Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോട്ടൻഹാം സൂപ്പർ താരത്തെ റാഞ്ചാൻ ബാഴ്സയ്ക്കു പിന്നലെ പിഎസ്ജിയും

ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി ടോട്ടൻഹാമിന്റെ ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റൻ എറിക്സനെ സ്വന്തമാക്കാനുള്ള ശ്രമം തുടങ്ങി.അടുത്ത സീസണിൽ പുതിയ പരിശീലകൻ തോമസ് തുച്ചലിന്റെ കിഴിൽ അണിനിരക്കുന്ന പി.എസ്.ജിക്ക് മധ്യനിരയിൽ കൂടുതൽ കരുത്തുപകരാൻ എറിക്സണെ പോലുള്ള താരത്തിന് കഴിയുമെന്നാണ് ക്ലബ് മാനേജ്മെന്റ് കണക്കുകൂട്ടുന്നത്.

കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ ജാലകത്തിലും താരത്തിനായി പല മുൻനിര ക്ലബ്ബുകളും രംഗത്തുവന്നിരുന്നു.എന്നാൽ ഈ സീസണോടെ ടോട്ടൻഹാം വിട്ട് വേറെ വമ്പൻ ക്ലബ്ബിലേക്ക് ചേക്കേറാനാണ് താരത്തിന്റെ ആഗ്രഹമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അതുപോലെ ബാഴ്സയുടെ സൂപ്പർ മിഡ്ഫീൽഡർ ഇനിയേസ്റ്റ ക്ലബ്ബുവിടുന്നതിനാൽ എറിക്സനെ ആദ്യം നോട്ടമിട്ടത് ബാഴ്‌സലോണയാണ്.എന്നാൽ പി.എസ്.ജിയുടെ മധ്യനിര താരം അഡ്രിയാൻ റാബിയോട്ട് കരാറവസാനിപ്പിച്ച് ഈ സീസണോടെ ക്ലബ്ബുവിടുന്നതാണ് ഡാനിഷ് താരത്തെ നോട്ടമിടാൻ പി.എസ്.ജിയെ പ്രേരിപ്പിച്ചത്.

christianeriksen

1995 ൽ ഡെന്മാർക്കിലെ പ്രാദേശിക ക്ലബായ മിഡിൽഫെർട്ടിൽ പ്രൊഫഷണൽ ഫുട്ബോൾ ആരംഭിച്ച എറിക്സൺ 2008 ൽ അയാക്സിന്റെ യൂത്ത് ടീമിൽ അംഗമായി.2010 ൽ സീനിയർ ടീമിലേക്ക് കാൽവച്ച എറിക്സൺ,അയാക്സിനായി 113 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും നേടിട്ടുണ്ട്.അയാക്സിനുവേണ്ടി മൂന്ന് ഡച്ച് ലീഗ് കിരീടങ്ങളും അയാക്സിന്റെ ഫ്യൂച്ചർ ടാലന്റ് പുരസ്കാരവും എറിക്സൺ നേടിട്ടുണ്ട്.2013ൽ 12.5 ദശലക്ഷം യൂറോയ്ക്ക് ടോട്ടൻഹാമിലേക്കെത്തിയ താരം ഇതുവരെ ക്ലബ്ബിനായി 166 മത്സരങ്ങളിൽ നിന്ന് 41 ഗോളുകളും നേടിട്ടുണ്ട്.

Story first published: Saturday, May 5, 2018, 14:59 [IST]
Other articles published on May 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+