Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ കോച്ച് ലൂയിസ് വാന്‍ ഗാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചുമതലയേറ്റു

മാഞ്ചസ്റ്റര്‍: ഇരുപതാം ലോകകപ്പ് ഫുട്‌ബോളിലെ ഏറ്റവും തന്ത്രശാലിയായ കോച്ച് ലൂയിസ് വാന്‍ ഗാലിന്റെ തന്ത്രങ്ങള്‍ ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി വിനിയോഗിക്കും. ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങും മുന്‍പുതന്നെ ക്ലബ്ബുമായി കരാറിലേര്‍പ്പെട്ട വാന്‍ ഗാല്‍ കഴിഞ്ഞദിവസം ടീമിന്റെ ട്രെയിനിങ് ക്യാമ്പിലെത്തി ചുമതല ഏറ്റെടുത്തു. വര്‍ഷങ്ങളോളം ക്ലബ്ബിനുവേണ്ടി ജഴ്‌സിയണിഞ്ഞ റയന്‍ ഗിഗ്‌സാണ് വാന്‍ഗാലിന്റെ അസിസ്റ്റന്റ്.

ഇരുപത്തിയഞ്ച് വര്‍ഷത്തോളം കാലം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കോച്ചായിരുന്ന സര്‍ അലക്‌സ് ഫെര്‍ഗൂസന് പകരക്കാരനാകാന്‍ വാന്‍ഗാലിന് കഴിയുമോ എന്നാണ് ഫുട്‌ബോള്‍ ലോകവും മാഞ്ചസ്റ്റര്‍ ആരാധകരും ഉറ്റു നോക്കുന്നത്. ടീമിനെ സ്വപ്‌നസമാനമായ ഉയരത്തിലെത്തിച്ചത് അലക്‌സ് ഫെര്‍ഗൂസന്റെ തന്ത്രങ്ങളുടെ മികവിലാണ്. എന്നാല്‍ 2012-13 സീസണ്‍ ഒടുവില്‍ അദ്ദേഹം സ്ഥാനം ഒഴിയുകയായിരുന്നു.

louisvangaal

എവര്‍ട്ടണ്‍ കോച്ചായിരുന്ന ഡേവിഡ് മോയസ് ആയിരുന്നു ഫെര്‍ഗൂസന്റെ പിന്‍ഗാമിയായി ടീമിന്റെ കോച്ചായി ചുമതലയേറ്റത്. എന്നാല്‍ മികച്ച താരങ്ങളെ ഒത്തൊരുമയോടെ കളിപ്പിക്കുന്നതിനും ടീമിന് വിജയങ്ങള്‍ സമ്മാനിക്കുന്നതിനും കഴിയാതിരുന്നതോടെ സീസണിന്റെ ഒടുവില്‍ മോയസിന്റെ സ്ഥാനം തെറിച്ചു. പ്രീമിയര്‍ ലീഗില്‍ മാത്രം പന്ത്രണ്ട് തോല്‍വി ഏറ്റു വാങ്ങേണ്ടിവന്ന മോയസിന് ചാമ്പ്യന്‍സ് ലീഗിലേക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് യോഗ്യത നേടിക്കൊടുക്കാനും കഴിഞ്ഞില്ല.

അതുകൊണ്ടുതന്നെ ലൂയിസ് വാന്‍ ഗാലിന്റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ലോകകപ്പില്‍ ഹോളണ്ടിന്റെ കുതിപ്പിന് പിന്നില്‍ വാന്‍ ഗാലിന്റെ തന്ത്രങ്ങളായിരുന്നു. റയലില്‍ നിന്ന് ഡി മരിയെയെയും, യുവന്റസില്‍ നിന്നും വിദാലിനെയും കൊണ്ടുവന്ന് ടീം ശക്തിപ്പെടുത്താനാണ് വാന്‍ഗാലിന്റെ ആദ്യ ശ്രമം. ഓഗസ്ത് രണ്ടാം വാരം തുടങ്ങുന്ന പ്രീമിയര്‍ ലീഗിന് മുന്നോടിയായി നടക്കുന്ന വിദേശ പര്യടനങ്ങളില്‍ വാന്‍ ഗാല്‍ ആയിരിക്കും ടീമിന്റെ കോച്ച്.

Story first published: Friday, July 18, 2014, 10:59 [IST]
Other articles published on Jul 18, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+