Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള പ്രീമിയര്‍ ലീഗ്: തൃശ്ശൂരും സാറ്റും കുതിക്കുന്നു

തൃശ്ശൂര്‍/കൊച്ചി: കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ എഫ്‌സി തൃശ്ശൂരും മൂന്നാം സ്ഥാനക്കാരായ സ്‌പോര്‍ട്‌സ് അക്കാദമി തിരൂരും (സാറ്റ്) തോല്‍വിയറിയാതെ കുതിക്കുന്നു. തൃശ്ശൂര്‍ കേരള പോലിസിനെയും സാറ്റ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെയുമാണ് പരാജയപ്പെടുത്തിയത്. ഹോംഗ്രൗണ്ടില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു കേരള പോലിസിനെതിരേ തൃശ്ശൂരിന്റെ വിജയം. എന്നാല്‍, എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പോര്‍ട്ട് ട്രസ്റ്റിനെ അവരുടെ തട്ടകത്തില്‍ സാറ്റ് തരിപ്പണമാക്കിയത്.

കളിയുടെ ഒന്നാംപകുതിയിലെ 23ാം മിനിറ്റില്‍ സാദിഖിലൂടെ തൃശ്ശൂര്‍ ആദ്യ ഗോള്‍ കണ്ടെത്തി. എന്നാല്‍, രണ്ടാംപകുതിയിലെ 71ാം മിനിറ്റില്‍ ഫിറോസിലൂടെ കേരള പോലിസ് തിരിച്ചടിച്ചു. പക്ഷേ, എട്ടു മിനിറ്റുകള്‍ക്കകം ആന്റണി പൗലസിലൂടെ തൃശ്ശൂര്‍ ടൂര്‍ണമെന്റിലെ അഞ്ചാം വിജയവും സ്വന്തമാക്കുകയായിരുന്നു. സീസണില്‍ കേരള പോലിസിനെതിരേ തൃശ്ശൂരിന്റെ രണ്ടാം വിജയം കൂടിയാണിത്. നേരത്തെ, കേരള പോലിസിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് തൃശ്ശൂര്‍ വിജയം നേടിയിരുന്നു.

ksl

അതേസമയം, ആദ്യപാദത്തില്‍ ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയ സാറ്റ് പോര്‍ട്ട് ട്രസ്റ്റിനെ അവരുടെ തട്ടകത്തില്‍ നാണംകെടുത്തുകയായിരുന്നു. കളിയുടെ ആദ്യപകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന സാറ്റ് രണ്ടാംപകുതിയില്‍ മൂന്നു ഗോളുകള്‍ പോര്‍ട്ട് ട്രസ്റ്റിനെ വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഷഹീദ് (12ാം മിനിറ്റ്), ഉനൈസ് (54), ഫസലുറഹ്മാന്‍ (80), അസ്‌ലം (90) എന്നിവരാണ് സാറ്റിനു വേണ്ടി സ്‌കോര്‍ ചെയ്തത്.

ഗ്രൂപ്പ് എയില്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ തൃശ്ശൂര്‍ ഒന്നാമതും സാറ്റ് രണ്ടാം സ്ഥാനത്തുമാണുള്ളത്. ആറ് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഒരു സമനിലയും ഉള്‍പ്പെടെ 16 പോയിന്റാണ് തൃശ്ശൂരിന്റെ അക്കൗണ്ടിലുള്ളത്. നാല് മല്‍സരം കളിച്ച സാറ്റ് മൂന്ന് ജയവും ഒരു സമനിലയും ഉള്‍പ്പെടെ 10 പോയിന്റ്് നേടിയിട്ടുണ്ട്.

Story first published: Monday, April 30, 2018, 8:25 [IST]
Other articles published on Apr 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+