യുവേഫ നാഷന്‍സ് ലീഗ്: പോര്‍ച്ചുഗല്‍ X ഫ്രാന്‍സ് പോരാട്ടം ഗോള്‍രഹിത സമനിലയില്‍
പാരിസ്: യുവേഫ നാഷന്‍സ് ലീഗിലെ ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ സൂപ്പര്‍ പോരാട്ടം ഗോള്‍ രഹിത സമനിലയില്‍. പന്തടക്കത്തിലും ഗോള്‍ശ്രമത്തിലും ഇരു കൂട്ടരും തുല്യത പുലര്‍ത്തിയെങ്കിലും വലകുലുക്കാന്‍ ആര്‍ക്കും സാധിച്ചില്ല. 4-3-3 ഫോര്‍മേഷനില്‍ പോര്‍ച്ചുഗല്‍ ഇറങ്ങിയപ്പോള്‍ 4-1-2-1-2 എന്ന വ്യത്യസ്തമായ ഫോര്‍മേഷനിലാണ് ഫ്രാന്‍സ് കളത്തിലിറങ്ങിയത്. ഒലിവര്‍ ജിറൗഡ്, കെയ്‌ലിയന്‍ എംബാപ്പെ, അന്റോണിയോ ഗ്രിസ്മാന്‍, പോള്‍ പോഗ്ബ, കാന്റെ, കിംപെംബെ, വരാനെ, പവാര്‍ഡ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ഫ്രഞ്ച് നിരയില്‍ ഇറങ്ങിയിരുന്നു.
പോര്‍ച്ചുഗലിനുവേണ്ടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബെര്‍ണാഡോ സില്‍വ, പെപ്പെ തുടങ്ങിയ പ്രമുഖരും കളത്തിലിറങ്ങി. മൂന്ന് മത്സരത്തില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും നേടിയ പോര്‍ച്ചുഗലാണ് ഗ്രൂപ്പ് 3ല്‍ ഒന്നാം സ്ഥാനത്ത്. രണ്ട് ജയവും ഒരു സമനിലയുമുള്ള ഫ്രാന്‍സ് രണ്ടാം സ്ഥാനത്താണ്. ഗോള്‍ശരാശരിയിലാണ് പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്തുള്ളത്. 6 ഗോള്‍ അടിച്ച പോര്‍ച്ചുഗല്‍ 1 ഗോള്‍ മാത്രമാണ് വഴങ്ങിയത്. മറുവശത്ത് 5 ഗോള്‍ അടിച്ച ഫ്രാന്‍സ് രണ്ട് ഗോള്‍ വഴങ്ങി. ഗ്രൂപ്പിലെ മറ്റുള്ളവരായ ക്രൊയേഷ്യ രണ്ട് തോല്‍വിയും ഒരു ജയവും നേടിയപ്പോള്‍ സ്വീഡന്‍ മൂന്ന് മത്സരത്തിലും പരാജയപ്പെട്ടു. പോര്‍ച്ചുഗലാണ് നിലവിലെ ചാമ്പ്യന്മാര്‍.

ഇന്നലെ നടന്ന മറ്റൊരു കരുത്തുറ്റ പോരാട്ടവും ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.ഇറ്റലിയും പോളണ്ടുമാണ് സമനില പങ്കിട്ടത്. ഗ്രൂപ്പ് ഒന്നില്‍ നടന്ന മത്സരത്തില്‍ കളിക്കണക്കില്‍ ഇറ്റലി ഏറെ മുന്നിട്ട് നിന്നെങ്കിലും പോളണ്ടിനെതിരേ വലകുലുക്കാനായില്ല. 59 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് നാലിനെതിരേ 16 ഗോള്‍ശ്രമമാണ് ഇറ്റലി നടത്തിയത്. പോളണ്ടിനുവേണ്ടി ലെവന്‍ഡോസ്‌കി കളത്തിലിറങ്ങിയിരുന്നു. ഗ്രൂപ്പില്‍ രണ്ട് സമനിലയും ഒരു ജയവും നേടിയ ഇറ്റലിയാണ് തലപ്പത്ത്. ഓരോ ജയവും തോല്‍വിയും സമനിലയും നേടിയ ഹോളണ്ട് രണ്ടാം സ്ഥാനത്താണ്. പോളണ്ട് മൂന്നാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തില്‍ ഡെന്‍മാര്‍ക്ക് ഐസ്ലന്‍ഡിനെ 3-0ന് തോല്‍പ്പിച്ചു.45ാം മിനുട്ടില്‍ റുനാന്‍ സിഗുര്‍ജോന്‍സന്റെ സെല്‍ഫ് ഗോളില്‍ അക്കൗണ്ട് തുറന്ന ഡെന്‍മാര്‍ക്കിനുവേണ്ടി 46ാം മിനുട്ടില്‍ ക്രിസ്റ്റിയന്‍ എറിക്‌സണും 61ാം മിനുട്ടില്‍ റോബര്‍ട്ട് സ്‌കോവും വലകുലുക്കി. 64 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് എട്ടിനെതിരേ 16 ഗോള്‍ശ്രമമാണ് ഡെന്‍മാര്‍ക്ക് നടത്തിയത്. ഗ്രൂപ്പ് രണ്ടില്‍ നാല് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഡെന്‍മാര്‍ക്ക്. 7 പോയിന്റോടെ ഇംഗ്ലണ്ട് തലപ്പത്തും 6 പോയിന്റോടെ ബെല്‍ജിയം രണ്ടാം സ്ഥാനത്തുമാണ്. മറ്റ് മത്സരങ്ങളില്‍ ഗ്രീസ് 2-0ന് മൊല്‍ഡോവയെ പരാജയപ്പെടുത്തിയപ്പോള്‍ റഷ്യ തുര്‍ക്കിയ 1-1 സമനിലയിലും തളച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications