Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മധ്യവരയ്ക്കടുത്തുനിന്നൊരു അത്ഭുത ഗോളുമായി ഹാരി കെയ്ന്‍; ടോട്ടനം യുവന്റസിനെ വീഴ്ത്തി

മൈതാന മധ്യത്തു നിന്ന് കെയ്‌നിന്‌റെ സൂപ്പര്‍ ഗോള്‍ | Oneindia Malayalam

ലണ്ടന്‍: ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്റസിനെ 3-2 എന്ന സ്‌കോറിന് വീഴ്ത്തി ടോട്ടനം ഹോട്‌സ്പര്‍. സീസണ്‍ മുന്നോടിയായി നടക്കുന്ന ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്‌ബോളിലാണ് ടോട്ടനം യുവന്റസിനെ തകര്‍ത്തത്. ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിന്റെ അവസാന മിനിറ്റില്‍ സൂപ്പര്‍താരം ഹാരി കെയ്ന്‍ നേടിയ അത്ഭുതഗോളിലായിരുന്നു ഇംഗ്ലീഷ് ക്ലബ്ബിന്റെ വിജയം.

മത്സരത്തില്‍ നേരിയ മേല്‍ക്കൈ ഉണ്ടായിരുന്ന യുവന്റസിനെതിരെ ടോട്ടനം ആണ് ആദ്യം സ്‌കോര്‍ ചെയ്തത്. 30-ാം മിനിറ്റില്‍ എറിക് ലമേല ടോട്ടനത്തിനായി ലക്ഷ്യം കണ്ടു. എന്നാല്‍, ഇത്തവണ യുവന്റസിലെത്തിയ ഗോണ്‍സാലോ ഹിഗ്വയ്ന്‍ 56-ാം മിനിറ്റില്‍ ടീമിനായി സമനില കണ്ടെത്തി. ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ 60-ാം മിനിറ്റില്‍ യുവന്റസ് രണ്ടാം ഗോളും നേടി. 65-ാം മിനിറ്റില്‍ ലൂക്കാസ് മൗറയിലൂടെയാണ് ടോട്ടനം സമനില സ്വന്തമാക്കുന്നത്.

harykane

മത്സരം അവസാന മിനിറ്റിലേക്ക് കടന്നപ്പോള്‍ മധ്യവരയ്ക്കടുത്തുനിന്നും ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ഹാരി കെയ്ന്‍ തൊടുത്ത അതുഗ്രന്‍ ഷോട്ട് വല ചലിപ്പിച്ചതോടെ ടോട്ടനം വിജയവും തട്ടിയെടുത്തു. 90+3-ാം മിനിറ്റിലായിരുന്നു കെയ്‌നിന്റെ അത്ഭുതഗോള്‍. 12 ടീമുകളാണ് ചാമ്പ്യന്‍സ് കപ്പിനായി മത്സരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന മത്സരം സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് അവസാനിക്കും.

Story first published: Monday, July 22, 2019, 11:37 [IST]
Other articles published on Jul 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+