Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോകപ്പിന് ഇന്ന് ആവേശ കിക്കോഫ്, ഇറ്റലി തുര്‍ക്കിക്കെതിരേ, സമയം, ചാനല്‍, എല്ലാമറിയാം

റോം: യുവേഫ യൂറോകപ്പ്2021ന്റെ ആവേശപ്പോരാട്ടത്തിന് ഇന്ന് രാത്രി കിക്കോഫ്. 24 ടീമുകള്‍ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ആവേശ പോരാട്ടം 12 വേദികളിലായാണ് നടക്കുന്നത്. ഇറ്റലിയും തുര്‍ക്കിയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് റോമാണ് വേദി. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. സോണി ടെന്‍ 2, സോണി ടെന്‍ 3, സോണി സിക്‌സ്, സോണി ടെന്‍ 4 ചാനലുകളിലാണ് മത്സരം തത്സമയം കാണാനാവുന്നത്.

Turkey vs Italy: Euro 2021 Match Preview | Oneindia Malayalam

ഗ്രൂപ്പ് എയില്‍ ഉള്‍പ്പെടുന്ന ഇറ്റലിയും തുര്‍ക്കിയും ജയത്തോടെ തുടങ്ങാനുറച്ചാവും ഇറങ്ങുക. ഇതുവരെ തുര്‍ക്കിയ്ക്ക് കീഴടക്കാന്‍ കഴിയാത്ത നിരയാണ് ഇറ്റലിയുടേത്. 10 മത്സരം കളിച്ചപ്പോള്‍ ഏഴ് മത്സരം തോറ്റപ്പോള്‍ മൂന്ന് മത്സരം തുര്‍ക്കി സമനിലയിലാക്കി. ഇറ്റലിയുടെ തട്ടകമായ റോമിലാണ് മത്സരം നടക്കുന്നതെന്നത് തുര്‍ക്കിയുടെ വിജയ സാധ്യതകള്‍ കുറയ്ക്കുന്നു. 80 ആണ് റോമിലെ ടീമിന്റെ വിജയ ശതമാനം. കളിച്ച 10 മത്സരത്തില്‍ എട്ടിലും ജയിച്ചപ്പോള്‍ രണ്ട് മത്സരം സമനിലയായി.

2018ലെ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടാനാവാതെ പോയ ഇറ്റലി ഇത്തവണത്തെ യൂറോ കപ്പ് നേടി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. 1968ന് ശേഷം ആദ്യ കിരീടമാണ് ഇറ്റലി ലക്ഷ്യം വെക്കുന്നത്. യൂറോ കപ്പില്‍ ഇതിന് മുമ്പ് കളിച്ച ആദ്യ മത്സരത്തില്‍ ഒരു തവണ മാത്രമാണ് ഇറ്റലി തോറ്റത്. മൂന്ന് മത്സരം ജയിച്ചപ്പോള്‍ നാല് മത്സരം സമനിലയാക്കി. ഒരു മത്സരം മാത്രമാണ് തോറ്റത്.

italy-turkey

സമീപകാലത്തായി ഇറ്റലി മികച്ച ഫോമിലാണ്. 27 മത്സരത്തില്‍ 22 ജയവും അഞ്ച് സമനിലയുമാണ് ടീമിന്റെ പേരിലുള്ളത്. തോല്‍ക്കാതെ നാല് മത്സരങ്ങള്‍ കളിച്ചാല്‍ 1939ലെ ഇറ്റലി സ്ഥാപിച്ച തോല്‍വി അറിയാത്ത 30 മത്സരങ്ങളെന്ന റെക്കോഡ് തിരുത്താന്‍ ഇന്നത്തെ ഇറ്റലിക്ക് സാധിച്ചേക്കും. വെയ്ല്‍സും സ്വിറ്റ്‌സര്‍ലന്‍ഡും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലെ ഫേവറേറ്റുകള്‍ ഇറ്റലി തന്നെയാണ്.

റോബര്‍ട്ടോ മാന്‍സിനി എന്ന പരിശീലകന് കീഴില്‍ മികച്ച പ്രകടനമാണ് ഇറ്റലി നടത്തുന്നത്. ആന്‍ഡ്രേ ബെലോട്ടി, ഡൊമിനിക്കോ ബെറാഡി, സിറോ ഇമ്മോബി, ലോറന്‍സോ ഇന്‍സൈന്‍ എന്നിവരാണ് മുന്നേറ്റത്തിലെ പ്രമുഖര്‍.മാര്‍ക്കോ വെറാറ്റി, സ്റ്റിഫാനോ സെന്‍സ, ജോര്‍ജിഞ്ഞോ, നിക്കോളോ ബറീല്ല തുടങ്ങിയവരാവും മധ്യനിരയില്‍ കളി മെനയുക. ജിയോര്‍ജിയോ ചില്ലിനി, ലിയോനാര്‍ഡോ ബൊനൂച്ചി, ഫ്രാന്‍സിസ്‌കോ അക്കര്‍ബി എന്നിവരാണ് പ്രതിരോധത്തിലെ ശക്തര്‍. സീനിയര്‍ താരങ്ങളായ ഇവര്‍ മികച്ച ഫോമിലാണ്.

ബുറാക് ഇല്‍മാസിലാണ് തുര്‍ക്കിയുടെ പ്രതീക്ഷകളെല്ലാം. ടീമിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ടോപ് സ്‌കോററാണ് അദ്ദേഹം. അവസാന അഞ്ച് മത്സരത്തിലും തുര്‍ക്കി തോറ്റിട്ടില്ല. അതിനാല്‍ത്തന്നെ മികച്ചൊരു മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Story first published: Friday, June 11, 2021, 12:00 [IST]
Other articles published on Jun 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+