Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions League: പിഎസ്ജിക്ക് സമനില, റയല്‍ മാഡ്രിഡിനും ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം

ലിവര്‍പൂള്‍/മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി സമനിലക്കുരുക്ക് നേരിട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍ ടീമുകള്‍ക്കെല്ലാം ജയം. ലയണല്‍ മെസ്സി, കെയ്‌ലിയന്‍ എംബാപ്പെ, നെയ്മര്‍ എന്നിവരെ എല്ലാം ഉള്‍പ്പെടുത്തി ഇറങ്ങിയിട്ടും ക്ലബ് ബ്രൂഗിനോട് പിഎസ്ജിക്ക് 1-1 സമനില പങ്കിടേണ്ടി വന്നു. ബാഴ്‌സലോണ ജഴ്‌സിയിലല്ലാതെ മെസ്സി കളിക്കുന്ന ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടമെന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു. എന്നാല്‍ പിഎസ്ജിക്കൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ ജയത്തോടെ തുടങ്ങാന്‍ മെസ്സിക്കായില്ല.

1

4-3-3 ഫോര്‍മേഷനിലിറങ്ങിയ പിഎസ്ജിയെ 3-5-2 ഫോര്‍മേഷനിലാണ് ബ്രൂഗ് നേരിട്ടത്. 15ാം മിനുട്ടില്‍ എംബാപ്പെയുടെ അസിസ്റ്റില്‍ ആന്‍ഡര്‍ ഹെരീറ പിഎസ്ജിയെ മുന്നിലെത്തിച്ചെങ്കിലും 27ാം മിനുട്ടില്‍ ഹന്‍സ് വെനകനാണ് ബ്രൂഗിന് സമനില ഗോള്‍ നേടിക്കൊടുത്തത്. 61 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നത് പിഎസ്ജിയാണെങ്കിലും 9നെതിരേ 16 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ബ്രൂഗ് കൈയടി നേടി. ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമാണ് പിഎസ്ജി.

2

സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ശക്തമായ പോരാട്ടം കണ്ടെങ്കിലും 89ാം മിനുട്ടില്‍ റോഡ്രിഗോയുടെ ഗോളിലാണ് റയല്‍ മാഡ്രിഡ് വിജയം നേടിയെടുത്തത്. 4-3-3 ഫോര്‍മേഷനിലിറങ്ങിയ റയലിനെ 3-5-2 ഫോര്‍മേഷനിലാണ് ഇന്റര്‍ നേരിട്ടത്. 52 ശതമാനം പന്തടക്കത്തില്‍ റയല്‍ മാഡ്രിഡ് മുന്നിട്ട് നിന്നപ്പോള്‍ 12 നെതിരേ 16 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ മുന്നിട്ട് നിന്നത് ഇന്ററായിരുന്നു. സെര്‍ജിയോ റാമോസ് പിഎസ്ജിയിലേക്ക് കൂടുമാറിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ത്തന്നെ റയല്‍ മാഡ്രിഡിന് വിജയിക്കാനായി.

3

ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടതിന് ശേഷമാണ് എസി മിലാനെ ലിവര്‍പൂള്‍ 3-2ന് തോല്‍പ്പിച്ചത്. പ്രീമിയര്‍ ലീഗ് വമ്പന്മാര്‍ക്കെതിരേ ആദ്യ പകുതിയില്‍ 2-1ന് മുന്നിട്ട് നിന്ന ശേഷമാണ് ഇറ്റാലിയന്‍ നിര കളി കൈവിട്ടത്. ഒമ്പതാം മിനുട്ടില്‍ ഫിക്കായോ ടൊമോറിയുടെ സെല്‍ഫ് ഗോളില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. 14ാം മിനുട്ടില്‍ ലിവര്‍പൂളിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും മുഹമ്മദ് സലാഹിന് പിഴച്ചു.

42ാം മിനുട്ടില്‍ ആന്റി റെബിക്കും 44ാം മിനുട്ടില്‍ ബ്രഹിം ഡിയാസും എസി മിലാനായി വലകുലുക്കി. 49ാം മിനുട്ടില്‍ മുഹമ്മദ് സലാഹിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. 69ാം മിനുട്ടില്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സനാണ് ലിവര്‍പൂളിന്റെ വിജയ ഗോള്‍ നേടിയത്. 57 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കുകയും ഏഴിനെതിരേ 23 ഗോള്‍ശ്രമം നടത്തുകയും ചെയ്ത് കളിക്കണക്കുകളില്‍ മുന്നിട്ട് നിന്നതും ലിവര്‍പൂളായിരുന്നു.

4

ഗ്രൂപ്പ് എയില്‍ ആര്‍ബി ലെയ്പ്‌സിഗിനെ മാഞ്ചസ്റ്റര്‍ സിറ്റി 6-3ന് തോല്‍പ്പിച്ചു. 16ാം മിനുട്ടില്‍ നതാന്‍ ആക്കെ സിറ്റിയുടെ സ്‌കോര്‍ബോര്‍ഡ് തുറന്നപ്പോള്‍ നോര്‍ദി മുക്കീലിയുടെ സെല്‍ഫ് ഗോളില്‍ രണ്ടാം ഗോളും സിറ്റി അക്കൗണ്ടിലെത്തി. ആദ്യ പാദത്തിന്റെ അധിക സമയത്ത് റിയാദ് മെഹരസ് പെനാല്‍റ്റി വലയിലാക്കി സിറ്റിക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചു. 56ാം മിനുട്ടില്‍ ജാക്ക് ഗ്രീലിഷ്, 75ാം മിനുട്ടില്‍ ജോ കാന്‍സിലോ, 85ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസ് എന്നിവരാണ് സിറ്റിയുടെ അവശേഷിക്കുന്ന ഗോളുകള്‍ നേടിയത്. ക്രിസ്റ്റഫര്‍ എന്‍കുന്‍കു ലെയ്പ്‌സിഗിനായി ഹാട്രിക് ഗോള്‍ നേടി.

ഗ്രൂപ്പ് ബിയിലെ അത്‌ലറ്റികോ മാഡ്രിഡ്- എഫ്‌സി പോര്‍ട്ടോ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. 55 ശതമാനം പന്തടക്കത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് മുന്നിട്ട് നിന്നപ്പോള്‍ അഞ്ചിനെതിരേ ആറ് ഗോള്‍ശ്രമവും നടത്തി ആക്രമണത്തിലും കൈയടി നേടി.

Story first published: Thursday, September 16, 2021, 10:47 [IST]
Other articles published on Sep 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+