Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലും ഇംഗ്ലണ്ടും വീണു

ഗെല്‍സന്‍കിര്‍ഹന്‍: ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കപ്പെട്ടിരുന്ന നിലവിലുള്ള ചാമ്പ്യന്‍മാരായ ബ്രസീലിന്റെ കരുത്ത് ഫ്രഞ്ച് പടക്ക് മുന്നില്‍ ഒരിക്കല്‍ക്കൂടി അടിയറവ് പറഞ്ഞു. ഡേവിഡ് ബെക്കാമിന്റെ ഇംഗ്ലണ്ടും പോര്‍ച്ചുഗീസിന് മുന്നില്‍ പരാജയം സമ്മതിച്ച് ലോകകപ്പില്‍ നിന്ന് പുറത്തായി.

രണ്ടാം പകുതിയില്‍ തിയറി ഹെന്റി നേടിയ ഒരു ഗോളിനാണ് ലോകക്കപ്പിലെ ബ്രസീലിന്റെ വിജയകുതിപ്പ് ഫ്രാന്‍സ് അവസാനിപ്പിച്ചത്. 1998ലെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റതിനു ശേഷം തുടര്‍ച്ചയായ 11 ലോകകപ്പ് വിജയങ്ങള്‍ ആഘോഷിച്ച ചാമ്പ്യന്‍മാര്‍ ഫ്രാന്‍സിന് മുന്നില്‍ ഒരിക്കല്‍ക്കൂടി ഇടറിവീണു.

കളിയില്‍ ഫ്രാന്‍സിനു തന്നെയായിരുന്നു മേധാവിത്തം. ഫോമിലെത്തിയ സിനദിന്‍ സിദാന്റെ അപായകരമായ നീക്കങ്ങളും മുന്‍നിരയില്‍ ഹെന്റി ഉള്‍പ്പെടെയുള്ള ആക്രമണനിരയുടെ വേഗവും കണ്ട കളിയില്‍ ബ്രസീല്‍ കളിമികവില്‍ പിന്നിലായിരുന്നു. അവസാന മിനുട്ടുകളില്‍ ഗോളെന്നുറപ്പിച്ച അവസരങ്ങള്‍ ബ്രസീലിന് മുതലാക്കാനുമായില്ല.

ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്പിച്ച പോര്‍ച്ചുഗലിനെയാണ് സെമി ഫൈനലില്‍ ഫ്രാന്‍സിന് നേരിടേണ്ടത്. മുഴുവന്‍ സമയത്തും അധിക സമയത്തും ആരും ഗോളടിക്കാതിരുന്ന കളിയില്‍ 3-1നാണ് പോര്‍ച്ചുഗല്‍ ഷൂട്ടൗട്ട് വിജയം സ്വന്തമാക്കിയത്. ഗോളി റിക്കോര്‍ഡോയുടെ തകര്‍പ്പന്‍ സേവുകളാണ് ഷൂട്ടൗട്ടിലെ ഫലം പോര്‍ച്ചുഗലിന് അനുകൂലമാക്കിയത്.

Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+