വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഏഷ്യ നോക്കിനില്‍ക്കെ ഐഎസ്എല്ലിന്റെ മുഖത്തടിച്ച് ഐ ലീഗ്! വിപ്ലവകാരികളായി ഗോകുലം!!

സംഗതി സീരിയസ് മാറ്ററാണ്. ഏഷ്യക്കാര്‍ നോക്കി നില്‍ക്കെ ഇന്ത്യന്‍ ഫുട്‌ബോളിലെ ഉന്നത കുലജാതര്‍ എന്നവകാശപ്പെടുന്ന ഐ എസ് എല്ലിനെ രണ്ടാം കിടക്കാരെന്ന തരംതാഴ്ത്തല്‍ കേട്ട് മടുത്ത ഐ ലീഗ് ചെകിട്ടത്തടിച്ചിരിക്കുന്നു! എ എഫ് സി കപ്പ് ചാമ്പ്യന്‍ഷിപ്പാണ് ഇതിനെല്ലാം വേദിയായത്. ഐ ലീഗ് ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ് സി ഐ എസ് എല്ലിലെ മുന്‍ ചാമ്പ്യന്‍മാരായ എ ടി കെ മോഹന്‍ ബഗാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ജയം നേടുന്ന കേരള ടീം എന്ന ഖ്യാതി സ്വന്തമാക്കിയ ഗോകുലം കേരള വലിയ വിപ്ലവകാരികളാണ്. ഐ എസ് എല്ലിനേക്കാള്‍ മാറ്റ് ഐ ലീഗിനുണ്ടെന്നാണ് ഈ വിപ്ലവകാരികള്‍ ആവര്‍ത്തിച്ച് വെളിപ്പെടുത്തുന്നത്.

1

മത്സര ശേഷം ഗോകുലത്തിന്റെ ഹെഡ് കോച്ച് വിസെന്‍സോ ആല്‍ബര്‍ട്ടോ അനെസെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനിട്ട് (എ ഐ എഫ് എഫ്) നല്ലൊരു കൊട്ടും കൊടുത്തു. എ ഐ എഫ് എഫുകാര്‍ ഇനിയെങ്കിലും ഒന്ന് മനസിലാക്കണം, ഐ എസ് എല്ലും ഐ ലീഗും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ദേശീയ ടീമിലേക്ക് ഐ ലീഗ് താരങ്ങളെയും സെലക്ട് ചെയ്യണം. എട്ട് ദേശീയ ടീം അംഗങ്ങളുമായി കളിച്ച എടികെക്കെതിരെ ഞങ്ങള്‍ കളിച്ചത് ഉന്നത നിലവാരത്തിലുള്ള ഫുട്‌ബോളാണ്. മത്സരം 4-2ന് ഞങ്ങള്‍ ജയിച്ചു. അതിനാല്‍, ഐ ലീഗ് കളിക്കാര്‍ക്കും മേലില്‍ ദേശീയ ടീമിലേക്ക് അവസരം ഒരുക്കണം - ഗോകുലത്തിന്റെ വിദേശ പരിശീലകന്റെ വാക്കുകള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ മേലധികാരികളുടെ നെഞ്ചിലേക്ക് ബുള്ളറ്റ് ഷോട്ട് പോലെ തുളച്ച് കയറുന്നതാണ്.

2

എ ടി കെ മോഹന്‍ ബഗാനേക്കാള്‍ ഗോകുലം കേരളക്ക് നേരിടാന്‍ പ്രയാസകരമായത് ഐ ലീഗില്‍ റെലഗേഷന്‍ സോണിലുള്ള റയല്‍ കശ്മീരിനെയാണ്. വേണമെങ്കില്‍ വീഡിയോ വിശകലനം ചെയ്ത് അത് തെളിയിച്ചു തരാമെന്ന് ഗോകുലം കോച്ച് ആല്‍ബര്‍ട്ടോ വെല്ലുവിളിക്കുന്നു. അടുത്ത വര്‍ഷത്തെ ഐ ലീഗ് ചാമ്പ്യന്‍മാര്‍ക്ക് ഐ എസ് എല്ലിലേക്ക് അവസരം ലഭിക്കുമെന്നിരിക്കെ ഗോകുലം കേരളക്ക് മുന്നില്‍ വലിയ സാധ്യതകളാണുള്ളത്. തുടരെ രണ്ടാം സീസണിലും ഐ ലീഗ് ചാമ്പ്യന്‍മാരായ ഗോകുലം രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബായി മാറിക്കഴിഞ്ഞു. ഒരാഴ്ചക്കിടെ, കൊല്‍ക്കത്തയില്‍ വെച്ച് കൊല്‍ക്കത്തന്‍ ക്ലബ്ബുകളെ രണ്ട് തവണ തകര്‍ത്തെറിഞ്ഞാണ് ഗോകുലം കുതിപ്പ് തുടരുന്നത്. ഐ ലീഗില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിനെ തോല്‍പ്പിച്ചത് നാല്‍പതിനായിരത്തിലേറെ കാണികളെ സാക്ഷികളാക്കിയായിരുന്നു. ബഗാന്‍ വീണത് 32000 കാണികള്‍ക്ക് മുന്നില്‍ വെച്ചും. ഹോം ടീമുകള്‍ക്ക് ലഭിക്കുന്ന ആധിപത്യമൊന്നും ഗോകുലം കേരളക്ക് ബാധകമല്ല. വിസില്‍ മുഴങ്ങിയാല്‍, അത് നിലയ്ക്കും വരെ എണ്ണയിട്ട യന്ത്രം പോലെ ഗോകുലത്തിന്റെ ടീം ഗെയിം കാണാം.

