For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുവേഫ നാഷന്‍സ് ലീഗ്: ഇംഗ്ലണ്ടിനെ തകര്‍ത്ത് ബെല്‍ജിയം, ഇറ്റലിക്കും ഡെന്‍മാര്‍ക്കിനും ജയം

ഹെവര്‍ലി: യുവേഫ നാഷന്‍സ് ലീഗിലെ ഗ്രൂപ്പ് രണ്ടിലെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ബെല്‍ജിയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ത്രീ ലയണ്‍സിനെ ബെല്‍ജിയം തോല്‍പ്പിച്ചത്. ഹാരി കെയ്‌നെ മുന്നില്‍ നിര്‍ത്തി 3-4-2-1 ഫോര്‍മേഷനിലിറങ്ങിയ ഇംഗ്ലണ്ടിനെ റോമലു ലുക്കാക്കുവിനെ കുന്തമുനയാക്കി അതേ ഫോര്‍മേഷനിലാണ് ബെല്‍ജിയം പരാജയപ്പെടുത്തിയത്. 10ാം മിനുട്ടില്‍ത്തന്നെ ബെല്‍ജിയം സ്‌കോര്‍ബോര്‍ഡ് തുറന്നു. ലുക്കാക്കുവിന്റെ അസിസ്റ്റില്‍ യൂറി ടെലിമാന്‍സാണ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചത്. 24ാം മിനുട്ടില്‍ ഡ്രൈസ് മെര്‍ട്ടെന്‍സാണ് ബെല്‍ജിയത്തിനായി രണ്ടാം ഗോള്‍ നേടിയത്. തുടക്കത്തിലെ ആധിപത്യം ലഭിച്ചതോടെ പ്രതിരോധം ശക്തിപ്പെടുത്തിയ ബെല്‍ജിയം ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുകയായിരുന്നു. 57 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഇംഗ്ലണ്ട് എട്ടിനെതിരേ 15 ഗോള്‍ശ്രമത്തിലും മുന്നിട്ട് നിന്നെങ്കിലും വിജയം സ്വന്തമാക്കാനായില്ല. അഞ്ച് മത്സരത്തില്‍ നിന്ന് നാല് ജയവും ഒരു തോല്‍വിയുമടക്കം 12 പോയിന്റുള്ള ബെല്‍ജിയം ഗ്രൂപ്പില്‍ തലപ്പത്താണ്. ഏഴ് പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും.

belgium

ഗ്രൂപ്പ് രണ്ടിലെ മറ്റൊരു മത്സരത്തില്‍ ഐസ്‌ലന്‍ഡിനെ 2-1ന് ഡെന്‍മാര്‍ക്ക് തോല്‍പ്പിച്ചു. 12ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കൃത്യമായി വലയിലെത്തിച്ചപ്പോള്‍ 85ാം മിനുട്ടില്‍ വിദാര്‍ ഓന്‍ കര്‍ട്ടാന്‍സനിലൂടെ ഐസ് ലന്‍ഡ് ഗോള്‍മടക്കി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഡെന്‍മാര്‍ക്കിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലാക്കി ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഡെന്‍മാര്‍ക്കിന് വിജയം സമ്മാനിക്കുകയായിരുന്നു. 55 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഏഴിനെതിരേ 10 ഗോള്‍ശ്രമമാണ് ഡെന്‍മാര്‍ക്ക് നടത്തിയത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഡെന്‍മാര്‍ക്ക്.

ഗ്രൂപ്പ് ഒന്നില്‍ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് ഇറ്റലിയും പരാജയപ്പെടുത്തി. ലെവന്‍ഡോസ്‌കിയെ വജ്രായുധമാക്കി 4-2-3-1 ഫോര്‍മേഷനില്‍ പോളണ്ട് ഇറങ്ങിയപ്പോള്‍ 4-3-3 ഫോര്‍മേഷനിലിറങ്ങിയാണ് ഇറ്റലി വിജയം സ്വന്തമാക്കിയത്. 27ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ജോര്‍ജിഞ്ഞോ ഇറ്റലിയെ മുന്നിലെത്തിച്ചു. മികച്ച പ്രതിരോധം പുറത്തെടുത്ത ഇറ്റലിക്കുവേണ്ടി 84ാം മിനുട്ടില്‍ ഡൊമിനിക്കോ ബെറാഡിയാണ് രണ്ടാം ഗോള്‍ നേടിയത്. 77ാം മിനുട്ടില്‍ പോളണ്ട് താരം ജെസീക്ക് ഗൊറാല്‍സ്‌കിയ്ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ച് പുറത്തുപോകേണ്ടി വന്നു. 60 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് രണ്ടിനെതിരേ 19 ഗോള്‍ശ്രമമാണ് ഇറ്റലി നടത്തിയത്. അഞ്ച് മത്സരത്തില്‍ നിന്ന് 9 പോയിന്റുള്ള ഇറ്റലി ഗ്രൂപ്പ് 1ല്‍ തലപ്പത്താണ്.

ലീഗ് ബിയിലെ ഗ്രൂപ്പ് രണ്ട് പോരാട്ടത്തില്‍ ഇസ്രായേലിനെ 1-0ന് ചെക്ക് റിപ്പബ്ലിക്ക് തോല്‍പ്പിച്ചു. ഏഴാം മിനുട്ടില്‍ ഡറീഡയാണ് ചെക്ക് റിപ്പബ്ലിക്കിനായി ഗോള്‍ നേടിയത്. 9 പോയിന്റുള്ള ചെക്ക് റിപ്പബ്ലിക്ക് സ്‌കോട്‌ലന്‍ഡിന് കീഴിലായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്.

Story first published: Monday, November 16, 2020, 10:57 [IST]
Other articles published on Nov 16, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+