Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

UEFA Champions League: ബയേണ്‍ മ്യൂണിക്കിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും റയല്‍ മാഡ്രിഡിനും ജയം

bayernmunich

മ്യൂണിക്ക്/മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് പ്ലേ ഓഫില്‍. ഗ്രൂപ്പ് എയിലെ ആറാം മത്സരത്തില്‍ ലോക്കോമോട്ടീവ് മോസ്‌കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ബയേണ്‍ പ്ലേ ഓഫ് ഉറപ്പിച്ചത്. സ്വന്തം തട്ടകത്തില്‍ രണ്ടാം പകുതിയിലാണ് ബയേണ്‍ രണ്ട് ഗോളും നേടിയത്. 63ാം മിനുട്ടില്‍ നിക്ലാസ് സ്യൂളും 80ാം മിനുട്ടില്‍ ചൗപ്പോ മോട്ടിങ്ങുമാണ് ബയേണിനായി വലകുലുക്കിയത്. 66 ശതമാനം പന്തടക്കിവെച്ച് 7നെതിരേ 22 ഗോള്‍ശ്രമവുമായി സര്‍വാധിപത്യ ജയമാണ് ബയേണ്‍ നേടിയത്.

1

ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ സാള്‍സ്ബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് അത്‌ലറ്റികോ മാഡ്രിഡും തോല്‍പ്പിച്ചു. സന്ദര്‍ശകരായി ഇറങ്ങിയ അത്‌ലറ്റികോ മാഡ്രിഡ് ആതിഥേയരുടെ 4-1-3-2 ഫോര്‍മേഷനെ 4-4-2 ഫോര്‍മേഷനിലാണ് നേരിട്ടത്. 39ാം മിനുട്ടില്‍ അത്‌ലറ്റികോ മാഡ്രിഡ് അക്കൗണ്ട് തുറന്നു. യാനിക്ക് കറാസ്‌കോയുടെ അസിസ്റ്റില്‍ മരിയോ ഹെര്‍മോസായാണ് അത്‌ലറ്റികോ മാഡ്രിഡിനായി വലകുലുക്കിയത്. 86ാം മിനുട്ടില്‍ കറാസ്‌കോയിലൂടെ അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം ഗോളും സ്വന്തമാക്കി. 56 ശതമാനം പന്തടക്കിവെച്ച് 7നെതിരേ 18 ഗോള്‍ശ്രമമാണ് അത്‌ലറ്റികോ നടത്തിയത്.

2

ഗ്രൂപ്പ് ബിയില്‍ റയല്‍ മാഡ്രിഡ് മോച്ചന്‍ഗ്ലാഡബാച്ചിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സ്പാനിഷ് ചാമ്പ്യന്മാരുടെ ജയം. 4-3-3 ഫോര്‍മേഷനിലിറങ്ങിയ റയല്‍ ഒമ്പതാം മിനുട്ടില്‍ അക്കൗണ്ട് തുറന്നു. ലൂക്കാസിന്റെ അസിസ്റ്റില്‍ കരിം ബെന്‍സേമയാണ് വലകുലുക്കിയത്. 32ാം മിനുട്ടിലും ബെന്‍സേമയാണ് റയലിനായി വലകുലുക്കിയത്. 62 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 7നെതിരേ 19 ഗോള്‍ശ്രമവും റയല്‍ മാഡ്രിഡ് നടത്തി. ഗ്രൂപ്പില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്.

3

ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി മാഴ്‌സെല്ലിയെ എതിരില്ലാത്ത മൂന്ന് ഗോളിനും തോല്‍പ്പിച്ചു. സിറ്റിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് ആതിഥേയര്‍ മൂന്ന് ഗോളും നേടിയത്. ഇരു ടീമും 4-3-3 ഫോര്‍മേഷനിലിറങ്ങിയ മത്സരത്തില്‍ 48ാം മിനുട്ടില്‍ ഫെറാന്‍ ടോറാസാണ് സിറ്റിയുടെ അക്കൗണ്ട് തുറന്നത്. 77ാം മിനുട്ടില്‍ സെര്‍ജിയോ അഗ്യൂറോ രണ്ടാം ഗോള്‍ സിറ്റി സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തപ്പോള്‍ അല്‍വാരോയുടെ സെല്‍ഫ് ഗോളാണ് സിറ്റിയുടെ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തത്. 53 ശതമാനം പന്തടക്കിവെച്ച് 7നെതിരേ 15 ഗോള്‍ശ്രമം നടത്താന്‍ സിറ്റിക്കായി. ഗ്രൂപ്പിലും സിറ്റിയാണ് തലപ്പത്ത്.

ഗ്രൂപ്പ് ബിയില്‍ ഇന്റര്‍ മിലാനെ ഷക്തര്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. 54ാം ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന 7നെതിരേ 20 ഗോള്‍ശ്രമം നടത്താന്‍ ഇന്ററിന് സാധിച്ചെങ്കിലും ഒരു തവണ പോലും വലകുലുക്കാനായില്ല. ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ഇന്ററുള്ളത്.

Story first published: Thursday, December 10, 2020, 10:01 [IST]
Other articles published on Dec 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+