Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ ഫാന്‍സ് ടീം ഓഫ് ദി ഇയര്‍, മുഹമ്മദ് സലാഹില്ല, റോണോയ്ക്കും മെസ്സിക്കുമൊപ്പം മാനെ

മാഡ്രിഡ്: യുവേഫ ഫാന്‍സ് ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ചു. ബാഴ്‌സലോണ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയും യുവന്റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉള്‍പ്പെട്ട ടീമില്‍ ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിന് ഇടം കണ്ടെത്താനായില്ല. അതേ സമയം ലിവര്‍പൂളിന്റെ സാദിയോ മാനെ ടീമില്‍ ഇടം പിടിച്ചു. നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാണ് ലിവര്‍പൂള്‍.

ടീമിന്റെ കിരീടനേട്ടത്തില്‍ സലാഹ് നിര്‍ണ്ണായക പങ്കുവഹിച്ചെങ്കിലും ആരാധകരുടെ ടീമില്‍ ഇടം കണ്ടെത്താന്‍ സലാഹിനായില്ല. അറ്റാക്കിങ് നിരയില്‍ മെസ്സിക്കും റൊണാള്‍ഡോയ്ക്കും സാദിയോ മാനെയ്ക്കുമൊപ്പം ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ഇടം പിടിച്ചു. ലിവര്‍പൂളിന്റെ ബ്രസീല്‍ ഗോളി അലിസണ്‍ ബെക്കറാണ് ആരാധകരുടെ ടീമിന്റെ ഗോളി.

teamoftheyear

പ്രതിരോധ നിരയില്‍ ട്രന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, മാത്തീസ് ഡി ലൈറ്റ്, വാന്‍ ഡെക്ക്‌സആന്‍ഡി റോബര്‍ട്ട്‌സണ്‍ എന്നിവരും മധ്യനിരയില്‍ ഫ്രാങ്കി ഡി ജോങ്ക്, കെവിന്‍ ഡി ബ്രൂയിന്‍ എന്നിവര്‍ക്കുമാണ് സ്ഥാനം. അവസാന സീസണില്‍ റൊണാള്‍ഡോയ്ക്ക് ചാമ്പ്യന്‍സ് ലീഗില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. യുവേഫയുടെ പോയ വര്‍ഷത്തെ മികച്ച താരത്തിനുള്ള അവാര്‍ഡ് ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ വാന്‍ഡെക്കിനായിരുന്നു. ഈ സീസണില്‍ പോരാട്ടം കടുപ്പിച്ച് പ്രമുഖ ടീമുകളെല്ലാം മുന്നേറ്റം നടത്തിയിട്ടുണ്ട്.

Story first published: Thursday, January 16, 2020, 9:27 [IST]
Other articles published on Jan 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+