3

ബഗാനെതിരെ അഞ്ച് മലയാളി താരങ്ങളുമായി ഇറങ്ങിയ ഗോകുലത്തിന് വേണ്ടി രണ്ട് മലയാളി താരങ്ങളും സ്‌കോര്‍ ചെയ്തു. റിഷാദും ജിതിനുമാണ് ആ താരങ്ങള്‍. സ്ലോവേനിയന്‍ താരം ലൂക്ക മെയ്‌സന്‍ രണ്ട് ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ ഗോളില്ല. അമ്പതാം മിനുട്ടില്‍ ലൂക്കയാണ് എക്കൗണ്ട് തുറന്നത്. മൂന്ന് മിനിറ്റിനുള്ളില്‍ പ്രീതം കോത്തലിന്റെ ഗോളില്‍ എ ടി കെ സമനില നേടി. അമ്പത്തേഴാം മിനുട്ടില്‍ റിഷാദിന്റെ തകര്‍പ്പന്‍ ഫിനിഷിംഗില്‍ കേരള ടീം ലീഡെടുത്തു. ഫ്‌ളച്ചറായിരുന്നു അസിസ്റ്റ് ചെയ്തത്. ഗോള്‍ മടക്കാന്‍ പ്രതിരോധം മറന്ന് ആക്രമിച്ചു കളിച്ച എടികെയുടെ മൂന്നാം ഗോളും ഗോകുലം അടിച്ചു കയറ്റി. ഫ്‌ളച്ചറിന്റെ അസിസ്റ്റില്‍ ലൂക്കയുടെ ഫിനിഷിംഗ്.

4

പൊരുതിക്കളിച്ച എടികെ എണ്‍പതാം മിനുട്ടില്‍ ലിസ്റ്റന്‍ കൊളാസോയുടെ ഗോളില്‍ തിരിച്ചുവരവിന് കോപ്പ് കൂട്ടി. സ്‌കോര്‍ 3-2 എന്ന നിലയില്‍. സമനില ഗോളിനായുള്ള ശ്രമത്തിനിടെ എടികെ വീണ്ടും പെട്ടു, ലൂക്കയില്‍ പാസില്‍ ജിതിനും ഗോളടിച്ചു. അവസാന മിനുട്ടിലായിരുന്നു ഈ ഗോള്‍. ഐ എസ് എല്ലിലെ പ്രതാപികള്‍ തല കുനിച്ച് ഡ്രസിംഗ് റൂമിലേക്ക് നടന്നു പോകുമ്പോള്‍ ഐ ലീഗ് ചാമ്പ്യന്‍മാര്‍ കരുത്തരുടെ ഗര്‍ജനം മുഴക്കി. ഡി ഗ്രൂപ്പില്‍ ഗോകുലത്തിന് ഇനി രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. 21ന് മാലദ്വീപ് ക്ലബ്ബ് മാസിയക്കെതിരയെും 24ന് ബംഗ്ലാദേശ് ക്ലബ്ബ് ബഷുന്ധര കിംഗ്‌സിനെതിരെയുമാണ് ഗോകുലത്തിന്റെ മത്സരങ്ങള്‍. ജയത്തോടെ, മൂന്ന് പോയിന്റുമായി ഗോകുലം കേരളയാണ് ഇപ്പോള്‍ ഒന്നാമത്.

Story first published: Thursday, May 19, 2022, 9:57 [IST]
Other articles published on May 19, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X