും സ്വിറ്റ്‌സര്‍ലന്‍ഡിനെ മുന്നിലെത്തിച്ചു.

എന്നാല്‍ 60ാം മിനുട്ടില്‍ സെര്‍ജി ഗ്നാബ്രിയുടെ ഗോളിലൂടെ വീണ്ടും ജര്‍മനി സമനില പിടിച്ചു. പിന്നീടങ്ങോട്ട് പകരക്കാരെ ഇറക്കി ലീഡിനായി ഇരു കൂട്ടരും ശ്രമിച്ചെങ്കിലും ലക്ഷ്യം അകന്ന് നിന്നതോടെ 3-3 സമനില പങ്കിട്ട് പിരിയേണ്ടി വന്നു. ഗ്രൂപ്പില്‍ സ്‌പെയിന് താഴെ രണ്ടാം സ്ഥാനത്താണ് ജര്‍മനി. മൂന്ന് മത്സരം സമനിലയായപ്പോള്‍ ഒരു മത്സരത്തില്‍ ജര്‍മനി വിജയിക്കുകയും ചെയ്തു.

Story first published: Wednesday, October 14, 2020, 11:28 [IST]
Other articles published on Oct 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+