Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ നാഷന്‍സ് ലീഗ്: ഡെന്മാര്‍ക്കിനെ വീഴ്ത്തി ബെല്‍ജിയം, ഇറ്റലിക്കും ഇംഗ്ലണ്ടിനും ജയം

ബ്രസല്‍: യുവേഫ നാഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തി ബെല്‍ജിയം. ലീഗ് എയിലെ ഗ്രൂപ്പ് രണ്ടില്‍ നടന്ന മത്സരത്തില്‍ 4-2നാണ് ബെല്‍ജിയം വിജയിച്ചത്. റോമലു ലുക്കാക്കുവിന്റെ ഇരട്ട ഗോള്‍ പ്രകടനം ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി. ഡെന്മാര്‍ക്കിന്റെ 4-3-3 ഫോര്‍മേഷനെ 3-4-3 ഫോര്‍മേഷന്‍ കൊണ്ട് നേരിട്ട ബെല്‍ജിയം മൂന്നാം മിനുട്ടില്‍ത്തന്നെ ലീഡെടുത്തു. യൂറി ടെലിമാന്‍സാണ് ബെല്‍ജിയത്തിനായി വലകുലുക്കിയത്. എന്നാല്‍ 17ാം മിനുട്ടില്‍ ജോണ്‍സ് ഓള്‍ഡര്‍ വിന്‍ഡ് ഡെന്മാര്‍ക്കിനായി ഗോള്‍ മടക്കി.

1

57ാം മിനുട്ടില്‍ കെവിന്‍ ഡി ബ്രൂയിന്റെ അസിസ്റ്റില്‍ റോമലു ലുക്കാക്കു വലകുലുക്കി ബെല്‍ജിയത്തിന് ലീഡ് സമ്മാനിച്ചു. 69ാം മിനുട്ടിലും ലുക്കാക്കുവിന്റെ കാലുകള്‍ ലക്ഷ്യം കണ്ടു. 86ാം മിനുട്ടില്‍ ബെല്‍ജിയം ഗോളി തിബൗട്ട് കോര്‍ട്ടോയിസിന്റെ പിഴവിലൂടെ ഡെന്മാര്‍ക്ക് രണ്ടാം ഗോള്‍ നേടി. ബാക്ക് പാസിനെ തടുക്കാനുള്ള കോര്‍ട്ടോയിസിന്റെ ശ്രമം പിഴച്ചതോടെ കാലില്‍ തട്ടി പന്ത് സ്വന്തം പോസ്റ്റിലേക്ക്. 87ാം മിനുട്ടില്‍ കെവിന്‍ ഡി ബ്രൂയിനാണ് ബെല്‍ജിയത്തിന്റെ സ്‌കോര്‍ കാര്‍ഡ് പൂര്‍ത്തിയാക്കിയത്. ഇരു ടീമും പന്തടക്കത്തില്‍ തുല്യത പാലിച്ചപ്പോള്‍ എട്ട് ഗോള്‍ശ്രമം വീതം നടത്തി ആക്രമണത്തിലും തുല്യത കാട്ടി. 15 പോയിന്റുമായി ഗ്രൂപ്പില്‍ തലപ്പത്താണ് ബെല്‍ജിയം.

2

മറ്റൊരു മത്സരത്തില്‍ ഐസ്‌ലന്‍ഡിനെ 4-0ന് ഇംഗ്ലണ്ടും തോല്‍പ്പിച്ചു. 5-3-2 ഫോര്‍മേഷന്‍ പിന്തുടര്‍ന്ന ഐസ് ലന്‍ഡിനെ 3-5-2 ഫോര്‍മേഷനിലാണ് ഇംഗ്ലണ്ട് നേരിട്ടത്. 20ാം മിനുട്ടില്‍ ഡിക്ലാന്‍ റൈസ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചപ്പോള്‍ 24ാം മിനുട്ടില്‍ മാസന്‍ മൗണ്ട് ഇംഗ്ലണ്ടിനായി രണ്ടാം ഗോള്‍ നേടിയത്. 54ാം മിനുട്ടില്‍ ബിര്‍ക്കിര്‍ സവേഴ്‌സന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി ഐസ്‌ലന്‍ഡ് ചുരുങ്ങി. 80ാം മിനുട്ടിലും 84ാം മിനുട്ടിലും ഫില്‍ ഫോഡനാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. 77 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 2നെതിരേ 25 ഗോള്‍ശ്രമമാണ് ഇംഗ്ലണ്ട് നടത്തിയത്. ഗ്രൂപ്പ് രണ്ടിലെ മൂന്നാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്.

3

ഗ്രൂപ്പ് 1ല്‍ നടന്ന മത്സരത്തില്‍ ഹോളണ്ട് പോളണ്ടിനെ 2-1ന് തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് പോളണ്ട് കളി കൈവിട്ടത്. 4-3-3 ഫോര്‍മേഷനിലിറങ്ങിയ ഹോളണ്ടിനെ 4-2-3-1 ഫോര്‍മേഷനിലാണ് പോളണ്ട് നേരിട്ടത്. ആറാം മിനുട്ടില്‍ കമില്‍ ജോസ്‌വിക് പോളണ്ടിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയും രണ്ടാം പകുതിയുടെ പകുതിവരെയും ഹോളണ്ടിനെ പിടിച്ചുനിര്‍ത്താന്‍ പോളണ്ടിനായെങ്കിലും 77ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി മെംഫിസ് ഡീപേ ഹോളണ്ടിന് സമനില സമ്മാനിച്ചു. 84ാം മിനുട്ടില്‍ ജിയോര്‍ജിനോ വിജിനാല്‍ഡുമാണ് ഹോളണ്ടിന്റെ വിജയ ഗോള്‍ നേടിയത്. 11 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഹോളണ്ട്. പോളണ്ട് മൂന്നാം സ്ഥാനത്തും.

4

മറ്റൊരു മത്സരത്തില്‍ ഇറ്റലി 2-0ന് ബോസ്്‌നിയയെ തോല്‍പ്പിച്ചു. 22ാം മിനുട്ടില്‍ ആന്‍ഡ്രിയെ ബെലോട്ടിയും 63ാം മിനുട്ടില്‍ ഡൊമിന്‍സിയോ ബെക്കാര്‍ഡിയുമാണ് ഇറ്റലിക്കായി വലകുലുക്കിയത്. ഗ്രൂപ്പില്‍ ഇറ്റലിയാണ് തലപ്പത്ത്. ലീഗ് ബിയിലെ ഗ്രൂപ്പ് 4 പോരാട്ടത്തില്‍ ഫിന്‍ലാന്‍ഡിനെ 3-1ന് വെയ്ല്‍സ് തോല്‍പ്പിച്ചു.ഹാരി വില്‍സന്‍,ഡാനിയല്‍ ജെയിംസ്,കീഫര്‍ മോറെ എന്നിവര്‍ വെയ്ല്‍സിനായി ലക്ഷ്യം കണ്ടപ്പോള്‍ തീമു പുക്കി ഫിന്‍ലാന്‍ഡിന്റെ ആശ്വാസ ഗോള്‍ നേടി.

Story first published: Thursday, November 19, 2020, 10:19 [IST]
Other articles published on Nov 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+