Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions League: എംബാപ്പെയ്ക്ക് ഹാട്രിക്, ബാഴ്‌സയെ നാണം കെടുത്തി പിഎസ്ജി, ലിവര്‍പൂളിനും ജയം

ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണയെ നാണംകെടുത്തി പിഎസ്ജി. ബാഴ്‌സലോണയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 4-1നാണ് സന്ദര്‍ശകരായ പിഎസ്ജി വിജയം സ്വന്തമാക്കിയത്. കെയ്‌ലിയന്‍ എംബാപ്പെ ഹാട്രിക്കോടെ കളം നിറഞ്ഞ് കളിച്ചപ്പോള്‍ തടുത്തു നിര്‍ത്താന്‍ ബാഴ്‌സലോണയ്ക്കായില്ല. രണ്ടാം പകുതിയില്‍ പിഎസ്ജിയുടെ തട്ടകത്തില്‍ ചെന്ന് വമ്പന്‍ ജയം സ്വന്തമാക്കാന്‍ ബാഴ്‌സലോണയ്ക്ക് സാധിക്കുമെന്ന് തല്‍ക്കാലം ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

4-2-3-1 ഫോര്‍മേഷനിലിറങ്ങിയ പിഎസ്ജിയെ 4-3-3 എന്ന പതിവ് ശൈലിയിലാണ് ബാഴ്‌സലോണ നേരിട്ടത്. പരിക്കേറ്റ നെയ്മറിന്റെ അഭാവത്തില്‍ ഇക്കാര്‍ഡിയെ മുന്നില്‍ നിര്‍ത്തിയാണ് പിഎസ്ജി തന്ത്രം മെനഞ്ഞത്. ആരാധകരെ ആവേശത്തിലാഴ്ത്തി 27ാം മിനുട്ടില്‍ ബാഴ്‌സലോണ ലീഡുയര്‍ത്തി. പെനാല്‍റ്റി ലയണല്‍ മെസ്സി വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ 32ാം മിനുട്ടില്‍ പിഎസ്ജി ഗോള്‍ മടക്കി. വെറാറ്റിയുടെ അസിസ്റ്റില്‍ കെയ്‌ലിയന്‍ എംബാപ്പെയാണ് ഗോള്‍ നേടിയത്.

പിന്നീടങ്ങോട്ട് ബാഴ്‌സലോണയെ ചിത്രത്തിലേ ഇല്ലാതാക്കുന്ന പ്രകടനമായിരുന്നു ഫ്രഞ്ച് ചാമ്പ്യന്‍നിര കാഴ്ചവെച്ചത്. 65ാം മിനുട്ടില്‍ എംബാപ്പെ പിഎസ്ജിയുടെ ലീഡ് ഉയര്‍ത്തിയപ്പോള്‍ 70ാം മിനുട്ടില്‍ മോയിസ് കീന്‍ മൂന്നാം ഗോള്‍ സ്വന്തമാക്കി. 85ാം മിനുട്ടില്‍ എംബാപ്പെ ഹാട്രിക് പൂര്‍ത്തിയാക്കി പിഎസ്ജിയുടെ അക്കൗണ്ടില്‍ നാലാം ഗോളും ചേര്‍ത്തു. 51 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നത് ബാഴ്‌സലോണയാണെങ്കിലും 14നെതിരേ 16 ഗോള്‍ശ്രമവുമായി പിഎസ്ജി ആക്രമണത്തില്‍ മികച്ച് നിന്നു. നിലവിലെ റണ്ണറപ്പുകളാണ് പിഎസ്ജി.

psg

മറ്റൊരു മത്സരത്തില്‍ ലെയ്പ്‌സിഗിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ പരാജയപ്പെടുത്തി. സന്ദര്‍ശകരായെത്തി വിജയം നേടിയ ലിവര്‍പൂളിന് ഇതോടെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാം. ഇരു ടീമും 4-3-3 ഫോര്‍മേഷനിലാണ് കളത്തിലിറങ്ങിയത്. ആദ്യ പകുതിയില്‍ ലിവര്‍പൂളിന്റെ ആക്രമണത്തെ പ്രതിരോധിച്ച് നിര്‍ത്താന്‍ ലെയ്പ്‌സിഗിനായി.

53ാം മിനുട്ടില്‍ മുഹമ്മദ് സലാഹിന്റെ ഗോളില്‍ ലിവര്‍പൂള്‍ അക്കൗണ്ട് തുറന്നപ്പോള്‍ 58ാം മിനുട്ടില്‍ സാദിയോ മാനെയാണ് രണ്ടാം ഗോള്‍ സമ്മാനിച്ചത്. 54 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ ലിവര്‍പൂളിനായെങ്കിലും 10നെതിരേ 12 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ലെയ്പ്‌സിഗ് അല്‍പ്പം മുന്നിട്ട് നിന്നു. മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ അവസാന സീസണില്‍ നിരാശപ്പെടുത്തിയിരുന്നു.

Story first published: Wednesday, February 17, 2021, 9:25 [IST]
Other articles published on Feb 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+