വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: കറുപ്പിനഴക്, കളിക്കുമഴക്... കളം വാഴാന്‍ ആഫ്രിക്കന്‍ സൂപ്പര്‍ താരങ്ങളും

ആഫ്രിക്കന്‍ ടീമിലെ ചില താരങ്ങള്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ളവരാണ്

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ യൂറോപ്പിന്റെയും ലാറ്റിനമേരിക്കയുടെയും കുത്തക തകര്‍ത്ത് ആഫ്രിക്കയുടെ വന്യസൗന്ദര്യവും കളിമികവും പ്രദര്‍ശിപ്പിക്കാന്‍ ടീമുകള്‍ തയ്യാറെടുത്തു കഴിഞ്ഞു. ആഫ്രിക്കന്‍ ടീമുകള്‍ ഫിഫയുടെ ജൂനിയര്‍ ലോകകപ്പുകളിലെല്ലാം മിന്നുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും സീനിയര്‍ തലത്തില്‍ ഇത് ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ റഷ്യയില്‍ ഈ കുറവ് നികത്താനൊരുങ്ങുകയാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍.

ഈ ലോകകപ്പില്‍ തരംഗമാവാന്‍ സാധ്യതയുള്ള ആഫ്രിക്കയില്‍ നിന്നുള്ള പ്രമുഖ സ്‌ട്രൈക്കര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

മുഹമ്മദ് സലാ (ഈജിപ്ത്)

മുഹമ്മദ് സലാ (ഈജിപ്ത്)

നിലവില്‍ ആഫ്രിക്കന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാ. ഇംഗ്ലീഷ് വമ്പന്‍മാരായ ലിവര്‍പൂളിനു വേണ്ടി കന്നി സീസണില്‍ തന്നെ അദ്ഭുതാവഹമായ പ്രകടനമാണ് സലാ കാഴ്ചവയ്ക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാത്രം 36 മല്‍സരങ്ങളില്‍ നിന്നും താരം അടിച്ചുകൂട്ടിയത് 32 ഗോളുകളാണ്.
ലോകകപ്പില്‍ ദേശീയ ടീമിന്റെ ജഴ്‌സിയിലും ഇതേ മാജിക്ക് ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സലാ. അദ്ദേഹം തന്റെ ഗോളടിമികവ് തുടര്‍ന്നാല്‍ ലോകകപ്പിലെ കറുത്ത കുതിരകളായി ഈജിപ്ത് മാറുമെന്നുറപ്പ്.

ദിയാഫ്ര സാഖോ (സെനഗല്‍)

ദിയാഫ്ര സാഖോ (സെനഗല്‍)

ലോകകകപ്പില്‍ സെനഗലിന്റെ തുറുപ്പുചീട്ടാണ് ഫ്രഞ്ച് ക്ലബ്ബായ റെന്നസിന്റെ സ്‌ട്രൈക്കറായ ദിയാഫ്ര സാഖോ. ഹെഡ്ഡര്‍ സ്‌പെഷ്യലിസ്റ്റായ സാഖോ തകര്‍പ്പന്‍ ഷോട്ടുകളിലൂടെയും ഗോള്‍ നേടാന്‍ മിടുക്കനാണ്.
കൡക്കളത്തില്‍ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കുന്ന സാഖോ വെറും ഫിനിഷര്‍ മാത്രമല്ല ഓള്‍റൗണ്ടര്‍ കൂടിയാണ്. ഇംഗ്ലീഷ് ക്ലബ്ബായ വെസ്റ്റ്ഹാം വിട്ട് റെന്നസിലെത്തിയതോടെയാണ് താരം ഫോം തിരിച്ചു പിടിച്ചത്.

