Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍; പിഎസ്ജി- ബയേണ്‍ പോരാട്ടത്തിലെ റഫറിയെ പ്രഖ്യാപിച്ചു

ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഞായറാഴ്ച (23-8-2020) ലിസ്ബണില്‍ നടക്കാനിരിക്കുകയാണ്. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയും ഏറ്റുമുട്ടുന്ന കലാശപ്പോരാട്ടം നിയന്ത്രിക്കുന്ന റഫറിയെ യുവേഫ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാനില ഒര്‍സാറ്റോയോവും ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടം നിയന്ത്രിക്കുക. മത്സരങ്ങള്‍ നിയന്ത്രിച്ച് വളരെ പരിചയസമ്പത്തുള്ള റഫറിയാണ് അര്‍സാറ്റോ. ഈ സീസണില്‍ 8 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചു. റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള റൗണ്ട് 16ലെ ആദ്യ മത്സരം നിയന്ത്രിച്ച അര്‍സാറ്റോ റയല്‍ നായകന്‍ സെര്‍ജിയോ റാമാസോസിന് ചുവപ്പുകാര്‍ഡും നല്‍കിയിരുന്നു.

44കാരനായ ഇറ്റാലിയന്‍ സ്വദേശി അര്‍സാറ്റയെ സൈഡ് റഫറിമാരായി ഇറ്റലിക്കാര്‍ തന്നെയായ ലോറന്‍സോ മങ്കനേലിയും അലക്‌സാന്‍ഡ്രോ ഗിയാലന്റിനിയും സഹായിക്കും. റൊമാനിയന്‍ ഒവിഡു ഹറ്റീഗനാവും നാലാം റഫറിയായി ഉണ്ടാവുക. മത്സരത്തിലെ വാര്‍ സംബന്ധമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മാസിമില്ലിനായോ ഇറാക്കി. മാര്‍ക്കോ ഗുയീഡ അദ്ദേഹത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കും. ഡുവാ റോബര്‍ട്ടോ,ഡിയാസ് പെരേസ് എന്നിവര്‍ വാര്‍ സംവിധാനത്തിന് ടെക്‌നിക്കല്‍ സഹായവും നല്‍കും. അവസാന സീസണിലെ യൂറോപ്പാ ലീഗിലെ ഫോര്‍ത്ത് റഫറിയായിരുന്നു ഒര്‍സാറ്റോ. ആഴ്‌സണലും ചെല്‍സിയും തമ്മില്‍ നടന്ന ഈ ഫൈനലില്‍ ചെല്‍സി 4-1ന് വിജയിച്ചിരുന്നു. 2010ലാണ് ഫിഫയുടെ റഫറിയായി ഒര്‍സാറ്റോയ്ക്ക് അംഗീകാരം ലഭിച്ചത്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ വാര്‍ റഫറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

championsleague

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് പിഎസ്ജിയും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ പിഎസ്ജിയും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ലെവന്‍ഡോസ്‌കിയി,മുള്ളര്‍,കുട്ടീഞ്ഞോ എന്നിവരില്‍ ബയേണ്‍ പ്രതീക്ഷവെക്കുമ്പോള്‍ നെയ്മര്‍,ഏഞ്ചല്‍ ഡി മരിയ എന്നിവരിലാണ് പിഎസ്ജിയുടെ പ്രതീക്ഷകള്‍. സെമിയില്‍ കോവിഡ് ചട്ടം നെയ്മര്‍ ലംഘിച്ചതിനാല്‍ ഫൈനലില്‍ വിലക്ക് ലഭിച്ചേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഫൈനലില്‍ നെയ്മര്‍ കളിച്ചേക്കുമെന്ന് തന്നെയാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. നിലവിലെ കളിക്കണക്കുകളില്‍ അല്‍പ്പം ആധിപത്യം ബയേണ്‍ മ്യൂണിക്കിനാണ്. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ ആരാധകര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ കാണാന്‍ സാധിക്കുമെന്നുറപ്പ്.

Story first published: Friday, August 21, 2020, 17:57 [IST]
Other articles published on Aug 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+