സൂപ്പർ താരത്തെ വിൽക്കാൻ ടോട്ടൻഹാം.. ടീമിലെ പ്രധാനി പുറത്തേക്കോ?
അടുത്ത സീസണുവേണ്ടി ഒരു അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ടോട്ടൻഹാം.പഴയ താരങ്ങളെ ഒഴിവാക്കി പുത്തൻ താരോദയങ്ങളെ കൊണ്ടുവരാനാണ് ടോട്ടൻഹാം ഉദ്ദേശിക്കുന്നത്.അതിന്റെ ആദ്യ പടിയായി ടോട്ടൻഹാം നിരയിലെ പ്രധാനിയായ ബെൽജിയൻ സൂപ്പർ താരം മൗസ ഡെബെലയെ ഈ സമ്മറിൽ വിൽക്കാൻ ടോട്ടൻഹാം തീരുമാനിക്കുന്നു.
ടോട്ടൻഹാമിന്റെ കളിമെനയുന്ന താരമാണ് ഡെബെല.ഈ സീസണിൽ ഉടനീളം തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവച്ചത്.കഴിഞ്ഞ നോർത്ത് ലണ്ടൻ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി നടത്തിയ പ്രകടനം എടുത്തുപറയേണ്ടതാണ്.ഇത്രയും മികച്ച രീതിയിൽ കളിക്കുന്ന താരത്തെ എന്തുകൊണ്ടാണ് വിൽക്കുന്നതെന്ന് ക്ലബ്ബ് വ്യക്തമാക്കിട്ടില്ല.എന്നാൽ താരത്തിനായി വലയെറിഞ്ഞുകൊണ്ട് പല ചൈനീസ് ക്ലബ്ബുകളും വന്നിട്ടുണ്ട്.അതുപ്പോലെ ബാഴ്‌സലോണയിൽ തൃപ്തനല്ലാത്ത പോർച്ചുഗീസ് താരം ആന്ദ്രേ ഗോമസിനെ സ്വന്തമാക്കാൻ ടോട്ടൻഹാം ശ്രമിക്കുണ്ട്.

ഒരുപക്ഷേ മുപ്പതുവയസ്സുകഴിഞ്ഞ ഡെബെലയെ വൻ വിലയ്ക്ക് ചൈനീസ് ക്ലബ്ബിന് കൊടുത്ത് ബാഴ്‌സലോണ താരം ആന്ദ്രേ ഗോമസിനെ കൊണ്ടുവരാനായിരിക്കും ടോട്ടൻഹാം ഉദ്ദേശിക്കുന്നത്.പലപ്പോഴും ടോട്ടൻഹാം പരിശീലകൻ പോക്കറ്റിനോ ടീം നിരത്തുമ്പോൾ അതിൽ പ്രധാനിയായിരുന്നു ഡെബെല.2012 ൽ ഫുൾഹാം എഫ് സിയിൽ നിന്ന് ടോട്ടൻഹാമിലെത്തിയ ഡെബെല ഇതുവരെ ക്ലബ്ബിനായി 167 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ഗോൾ അടിക്കുന്നതിനേക്കാളും ഗോളിനുള്ള വഴി ഒരുക്കുന്നതിലാണ് ഡെബെല മികച്ചുനിന്നത്.2006 ൽ ബെൽജിയം ദേശിയ ടീമിൽ അരങ്ങേറുകയും 70 മത്സരങ്ങൾ ഇതുവരെ കളിക്കുകയും ചെയ്‌തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications