Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ട് ക്ലോപ്പിന്റെ ചെകുത്താന്‍മാര്‍... ടോട്ടനത്തെ 2 ഗോളിന് തകര്‍ത്തു

റൊണാൾഡോ പോയ ക്ഷീണം തീർക്കാൻ റയൽ

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടനത്തെ തകര്‍ത്ത് ലിവര്‍പൂള്‍ ജേതാക്കള്‍. ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തലനാരിഴ്ക്ക് നഷ്ടമായതിന്റെ ക്ഷീണം ഇതോടെ മറികടക്കാനും ടീമിന് സാധിച്ചു. മുഹമ്മദ് സലയും ഒറിഗിയുമാണ് ലിവര്‍പൂളിന്റെ വിജയഗോളുകള്‍ നേടിയത്. പ്രീമിയര്‍ ലീഗ് ടീമിനെതിരെ തന്നെ നേട്ടം സ്വന്തമാക്കാനായത് ലിവര്‍പൂള്‍ വിജയം കൂടുതല്‍ മികച്ചതാക്കുന്നു.

1

സെമി ഫൈനലില്‍ ബാഴ്‌സലോണയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ലിവര്‍പൂള്‍ കളത്തില്‍ ഇറങ്ങിയത്. രണ്ടാം മിനുട്ടില്‍ തന്നെ ലിവര്‍പൂളിന് അനുകൂലമായി പെനാല്‍റ്റിയും ലഭിച്ചു. സാഡിയോ മാനെയുടെ ഷോട്ട് സിസോക്കു കൈകൊണ്ട് തട്ടിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത മുഹമ്മദ് സല കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ലിവര്‍പൂള്‍ ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തുന്നതാണ് കണ്ടത്.

നിരവധി അവസരങ്ങള്‍ ലിവര്‍പൂളിന് ലഭിച്ചിരുന്നെങ്കിലും ആദ്യ പകുതിയില്‍ സ്‌കോര്‍ ഉയര്‍ത്താനായില്ല. അതേസമയം രണ്ടാം പകുതിയില്‍ ടോട്ടനം മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. പന്തടക്കത്തിലും അവര്‍ മുന്നിലെത്തി. എന്നാല്‍ അലിസണിന്റെ മികവ് അവര്‍ക്ക് ഗോള്‍ നിഷേധിക്കുകയായിരുന്നു. 87ാം മിനുട്ടിലാണ് ലിവര്‍പൂള്‍ രണ്ടാം ഗോള്‍ നേടിയത്. കോര്‍ണറില്‍ നിന്ന് പന്ത് പിടിച്ചെടുത്ത താരം അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു.

അതേസമയം മികച്ച രീതിയിലുള്ള മുന്നേറ്റവും ഗോള്‍ കീപ്പിംഗുമാണ് മത്സരം ലിവര്‍പൂളിന് അനുകൂലമാക്കിയത്. ലിവര്‍പൂളിന്റെ ആറാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. പരിശീലകനെന്ന നിലയില്‍ യുര്‍ഗെന്‍ ക്ലോപ്പിനും നേട്ടമാണിത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലിവര്‍പൂള്‍ ഫൈനലിലെത്തുന്നത്. അതേസമയം മികച്ച അവസരം കിട്ടിയിരുന്നെങ്കിലും ഫിനിഷിംഗിലെ പോരായ്മയാണ് ടോട്ടനത്തിന് തിരിച്ചടിയായത്.

Story first published: Sunday, June 2, 2019, 3:07 [IST]
Other articles published on Jun 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+