Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൊണോക്കോയില്‍ ശോഭിക്കാനായില്ല; എംഎല്‍എസിലേക്ക് ചുവടുമാറ്റി ഹെന്റി

ന്യൂയോര്‍ക്ക്: മുന്‍ ഫ്രഞ്ച് താരം തിയറി ഹെന്റി എംഎല്‍എസ് ക്ലബ്ബ് മോന്‍ഡ്രല്‍ ഇംപാക്റ്റിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തു. ജനുവരിയില്‍ മൊണോക്കോയുടെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമാണ് ഹെന്റിയുടെ പുതിയ നീക്കം. എംഎല്‍എസ് ലീഗിന്റെ പ്രീ സീസണ്‍ ജനുവരിയില്‍ ആരംഭിക്കുന്നതിന് മുമ്പായി അദ്ദേഹം ക്ലബ്ബിനൊപ്പം ചേരുമെന്നാണ് വിവരം.

കരിയറില്‍ മികച്ച റെക്കോഡുകളുള്ള ഹെന്റിക്ക് പക്ഷേ പരിശീലകനെന്ന നിലയില്‍ അത്രകണ്ട് ശോഭിക്കാനായിട്ടില്ല. 42കാരനായ അദ്ദേഹത്തെ മൂന്ന് മാസത്തിനുള്ളിലാണ് മൊണോക്കോ പുറത്താക്കിയത്. 20 മത്സരങ്ങളില്‍ നിന്ന് നാല് മത്സരങ്ങളില്‍ മാത്രമാണ് ഹെന്റിക്ക് കീഴില്‍ മൊണാക്കോയ്ക്ക് ജയിക്കാനായത്. അഞ്ച് മത്സരങ്ങളില്‍ സമനിലനേടിയപ്പോള്‍ 11 മത്സരം തോറ്റു.

thierryhenry

15 ഗോള്‍ മൊണോക്കോ നേടിയപ്പോള്‍ വഴങ്ങിയതാകട്ടെ 36 ഗോളും. ഇതോടെയാണ് ഹെന്റിയുടെ സീറ്റ് തെറിച്ചത്. അമേരിക്കന്‍ ലീഗിലേക്കുള്ള ചുവടുമാറ്റം കരിയറില്‍ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഫ്രാന്‍സിനുവേണ്ടി 123 മത്സരങ്ങളില്‍ നിന്ന് 51 ഗോള്‍ നേടിയിട്ടുള്ള അദ്ദേഹം ആഴ്‌സണല്‍, യുവന്റസ്, മൊണോക്കോ, ബാഴ്‌സലോണ, ന്യൂയോര്‍ക്ക് റെഡ്ബുള്‍സ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Story first published: Friday, November 15, 2019, 8:45 [IST]
Other articles published on Nov 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+