ഇന്ന് മുതല്‍ 'ഫുട്‌ബോള്‍ ഫീവര്‍', യൂറോ കപ്പിന് ഇന്ന് രാത്രി കിക്കോഫ്, ആദ്യ ദിനം ഇറ്റലി കളത്തില്‍

റോം: കോവിഡിന്റെ മഹാമാരിക്കിടയിലും ആരാധകരിലേക്ക് ആവേശം പടര്‍ന്ന് മറ്റൊരു ഫുട്‌ബോള്‍ വസന്തകാലം വരികയാണ്. യൂറോ കപ്പും കോപ്പാ അമേരിക്കയും ദിവസങ്ങള്‍ മാത്രം വ്യത്യാസത്തിലെത്തുമ്പോള്‍ ആരാധകരെ ഫുട്‌ബോള്‍ ഫീവറാണ് കാത്തിരിക്കുന്നത്. യൂറോ കപ്പിന് ഇന്ന് രാത്രി 12.30നാണ് കിക്കോഫ് ആകുന്നത്. കോവിഡ് മഹാമാരിക്കിടയില്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് വെല്ലുവിളികളേറെയാണെങ്കിലും പഴയ പ്രൗഡിയോടെ തന്നെയാണ് ഇത്തവണയും ടൂര്‍ണമെന്റ് നടക്കുക. റോമില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ സെമിയും ഫൈനലും വിംബ്ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 11രാജ്യങ്ങളില്‍ നിന്നുള്ള 12 വേദികള്‍ യൂറോയുടെ 16ാം പതിപ്പിന്റെ ആവേശപ്പോരാട്ടത്തിന് സാക്ഷികളാവും.


UEFA Euro 2021: What you need to know About Fixtures And Timings | Oneindia Malayalam
ആറ് ഗ്രൂപ്പുകളും ശക്തം

ആറ് ഗ്രൂപ്പുകളും ശക്തം

ആറ് ഗ്രൂപ്പുകളും ശക്തമാണെന്നത് ആരാധകര്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നു. ഗ്രൂപ്പ് എയില്‍ ഇറ്റലിയും വെയ്ല്‍സും സ്വിസര്‍ലന്‍ഡും തുര്‍ക്കിയുമാണുള്ളത്. സ്‌പെയിന്‍, പോളണ്ട്, സ്വീഡന്‍, സ്ലൊവാക്യ ടീമുകള്‍ ഗ്രൂപ്പ് ഇയിലാണ്. പോര്‍ച്ചുഗലിന്റേതാണ് മരണഗ്രൂപ്പ്. ഗ്രൂപ്പ് എഫില്‍ ഫ്രാന്‍സ്, ജര്‍മനി, ഹംഗറി എന്നീ വമ്പന്മാരാണ് ഗ്രൂപ്പ് എഫിലുള്ളത്. ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരോടൊപ്പം എല്ലാ ഗ്രൂപ്പുകളെയും പരിഗണിച്ചുള്ള മികച്ച നാല് സ്ഥാനക്കാരും പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുക്കും.

കോവിഡിന്റെ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ

കോവിഡിന്റെ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ

ആദ്യമായി വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) സംവിധാനം ഉപയോഗിക്കപ്പെടുന്ന യൂറോ കപ്പാണിത്. കോവിഡിന്റെ സാഹചര്യത്തില്‍ മറ്റ് ചില മാറ്റങ്ങളും ടൂര്‍ണമെന്റിലുണ്ട്. ടീമില്‍ ഉള്‍പ്പെടുത്താവുന്ന താരങ്ങളുടെ എണ്ണം 23ല്‍ നിന്ന് 26 ആക്കിയിട്ടുണ്ട്. കൂടാതെ സബ്സ്റ്റിട്യൂട്ടിന്റെ എണ്ണം അഞ്ചാക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നിശ്ചിത 90 മിനുട്ടില്‍ 3 കളിക്കാരെ മാത്രമെ സബസ്റ്റിട്യൂട്ടാക്കാന്‍ അനുവദിക്കൂ. മറ്റ് സബ്സ്റ്റിട്യൂട്ടിനെ എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തിലാവും ഉപയോഗിക്കാനാവുക.

കിരീടം നിലനിര്‍ത്താന്‍ പറങ്കിപ്പടയ്ക്കാകുമോ?

കിരീടം നിലനിര്‍ത്താന്‍ പറങ്കിപ്പടയ്ക്കാകുമോ?

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ചിറകിലേറി നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ഒരിക്കല്‍ക്കൂടി കിരീടം ഉയര്‍ത്തുമോയെന്നാണ് കണ്ടറിയേണ്ടത്. 2016ല്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചായിരുന്നു പോര്‍ച്ചുഗലിന്റെ കന്നി കിരീട നേട്ടം. ഫ്രാന്‍സ്, ജര്‍മനി, ഹംഗറി ഉള്‍പ്പെട്ട മരണ ഗ്രൂപ്പില്‍ നിന്ന് അതിജീവിക്കുക പോര്‍ച്ചുഗലിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, June 11, 2021, 9:57 [IST]
Other articles published on Jun 11, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X