വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യുവേഫ നാഷന്‍സ് ലീഗ്: ഇഞ്ചുറിടൈമില്‍ സ്‌പെയിനിനെ വീഴ്ത്തി, ക്രൊയേഷ്യക്ക് ആദ്യ ജയം

സഗ്രേബ്: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ക്രൊയേഷ്യക്ക് ആദ്യ ജയം. ലീഗ് എയിലെ ഗ്രൂപ്പ് നാലില്‍ മുന്‍ ലോക ചാംപ്യന്‍മാരായ സ്‌പെയിനിനെ വീഴ്ത്തിയാണ് ക്രൊയേഷ്യ തിരിച്ചുവരവ് നടത്തിയത്. അഞ്ച് ഗോള്‍ പിറന്ന ത്രില്ലറില്‍ ഇഞ്ചുറിടൈമില്‍ നേടിയ ഗോളിലൂടെയാണ് ക്രൊയേഷ്യ 3-2ന് സ്‌പെയിനിനെ വീഴ്ത്തിയത്. ഇരട്ട ഗോള്‍ നേടിയ ടിന്‍ ജെഡ്‌വാജാണ് ക്രൊയേഷ്യയുടെ ഹീറോ.

uefa nations league a croatia beat spain

മല്‍സരം സമനിലയിലേക്ക് നീങ്ങവെ ഇഞ്ചുറിടൈമില്‍ ക്രൊയേഷ്യയുടെ വിജയഗോള്‍ നേടിയതും ജെഡ്‌വാജായിരുന്നു. ആന്‍ഡ്രെജ് ക്രാമാറിക്കാണ് നിലവിലെ ലോകകപ്പ് റണ്ണേഴ്‌സപ്പ് കൂടിയായ ക്രൊയേഷ്യയുടെ മറ്റൊരു ഗോള്‍ സ്‌കോറര്‍. സ്‌പെയിനിനു വേണ്ടി ഡാനി സെബല്ലോസും സെര്‍ജിയോ റാമോസും ലക്ഷ്യംകണ്ടു.

ക്യാപ്റ്റനായ ശേഷം ആ സ്വഭാവം മാറി... ഇനിയൊന്നും തന്നെ ബാധിക്കില്ല, ഓസീസിന് കോലിയുടെ മുന്നറിയിപ്പ്ക്യാപ്റ്റനായ ശേഷം ആ സ്വഭാവം മാറി... ഇനിയൊന്നും തന്നെ ബാധിക്കില്ല, ഓസീസിന് കോലിയുടെ മുന്നറിയിപ്പ്

ഈ മാസം 18ന് ഇംഗ്ലണ്ടിനെതിരേയാണ് ക്രൊയേഷ്യയുടെ നിര്‍ണായകമായ അടുത്ത മല്‍സരം. നിലവില്‍ നാല് മല്‍സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി സ്‌പെയിനാണ് ഗ്രൂപ്പ് ഫോറില്‍ തലപ്പത്ത്. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ഇംഗ്ലണ്ടും ക്രൊയേഷ്യയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മറ്റു മല്‍സരങ്ങളില്‍ ബെല്‍ജിയം 2-0ന് ഐസ്‌ലാന്‍ഡിനെയും ഗ്രീസ് 1-0ന് ഫിന്‍ലാന്‍ഡിനെയും ഹംഗറി 2-0ന് എസ്റ്റോണിയെയും തോല്‍പ്പിച്ചു.

Story first published: Friday, November 16, 2018, 12:54 [IST]
Other articles published on Nov 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X