Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പാ ലീഗ്: ആഴ്‌സണലിനും എസി മിലാനും ജയം, ടോട്ടനത്തിന് സമനില- പ്ലേ ഓഫില്‍

ലണ്ടന്‍: യൂറോപ്പാ ലീഗില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണലിന് ജയം. റാപ്പിഡ് വിയന്നയെ 4-1നാണ് ആഴ്‌സണല്‍ തോല്‍പ്പിച്ചത്. വിയന്നയുടെ 3-5-2 ഫോര്‍മേഷനെ 5-3-2 ഫോര്‍മേഷനിലാണ് ഗണ്ണേഴ്‌സ് നേരിട്ടത്. 10ാം മിനുട്ടില്‍ അലക്‌സാണ്ടര്‍ ലാക്കസാറ്റെ ആഴ്‌സണലിന്റെ അക്കൗണ്ട് തുറന്നു. 18ാം മിനുട്ടില്‍ പാബ്ലോ മാരി രണ്ടാം ഗോള്‍ നേടിയപ്പോള്‍ 44ാം മിനുട്ടില്‍ എഡ്വേര്‍ഡ് എന്‍കിതിയാഹ് മൂന്നാം ഗോളും നേടി. 47ാം മിനുട്ടില്‍ കോയ കിത്താഗ്വ വിയന്നക്കായി വലകുലുക്കിയപ്പോള്‍ 66ാം മിനുട്ടില്‍ എമിലി സ്മിത്ത് റോവി ഗണ്ണേഴ്‌സിന് നാലാം ഗോള്‍ സമ്മാനിച്ചു. 67 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഗണ്ണേഴ്‌സ് 8നെതിരേ 22 ഗോള്‍ശ്രമവും നടത്തി. ജയത്തോടെ പ്ലേ ഓഫിലും ഗണ്ണേഴ്‌സ് സീറ്റുറപ്പിച്ചു.

1

ഗ്രൂപ്പ് എച്ചില്‍ ജയത്തോടെ എസി മിലാനും പ്ലേ ഓഫില്‍ കടന്നു. സെല്‍റ്റിക്കിനെ 4-2നാണ് മിലാന്‍ തോല്‍പ്പിച്ചത്. ഇരു ടീമും 4-2-3-1 ഫോര്‍മേഷനിലാണ് ഇറങ്ങിയത്. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് സെല്‍റ്റിക് കളി കൈവിട്ടത്. ഏഴാം മിനുട്ടില്‍ ടോം റോജിക്കിലൂടെ സെല്‍റ്റിക് അക്കൗണ്ട് തുറന്നു. 14ാം മിനുട്ടില്‍ ഒഡ്‌സോനി എഡ്വേര്‍ഡ് സെല്‍റ്റിക്കിന്റെ ലീഡ് ഉയര്‍ത്തി. 24ാം മിനുട്ടില്‍ ഹക്കാന്‍ കല്‍ഹാങ്കോലുവിലൂടെ എസി മിലാന്‍ ആദ്യ ഗോള്‍ മടക്കിയപ്പോള്‍ രണ്ട് മിനുട്ടിനുള്ളില്‍ സാമു കാസ്റ്റില്ലിജോ എസി മിലാന് സമനില സമ്മാനിച്ചു. രണ്ടാം പകുതിയില്‍ സെല്‍റ്റിക്കിന് ഒരവസരവും നല്‍കാത്ത പ്രകടനമാണ് എസി മിലാന്‍ കാഴ്ചവെച്ചത്. 50ാം മിനുട്ടില്‍ ജെന്‍സ് ഹൗജി മിലാനെ മുന്നിലെത്തിച്ചപ്പോള്‍ 82ാം മിനുട്ടില്‍ ബ്രഹിം ഡിയാസ് മിലാന് നാലാം ഗോള്‍ സമ്മാനിച്ചു. എസി മിലാന്‍ 53 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 14 നെതിരേ 15 ഗോള്‍ശ്രമവുമായി ആക്രമണത്തിലും കരുത്ത് കാട്ടി.

2

ഗ്രൂപ്പ് എച്ചിലെ ഒന്നാം സ്ഥാനക്കാരായാണ് ലില്ലിയുടെ പ്ലേ ഓഫ് പ്രവേശനം. സ്പാര്‍ട്ട പ്രാഗിനെ 2-1നാണ് ലില്ലി തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ഇരു ടീമും വലകുലുക്കിയില്ല. 65ാം മിനുട്ടില്‍ ഒന്‍ഡ്രീജ് സെലൂസ്‌ക ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരായി സ്പാര്‍ട്ട ചുരുങ്ങി. പോരാട്ട വീര്യം കൈവിടാതെ മുന്നേറിയ അവര്‍ 71ാം മിനുട്ടില്‍ ലാഡിസ്ലാവ് ക്രജിസിയുടെ ഗോളില്‍ ലീഡെടുത്തെങ്കിലും ബുറാക്ക് യില്‍മാസിന്റെ (80,84) ഇരട്ട ഗോള്‍ കരുത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 60 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ലില്ലി 4നെതിരേ 21 ഗോള്‍ശ്രമമാണ് നടത്തിയത്.

ഗ്രൂപ്പ് ജിയില്‍ ലെസ്റ്ററിന് അപ്രതീക്ഷിത തോല്‍വി നേരിട്ടു. എഫ്‌കെ സോര്യ ലുഹാന്‍സ്‌കാണ് ലെസ്റ്ററിനെ 1-0ന് തോല്‍പ്പിച്ചത്. പന്തടക്കത്തില്‍ തുല്യത പുലര്‍ത്തിയാണ് ഇരു ടീമും കളിച്ചത്. തോറ്റെങ്കിലും ലെസ്റ്റര്‍ പ്ലേ ഓഫില്‍ കടന്നു. ജിയില്‍ നിന്ന് ബ്രാഗയാണ് പ്ലേ ഓഫില്‍ കടന്ന മറ്റൊരു ടീം.

3

ഗ്രൂപ്പ് ജെയില്‍ ടോട്ടനത്തെ ലാസ്‌ക് 3-3 സമനിലയില്‍ തളച്ചു. പീറ്റര്‍ മിച്ചോല്‍ (42) ലാസ്‌കിനെ ആദ്യം മുന്നിലെത്തിച്ചപ്പോള്‍ 46ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ഗാരത് ബെയ്ല്‍ ടോട്ടനത്തിന് സമനില സമ്മാനിച്ചു. 56ാം മിനുട്ടില്‍ സണ്‍ ഹ്യൂങ് മിന്‍ ടോട്ടനത്തെ മുന്നിലെത്തിച്ചപ്പോള്‍ 84ാം മിനുട്ടില്‍ ജോണിസ് ഇഗിസ്റ്റിന്‍ ലാസ്‌കിനെ ഒപ്പമെത്തിച്ചു. 87ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി ഡെലി അലി വീണ്ടും ടോട്ടനത്തെ മുന്നിലെത്തിച്ചെങ്കിലും എക്‌സ്ട്രാ ടൈമില്‍ മമോഡു കരാമോക്കോയുടെ ഗോളിലൂടെ ലാസ്‌ക് സമനില പിടിക്കുകയായിരുന്നു. ടോട്ടനം പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചിട്ടുണ്ട്.

Story first published: Friday, December 4, 2020, 9:06 [IST]
Other articles published on Dec 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+