Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ ചാംപ്യന്‍സ് ലീഗ്: റയല്‍-ലിവര്‍പൂള്‍ കിരീടപ്പോര് നാളെ

UEFA Champions League: റയല്‍-ലിവര്‍പൂള്‍ കിരീടപ്പോര് ഇന്ന് | Oneindia Malayalam

കീവ്; യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ചാംപ്യന്‍സ് ക്ലബ്ബിനെ നാളെ അറിയാം. നാളെ നടക്കുന്ന കിരീടപ്പോരില്‍ നിലവിലെ ചാംപ്യന്‍മാരും സ്പാനിഷ് അതികായന്‍മാരുമായ റയല്‍ മാഡ്രിഡും മുന്‍ ജേതാക്കളും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ലിവര്‍പൂളും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 12.15നാണ് മല്‍സരം. ഉക്രെയ്‌ന്റെ തലസ്ഥാനമായ കീവിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് റയല്‍-ലിവര്‍പൂള്‍ കിരീടപ്പോരാട്ടം അരങ്ങേറുന്നത്. സൂപ്പര്‍ താരങ്ങളായ റയലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലിവര്‍പൂളിന്റെ മുഹമ്മദ് സലായും നേര്‍ക്കുനേര്‍ വരുന്ന മല്‍സരം കൂടിയാണിത്.

page

2020 ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഇസ്താംബുളില്‍

2020ല്‍ നടക്കുന്ന യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ തുര്‍ക്കിയിലെ ഇസ്താംബുളില്‍ അരങ്ങേറും. കീവില്‍ ചേര്‍ന്ന യൂറോപ്യന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങിലാണ് ഇക്കാര്യം തീരുമാനമായത്. 15 വര്‍ഷത്തിനു ശേഷമാണ് ഇസ്താംബുളിന് ചാംപ്യന്‍സ് ലീഗ് ഫൈനല്‍ വേദി ലഭിക്കുന്നത്. ഇതിനു മുമ്പ് 2005ലായിരുന്നു ഇസ്താംബുള്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിന് വേദിയായത്. അന്ന് എസി മിലാനെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ കിരീടം ചൂടിയിരുന്നു. അടുത്ത യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ വേദിയായി സ്‌പെയിന്‍ നഗരമായ മാഡ്രിഡിനെ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നു.

Story first published: Friday, May 25, 2018, 18:33 [IST]
Other articles published on May 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+