അഹമ്മദ് മൂസ (നൈജീരിയ)

അഹമ്മദ് മൂസ (നൈജീരിയ)

അട്ടിമറി വീരന്‍മാരായ നൈജീരിയന്‍ മുന്നേറ്റത്തിലെ വജ്രായുധമാണ് സ്‌ട്രൈക്കര്‍ അഹമ്മദ് മൂസ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്കൊപ്പം സ്ഥിരത നിലനിര്‍ത്താന്‍ വിഷമിച്ച മൂസയ്ക്ക് തന്റെ മുന്‍ ക്ലബ്ബായ സിഎസ്‌കെയിലേക്കുള്ള തിരിച്ചുവരവാണ് ആത്മവിശ്വാസം തിരികെനല്‍കിയത്. മടങ്ങിവരവില്‍ റഷ്യന്‍ ക്ലബ്ബിനു വേണ്ടി 10 മല്‍സരങ്ങളില്‍ നിന്നും ആറു ഗോളും താരം നേടിയിരുന്നു.
2014ലെ കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നും രണ്ടാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്ന ടീമിലുണ്ടായിരുന്നവരെല്ലാം റഷ്യയില്‍ ഇത്തവണ നൈജീരിയന്‍ നിരയിലുണ്ടാവും. ഇവര്‍ക്കൊപ്പം മൂസയുടെ സാന്നിധ്യം കൂടിയാവുന്നതോടെ പല അട്ടിമറികളും നൈജീരിയ സ്വപ്‌നം കാണുന്നു.

അനീസ് ബദ്രി (ടുണീഷ്യ)

അനീസ് ബദ്രി (ടുണീഷ്യ)

ടുണീഷ്യന്‍ സ്‌ട്രൈക്കറായ അനീസ് ബദ്രിയും ലോകകപ്പില്‍ ടീമിനായി മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. ടുണീഷ്യക്കു ലോകകപ്പ് ടിക്കറ്റ് നേടിക്കൊടുത്ത ഗോള്‍ നേടിയത് ബദ്രിയായിരുന്നു. റഷ്യയിലും ടീമിനെ മുന്നോട്ടു നയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് താരം.
നിലവില്‍ ഫിഫ റാങ്കിങില്‍ 14ാം സ്ഥാനത്തു നില്‍ക്കുന്ന ടുണീഷ്യ ലോകകപ്പില്‍ അദ്ഭുതങ്ങള്‍ നടത്താന്‍ കെല്‍പ്പുള്ള ടീമാണ്.

സാദിയോ മാനെ (സെനഗല്‍)

സാദിയോ മാനെ (സെനഗല്‍)

റഷ്യന്‍ ലോകകപ്പില്‍ സാഖോയെക്കൂടാതെ സെനഗലിന്റെ മറ്റൊരു മിന്നും താരമാണ് സാദിയോ മാനെ. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന അദ്ദേഹം വലിയ പ്രതീക്ഷകളുമായാണ് റഷ്യയില്‍ ഇറങ്ങുന്നത്.
വേഗതയാണ് മാനെയുടെ ഏറ്റവും വലിയ ആയുധം. കൗണ്ടര്‍ അറ്റാക്കുകളിലൂടെയും ബോക്‌സിനുള്ളിലെ ചടുല നീക്കങ്ങളിലുടെയും അദ്ദേഹം എതിര്‍ പ്രതിരോധത്തെ തകര്‍ക്കും. മാനെയെ പിടിച്ചുകെട്ടാനായില്ലെങ്കില്‍ എതിര്‍ ടീമിന് കനത്ത വില തന്നെ റഷ്യയില്‍ നല്‍കേണ്ടിവരും.

ഐപിഎല്‍: ഓര്‍മയുണ്ടോ ഈ പേര്? ഓര്‍മ കാണില്ല... ഇങ്ങനെയും ചില ടീമുകളുണ്ടായിരുന്നു, നഷ്ടം കേരളത്തിനുംഐപിഎല്‍: ഓര്‍മയുണ്ടോ ഈ പേര്? ഓര്‍മ കാണില്ല... ഇങ്ങനെയും ചില ടീമുകളുണ്ടായിരുന്നു, നഷ്ടം കേരളത്തിനും

ക്രിക്കറ്റിലെ കിങ് ഖാന്‍... ഇനി റാഷിദ് ഖാന്‍ ഭരിക്കും, അഫ്രീഡിയെ ആരാധിക്കുന്ന സ്പിന്‍ സെന്‍സേഷന്‍ ക്രിക്കറ്റിലെ കിങ് ഖാന്‍... ഇനി റാഷിദ് ഖാന്‍ ഭരിക്കും, അഫ്രീഡിയെ ആരാധിക്കുന്ന സ്പിന്‍ സെന്‍സേഷന്‍

Story first published: Saturday, May 26, 2018, 13:39 [IST]
Other articles published on May 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X