ഫ്രഞ്ച് താരം ലിവർപൂളിലേക്ക്... മികച്ച സൈനിങ്ങെന്ന് ആരാധകർ
ഒളിംപിക് ലിയോണിന്റെ സൂപ്പർ സ്‌ട്രൈക്കർ നബീൽ ഫെക്കിർ അടുത്ത സീസണിൽ ലിവർപൂളിൽ എത്തുമെന്നത് ഏറെ കുറെ ഉറപ്പായി.ലിവർപൂൾ താരത്തിനായി ഉറപ്പിച്ച 62 മില്യൺ യൂറോ ക്ലബ്ബ് അധികൃതർ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.അങ്ങനെയെങ്കിൽ അടുത്ത സീസണിൽ സലാ,മാനേ,ഫെർമിനോ ത്രയത്തിനൊപ്പം ഈ ഫ്രഞ്ച് താരത്തെയും ലിവർപൂൾ നിരയിൽ കാണാം. ഫെക്കിർ കൂടെ ലിവർപൂളിൽ ചേരുന്നതോടെ പ്രീമിയർ ലീഗിലെ ഏറ്റവും പേടിപ്പെടുത്തുന്ന മുന്നേറ്റ നിരയായിരിക്കും ലിവർപൂളിന്റേത്.
ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ തകർപ്പൻ പ്രകടനം നടത്തുന്ന ഫെക്കിർ ഇതുവരെ 38 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ നേടിക്കഴിഞ്ഞു.ഫ്രഞ്ച് ലീഗിലെ ടോപ്പ് സ്‌കോറർ പട്ടികയിൽ മൊണോക്കോ താരം ഫാൽക്കാവോയ്ക്ക് താഴെ അഞ്ചാം സ്ഥാനത്താണ് ഈ ഫ്രഞ്ച് താരം.

ക്ലബിലേക്കുള്ള ഫ്രഞ്ച് താരത്തിന്റെ വരവിൽ ആഹ്ളാദത്തിലാണ് ലിവർപൂൾ ആരാധകർ.അടുത്ത സീസണിലെ സൈനിങ്ങുകളിൽ വച്ച് ഏറ്റവും മികച്ചതാണ് ഈ ഫ്രഞ്ച് താരത്തിന്റെതെന്നാണ് ആരാധകരുടെ പക്ഷം.കൂടുതൽ മികച്ച മുന്നേറ്റ നിരയോടെ അടുത്ത സീസണിൽ പ്രീമിയർ ലീഗ് കിരീടം പിടിക്കാനാണ് ക്ലോപ്പിന്റെ ശ്രമം.പ്രീമിയർ ലീഗിൽ 72 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ലിവർപൂൾ ഇപ്പോൾ.
2005 ൽ ലിയോണിന്റെ യൂത്ത് ടീമിൽ കളിച്ചുതുടങ്ങിയ ഫെക്കിർ 2013 ൽ ലിയോണിന്റെ സീനിയർ ടീമിൽ ഇടംപിടിച്ചു.ഇതുവരെ ലിയോണിനായി 110 മത്സരങ്ങളിൽ നിന്ന് 43 ഗോളുകൾ നേടിട്ടുണ്ട് ഈ ഇരുപത്തിനാലുകാരൻ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications