ലണ്ടന്‍: ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പുതിയ കളിക്കാരനുമായി കരാറിലേര്‍പ്പെട്ട് ടോട്ടനം ഹോട്സ്പര്‍. ബെന്‍ഫിക്കയുടെ ജെഡ്സണ്‍ ഫെര്‍ണാണ്ടെസിനെ 18 മാസത്തെ ലോണിലാണ് ടോട്ടനം സ്വന്തമാക്കിയത്. മധ്യനിര താരങ്ങളുടെ പരിക്കാണ് പുതിയ താരത്തെ എത്തിക്കാന്‍ പരിശീലകന് ഹോസെ മൗറീന്യോ തിടുക്കം കാട്ടിയതെന്നാണ് റിപ്പോര്‍ട്ട്. സൂചന നല്‍കാതെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് താരത്തെ മൗറീന്യോ ടീമിലെത്തിയച്ചത്.
വലിയൊരു ക്ലബ്ബിലെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും തന്റെ സ്വപ്മായിരുന്നു ഇതെന്നും ഫെര്‍ണാണ്ടസ് പറഞ്ഞു. ശനിയാഴ്ച വാറ്റ്ഫോഡിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ടോട്ടനത്തിനായി ഈ പോര്‍ച്ചുഗീസ് അണ്ടര്‍ 21 താരം ആദ്യ മത്സരം കളിക്കാനിറങ്ങിയേക്കും. ബെന്‍ഫിക്ക യൂത്ത് ക്ലബ്ബിലൂടെ വളര്‍ന്ന താരം 2018ല്‍ സീനിയര്‍ ടീമിലെത്തിയശേഷം മികവുറ്റ പ്രകടനം കാഴ്ചവെച്ചിരുന്നു.
ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ്; സിന്ധു രണ്ടാം റൗണ്ടില്‍, ശ്രീകാന്തും സൈനയും പുറത്ത്
മൗസ സിസ്സോക്കോ, ഡൊംബലെ എന്നിവര്‍ക്ക് പരിക്കേറ്റത് ടോട്ടനത്തിന് തിരിച്ചടിയായിരുന്നു. ക്രിസ്റ്റിയന്‍ എറിക്സണ് ക്ലബ്ബ് വിടുമെന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയൊരു മധ്യനിര താരത്തെ ടീമിലെത്താന്‍ മൗറീന്യോ നിര്‍ദ്ദേശിക്കുകയായിരുന്നു. ബോക്സ് ടു ബോക്സ് താരമായ ഫെര്‍ണാണ്ടസ് പ്രതിരോധത്തിലും മികവുകാട്ടും. നിലവില്‍ പ്രീമിയര്‍ ലീഗില്‍ കിതയ്ക്കുന്ന ടോട്ടനം അവസാന നാലിലെത്താനുള്ള ശ്രമത്തിലാണ്.