Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിഎസ്ജി വിട്ട തിയാഗോ സില്‍വ ചെല്‍സിയില്‍ എത്തി

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ തോല്‍വിയോടെ പിഎസ്ജി വിട്ട തിയാഗോ സില്‍വ ഇംഗ്ലീഷ് ക്ലബായ ചെല്‍സിയില്‍ ചേക്കേറി. ബ്രസീലിയന്‍ പ്രതിരോധനിര താരം തിയാഗോ സില്‍വയുമായി കരാര്‍ ഒപ്പിട്ട കാര്യം ചെല്‍സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിഎസ്ജിയുമായി എട്ടു വര്‍ഷത്തെ അഗാധബന്ധം അവസാനിപ്പിച്ചാണ് സില്‍വ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് തട്ടകത്തിലേക്ക് കളം മാറുന്നത്. ലിസ്ബണില്‍ നടന്ന ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ തോല്‍വി സില്‍വയുടെ പിന്‍മാറ്റത്തിന് കാരണമായി. കലാശക്കൊട്ടില്‍ സില്‍വയുടെ നേതൃത്വത്തില്‍ ഇറങ്ങിയ പിഎസ്ജി എതിരില്ലാത്ത ഒരു ഗോളിന് തോല്‍ക്കുകയായിരുന്നു. ഇതേസമയം, തോല്‍വിയിലും സില്‍വയുടെ പ്രതിരോധം ഉറച്ചുതന്നെ നിന്നു.

പിഎസ്ജി വിട്ട തിയാഗോ സില്‍വ ചെല്‍സിയില്‍ എത്തി

2012 -ല്‍ എസി മിലാനില്‍ നിന്നാണ് തിയാഗോ സില്‍വ പിഎസ്ജിയില്‍ എത്തിയത്. 42 മില്യണ്‍ യൂറോ താരത്തിനായി പിഎസ്ജി ചിലവഴിച്ചു. ഇക്കാലത്ത് ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ പ്രതിരോധനിര താരമായാണ് സില്‍വ അറിയപ്പെട്ടത്. പാരിസ് സെന്റ് ജര്‍മ്മനായി 315 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. ഈ സീസണില്‍ മാത്രം 21 മത്സരങ്ങള്‍ ഇദ്ദേഹം കളിച്ചു. എന്തായാലും ഏഴ് ലീഗ് വണ്‍ കിരീടങ്ങള്‍, അഞ്ച് ഫ്രഞ്ച് ലീഗ് കിരീടങ്ങള്‍, അഞ്ച് കൂപ്പെ ഡി ഫ്രാന്‍സ് തലക്കെട്ടുകള്‍ നേടിക്കൊടുത്ത ശേഷമാണ് തിയാഗോ സില്‍വ പിഎസ്ജി വിടുന്നത്. നിലവില്‍ ഒരു വര്‍ഷത്തേക്കാണ് ചെല്‍സിയുമായുള്ള സില്‍വയുടെ കരാര്‍. വേണമെങ്കില്‍ ഒരു സീസണ്‍ കൂടി കരാര്‍ പുതുക്കാന്‍ താരത്തിന് കഴിയും.

ഇത്തവണത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചെല്‍സി നടത്തുന്ന അഞ്ചാമത്തെ സുപ്രധാന ഇടപാടാണ് സില്‍വയുടേത്. നേരത്തെ, ഹക്കിം സിയെക്ക്, ടിമോ വെര്‍ണര്‍, ബെന്‍ ചില്‍വെല്‍, മലംഗ് സാര്‍ എന്നിവരെ ചെല്‍സി സ്വന്തം പാളയത്തില്‍ എത്തിച്ചിരുന്നു. ഇവര്‍ക്ക് പുറമെ മാലിക് മതര്‍സില്‍, ജിമി ടൊറിയാനിന്‍, സാവിയര്‍ മുയാംബ എന്നിവരുമായും കബ്ല് കരാര്‍ ഒപ്പിട്ടുണ്ട്. തിയാഗോ സില്‍വയെ പോലൊരു ലോകോത്തര താരത്തെ സ്‌ക്വാഡില്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. താരത്തിന്റെ മികവും കഴിവും മുന്നോട്ടുള്ള പ്രയാണത്തില്‍ ക്ലബിന് മുതല്‍ക്കൂട്ടാവുമെന്ന് ചെല്‍സി ഡയറക്ടര്‍ ഗ്രനോവ്‌സ്‌കയ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഫ്രാങ്ക് ലാംപാര്‍ഡിന് കീഴില്‍ നാലാം സ്ഥാനക്കാരായാണ് ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പൂര്‍ത്തിയാക്കിയത്. സെപ്തംബര്‍ 14 -ന് ബ്രൈറ്റണുമായുള്ള മത്സരത്തോടെ ചെല്‍സിയുടെ 2020-21 സീസണിന് തുടക്കമാവും.

Story first published: Friday, August 28, 2020, 17:37 [IST]
Other articles published on Aug 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+