Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോട്ടനം തോറ്റതിനും പഴി കോലിക്ക്.... വന്‍ ശാപദോഷമെന്ന് സോഷ്യല്‍ മീഡിയ

ടോട്ടനം തോറ്റത് കോലിശാപം മൂലമോ ??

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് കിരീടം ചൂടിയിരുന്നു. ടോട്ടനത്തിന്റെ തോല്‍വിയില്‍ സോഷ്യല്‍ മീഡിയ വിചിത്ര വാദം കണ്ടെത്തിയിരിക്കുകയാണ്. കോലിയ്ക്ക് വലിയ ശാപദോഷമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. കോലി ഏത് ടീമിനെ പിന്തുണച്ചാലും അവര്‍ തോല്‍ക്കുന്നതാണ് ചരിത്രമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

1

ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ കോലി ടോട്ടനം താരം ഹാരി കെയ്‌നെ അവരുടെ സ്‌റ്റേഡിയത്തിലെത്തി കണ്ടിരുന്നു. ഒടുവില്‍ കോലിയെ കണ്ടുമുട്ടിയെന്നായിരുന്നു കെയ്ന്‍ ട്വീറ്റ് ചെയ്തത്. ഇത് ടോട്ടനത്തിന്റെ പരാജയത്തിന് കാരണമായെന്നായിരുന്നു ആരാധകരുടെ പരിഹാസം. കോലികര്‍സ് എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കോലി ഇന്നുവരെ പിന്തുണച്ച ടീമുകളൊന്നും ഫുട്‌ബോളില്‍ ഒരു ഗോള്‍ പോലും നേടാതെ തോറ്റിട്ടുണ്ടെന്നായിരുന്നു ഒരാളുടെ വാദം. നേരത്തെ ജര്‍മനി ലോകകപ്പില്‍ ദക്ഷിണ കൊറിയയോട് തോറ്റ് പുറത്തായത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. കോലിയുടെ ശാപം ശരിക്കും ഉള്ളതാണെന്നായിരുന്നു മറ്റൊരു യൂസറുടെ വാദം. കോലി പിന്തുണച്ചതോടെ ജര്‍മന്‍ ടീം ലോകകപ്പിലെ ഏറ്റവും മോശം പ്രകടനം നടത്തിയെന്നായിരുന്നു ചിലരുടെ പരിഹാസം.

ഗായകന്‍ ഡ്രേക്കുമായിട്ടാണ് കോലിയെ സോഷ്യല്‍ മീഡിയ ഉപമിച്ചത്. നേരത്തെ ഡ്രേക്ക് ഏതൊരാളെ പിന്തുണച്ചാലും ആ താരം പരാജയപ്പെടാറുണ്ടായിരുന്നു. ഡ്രേക്ക് കേര്‍സ് എന്ന വാക്കും സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു. ഡ്രേക്ക് സെറീനയുമായി അടുപ്പത്തിലായിരുന്നപ്പോള്‍ അവര്‍ റോബര്‍ട്ട വിന്‍സിയോട് പരാജയപ്പെട്ടിരുന്നു. ബോക്‌സിംഗ് താരം ആന്റണി ജോഷ്വയും ഇത്തരത്തില്‍ പരാജയപ്പെട്ടിരുന്നു.

Story first published: Sunday, June 2, 2019, 19:37 [IST]
Other articles published on Jun 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+